• HOME
  • »
  • NEWS
  • »
  • crime
  • »
  • വീട്ടമ്മയെ തള്ളിവീഴ്ത്തി മാല പൊട്ടിച്ചോടി; റിപ്പർ സുരേന്ദ്രനെ രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ പിടികൂടി

വീട്ടമ്മയെ തള്ളിവീഴ്ത്തി മാല പൊട്ടിച്ചോടി; റിപ്പർ സുരേന്ദ്രനെ രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ പിടികൂടി

ആക്രമിച്ച് തലയ്ക്കടിച്ച് മോഷണം നടത്തുന്നതിനാലാണ് റിപ്പർ സുരേന്ദ്രനെന്ന് പേര് വീണത്.

  • Last Updated :
  • Share this:
    പാലക്കാട്: വീട്ടമ്മയെ ആക്രമിച്ച് മാല പൊട്ടിച്ചോടിയ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ സുരേന്ദ്രൻ പിടിയിൽ‌. ആലത്തൂരിൽ എരിമയൂരിൽ‌ വീട്ടമ്മയുടെ മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

    എരിമയൂർ ഗവ. എച്ച്എസ് എസിനുസമീപം സര്‍വീസ് പാതയോരത്ത് താമസിക്കുന്ന വടക്കുമ്പുറം യാക്കര വീട്ടിൽ മോഹനന്‍റെ ഭാര്യ നിർമലയുടെ (60) രണ്ടര പവൻ മാലയാണ് പൊട്ടിച്ചോടിയത്. വീട്ടമ്മയെ തള്ളിവീഴ്ത്തി മാല കവരുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും അയൽവാസികളും ചേർന്ന് മോഷ്ടാവിനെ പിടികൂടുകയായിരുന്നു.

    Also Read-കൊല്ലപ്പെട്ട നിലയില്‍ ഭാര്യയുടെ മൃതദേഹം; കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

    പിടിവലിക്കിടെ നിർമലയ്ക്ക് പരിക്കേറ്റിരുന്നു. ആലത്തൂർ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ആക്രമിച്ച് തലയ്ക്കടിച്ച് മോഷണം നടത്തുന്നതിനാലാണ് പ്രതിയ്ക്ക് റിപ്പർ സുരേന്ദ്രനെന്ന് പേര് വീണത്. അന്തിക്കാട്, കാട്ടൂർ, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ്.

    ചികിത്സ തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; മലപ്പുറത്ത് ഡോക്ടർ അറസ്റ്റിൽ

    മലപ്പുറം പട്ടിക്കാട് ചികിത്സക്കെത്തിയ യുവതിയെ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പട്ടിക്കാട് ചുങ്കം ജെ ജെ ക്ലിനിക്ക് ഉടമയും കീഴാറ്റൂർ സ്വദേശിയുമായ ചെട്ടിയാൻതൊടി ഷരീഫിനെ യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. മേലാറ്റൂർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    ഈ മാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിരയായ യുവതി കഴിഞ്ഞ 5 വർഷമായി ഷരീഫിന്റെ ക്ലിനിക്കിൽ ചികിത്സ തേടുന്ന രോഗിയാണ്.  സംഭവം നടന്ന ദിവസം യുവതിക്ക് നേരത്തെ ഉണ്ടായിരുന്ന മറ്റൊരു രോഗത്തിന് പരിശോധിക്കാനെന്നോണം ബലമായി കിടത്തി, പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ മേലാറ്റൂർ പോലീസ് കേസെടുത്ത് ഇയാളേ അറസ്റ്റ് ചെയ്തു. പ്രതിയായ സി ടി ഷെരീഫ് പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അസിസ്റ്റന്റ് നെഫ്രോളജിസ്റ്റാണ്.

    Also Read-'റെയിൻകോട്ടിലെ ബട്ടൺ മൃഗത്തിന്റെ കണ്ണെന്ന് തെറ്റിദ്ധരിച്ചു'; നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾ

    "ഡോക്ടർ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി ലഭിച്ചത്. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ അസിസ്റ്റന്റ് നെഫ്രോളജിസ്റ്റായ ഇയാള്‍ 5 മുതൽ 9 വരെ ഉള്ള സമയത്ത് ആണ് പട്ടിക്കാട് ജെ ജെ ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്നത്. പരാതിക്കാരിയായ യുവതി 5 വർഷമായി ഇയാളുടെ കീഴിൽ ചികിത്സ തേടുന്ന ആളാണ്. മുൻപ് ഉണ്ടായിരുന്ന, പിന്നീട് ഭേദമായ അസുഖത്തിന് പരിശോധിക്കാൻ ഡോക്ടർ ബലമായി ശ്രമിച്ചു എന്ന് ആണ് പരാതി. യുവതി എതിർത്തിട്ടും ഡോക്ടർ അങ്ങനെ ചെയ്തു എന്നാണ് പരാതി. "- മേലാറ്റൂർ സി ഐ ഷാരോൺ പറഞ്ഞു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ രണ്ടാഴ്ച പ്രതിയെ റിമാൻഡ് ചെയ്തു.
    Published by:Jayesh Krishnan
    First published: