നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആളില്ലാത്ത വീടെന്നു കരുതി വില്ലേജ് ഓഫീസ് കുത്തിതുറന്നു; നിരവധി കേസുകളിലെ പ്രതി പിടിയിൽ

  ആളില്ലാത്ത വീടെന്നു കരുതി വില്ലേജ് ഓഫീസ് കുത്തിതുറന്നു; നിരവധി കേസുകളിലെ പ്രതി പിടിയിൽ

  നിരവധി മോഷണ കേസുകളിലെ പ്രതി കോട്ടയം പൂഞ്ഞാർ സ്വദേശി ബാബു കുര്യാക്കോസാണ് കണ്ണൂരിൽ അറസ്റ്റിലായത്.

  theft arrest

  theft arrest

  • News18
  • Last Updated :
  • Share this:
  കണ്ണൂർ: ആളില്ലാത്ത വീടെന്ന് കരുതി വില്ലേജ് ഓഫീസ് കുത്തിത്തുറന്നയാൾ അറസ്റ്റിലായി. നിരവധി കവർച്ച കേസുകളിലെ പ്രതിയെയാണ് പൊലീസ് പിടികൂടിയത്. പെരിങ്ങോം പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ നാരായണനും സംഘവുമാണ് ഇന്നലെ രാത്രി നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കിടെ കള്ളനെ വലയിലാക്കിയത്.

  എരമം വില്ലേജ് ഓഫീസ് കുത്തിതുറക്കുന്നതിനിടയില്‍ പോലീസിനെ കണ്ട് ഇയ്യാൾ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാൽ പോലീസ് സംഘം പിൻതുടർന്ന് സാഹസികമായാണ് പ്രതിയെ കീഴടക്കിയത്. നിരവധി മോഷണ കേസുകളിലെ പ്രതി കോട്ടയം പൂഞ്ഞാർ സ്വദേശി ബാബു കുര്യാക്കോസാണ് അറസ്റ്റിലായത്.

  ആളില്ലാത്ത വീടാണെന്ന് കരുതിയാണ് വില്ലേജ് ഓഫീസ് കുത്തിതുറന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചു.
  Published by:Anuraj GR
  First published:
  )}