ശാന്തൻപാറ റിജോഷ് വധം: മുംബൈ ജയിലിലുള്ള‌ ലിജിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കേരള പൊലീസ്

മുംബൈയിലെത്തിയ ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.ഒപ്പമുണ്ടായിരുന്ന കുഞ്ഞിനും വിഷം കൊടുത്ത ശേഷമായിരുന്നു ആത്മഹത്യാ ശ്രമം. രണ്ടരവയസുകാരിയായ മകൾ അന്നു തന്നെ മരിച്ചിരുന്നു.

News18 Malayalam | news18
Updated: December 4, 2019, 11:50 AM IST
ശാന്തൻപാറ റിജോഷ് വധം: മുംബൈ ജയിലിലുള്ള‌ ലിജിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കേരള പൊലീസ്
കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയും വസീമും
  • News18
  • Last Updated: December 4, 2019, 11:50 AM IST
  • Share this:
ഇടുക്കി: ശാന്തൻപാറ സ്വദേശി റിജോഷ് കൊലക്കേസിൽ മുംബെയിലെ ജയിലിൽ കഴിയുന്ന പ്രതി ലിജി കുര്യനെ തെളിവെടുപ്പിനു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കേരള പൊലീസ്. ആവശ്യം ഉന്നയിച്ച് കോടതിയിൽ പ്രൊഡക്ഷൻ വാറണ്ട് സമർപ്പിച്ചു. കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യയായ ലിജി,കാമുകനായ വസീമുമായി ചേർന്നാണ് കൊല നടത്തിയത്. കേസിൽ ലിജിയുടെ അറസ്റ്റ് രേഖപ്പെടുത്താനും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നതിനുമാണ് പ്രോഡക്ഷൻ വാറണ്ട് സമർപ്പിച്ചിരിക്കുന്നത്.

Also Read-ശാന്തൻപാറ റിജോഷ് വധം: പ്രതി വാസിമിന്റെ നില ഗുരുതരമായി തുടരുന്നു; മരിച്ച കുഞ്ഞിന്റെ സംസ്കാരം നാളെ

ശാന്തൻപാറ പൊലീസ് നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രൊഡക്ഷൻ വാറണ്ടിന് നേരത്തെ അപേക്ഷ നൽകിയിരുന്നു. കോടതിയുടെ അനുമതി മുംബെയ് പൻവേൽ കോടതിയിൽ സമർപ്പിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ലിജിയെ ഉടനെ കേരള പൊലീസിന് വിട്ടുകിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ . ഒരാഴ്ച മുതൽ ഒരു മാസം വരെ കാലയളവിനുള്ളിൽ നടപടികൾ പൂർത്തീകരിക്കാനാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരനായിരുന്നു റിജോഷ്. ഇയാളെ കൊലപ്പെടുത്തിയശേഷം ഫാം ഹൗസ് മാനേജർ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വസീമിന്റെ കൂടെ കഴിഞ്ഞ ഏഴിനാണ് ഇളയമകൾക്കൊപ്പം ലിജി മുംബെയിലെത്തിയത്. ഒമ്പതിന് പൻവേലിലെ ലോഡ്ജിൽ വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടെത്തിയ ലിജിയെയും വസീമിനെയും മുംബെയ് പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ഒപ്പമുണ്ടായിരുന്ന കുഞ്ഞിനും വിഷം കൊടുത്ത ശേഷമായിരുന്നു ആത്മഹത്യാ ശ്രമം. രണ്ടരവയസുകാരിയായ മകൾ അന്നു തന്നെ മരിച്ചിരുന്നു.
First published: December 4, 2019, 11:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading