• HOME
  • »
  • NEWS
  • »
  • crime
  • »
  • ROBBERS ATTACKED HOUSEWIFE AND STOLE GOLD IN KOZHIKODE NJ TV

കോഴിക്കോട് ആയുധധാരികളായ മോഷ്ടാക്കൾ വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണം കവർന്നു

വീടിന്റെ ഒന്നാം നിലയിലും, താഴത്തെയും നിലയിലും സൂക്ഷിച്ചിരുന്ന സ്വർണ്ണാ ഭരണമാണ് കവർന്നത്.

news18

news18

  • Share this:
കോഴിക്കോട്: എലത്തൂർ ചെട്ടികുളത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണം കവർന്നു. ചൊവ്വാഴ്ച്ച  പുലർച്ചെ  2 മണിയോടെയായിരുന്നു സംഭവം. ആയുധങ്ങൾ ഉപയോഗിച്ച് വീട്ടിന്റെ പൂട്ട് പൊളിച്ചാണ് മുഖം മൂടി ധരിച്ച ആക്രമികൾ വീടിന് അകത്ത് പ്രവേശിച്ചത്. വീടിന്റെ ഒന്നാം നിലയിലും, താഴത്തെയും നിലയിലും സൂക്ഷിച്ചിരുന്ന സ്വർണ്ണാ ഭരണമാണ് കവർന്നത്.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം പണം ആവശ്യപ്പെടുകയായിരുന്നു. കൊളായിൽ ചന്ദ്രകാന്തം നിവാസിൽ വിജയലക്ഷമിയെയാണ് കത്തി കാട്ടി ഭീഷണിപ്പെത്തിയും മുഖത്ത് അടിച്ച് പരിക്കേൽപ്പിച്ചും ആഭരണം കവർന്നത്. മകൻ രാഹുൽ മുകളിലത്തെ നിലയിലായിരുന്നു. ലാബ് ടെക്നിഷ്യയായ മകന്റെ ഭാര്യ നൈറ്റ് ട്യൂട്ടിയിലായിരുന്നു.

ഒച്ച വെച്ച് നാട്ടുകാരെയും മകനെയും അറിയിക്കുമ്പോഴെക്കും അക്രമികളായ 2 പേർ ഓടി രക്ഷപ്പെട്ടു. എലത്തൂർ പോലീസും, വിരലടയാള വിദഗ്ധരും തെളിവെടുപ്പു നടത്തി. പ്രതികളെ കണ്ടെത്തുവാൻ പൊലീസ് അന്വേഷണം ആരംഭിച്ചു വരുന്നു. 3 പവനോളം സ്വർണമാണ് കവർന്നത്.

ഭ​ര്‍​ത്താ​വി​നെ വ​ഴി​തെ​റ്റി​ക്കു​ന്നയാളെ ശരിയാക്കാൻ ഭാ​ര്യ​യു​ടെ ക്വ​ട്ടേ​ഷ​ന്‍; നാലംഗ സംഘം അറസ്റ്റിൽ

ക​രാ​റു​കാ​ര​നെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച നാ​ലം​ഗ ക്വ​ട്ടേ​ഷ​ന്‍ സം​ഘം അ​റ​സ്റ്റിൽ. നെ​രുവമ്പ്രം ചെ​ങ്ങ​ത്ത​ട​ത്തെ ത​ച്ച​ന്‍ ഹൗ​സി​ല്‍ ജി​ഷ്​​ണു (26), ചെ​ങ്ങ​ത്ത​ട​ത്തെ ക​ല്ലേ​ന്‍ ഹൗ​സി​ല്‍ അ​ഭി​ലാ​ഷ് (29), ശ്രീ​സ്ഥ മേ​ലേ​തി​യ​ടം പാ​ല​യാ​ട്ടെ കെ. ​ര​തീ​ഷ് (39), നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര​യി​ലെ പി ​സു​ധീ​ഷ് (39) എ​ന്നി​വ​രെ​യാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീ​സ്ഥ​യി​ലെ സു​രേ​ഷ് ബാ​ബു​വി​നെ (52) വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ക്വട്ടേഷൻ നൽകിയ കണ്ണൂർ കേരള ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥ സീമ ഒളിവിലാണ്.

Also Read- യൂറോപ്പിലേക്ക് കോവിഡ് വോളണ്ടിയേഴ്‌സിനെ ആവശ്യമുണ്ടെന്ന പേരില്‍ വ്യാജ റിക്രൂട്ട്‌മെന്റ്; ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടു പേര്‍ പിടിയില്‍

ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ ക​ണ്ണൂ​ര്‍ കേ​ര​ള ബാ​ങ്ക് ശാ​ഖ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ സീ​മ ഒ​ളി​വി​ലാ​ണ്. ഇ​വ​ര്‍ കോ​ട്ട​യം ഭാ​ഗ​ത്ത് ഉ​ണ്ടെ​ന്ന് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സീ​മ​യെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഒ​രു​സ്ത്രീ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ സം​ഭ​വം അ​പൂ​ര്‍​വ​മാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഭർത്താവിനെ വഴിതെറ്റിക്കുന്നത് കരാറുകാരനായ സുരേഷ് ബാബുവാണെന്ന് ആരോപിച്ചായിരുന്നു ക്വട്ടേഷൻ നൽകിയത്. പൊലീസ് പറയുന്നത് ഇങ്ങനെ: സം​ഭ​വം ന​ട​ന്ന ഏ​പ്രി​ല്‍ 18ന് ​ര​ണ്ടു​മാ​സം മു​ൻപാണ് ക​ണ്ണൂ​ര്‍ പ​ട​ന്ന​പ്പാ​ല​ത്ത് ഫ്ലാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന സീ​മ ര​തീ​ഷു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്. നേ​ര​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പ​ത്തെ നീ​തി മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റി​ല്‍ ജോ​ലി ചെ​യ്​​തി​രു​ന്ന സ​മ​യ​ത്ത് ര​തീ​ഷു​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന സീ​മ, ത​ന്റെ ഭ​ര്‍​ത്താ​വി​നെ സു​രേ​ഷ് ബാ​ബു വ​ഴി​തെ​റ്റി​ക്കു​ക​യാ​ണെ​ന്നും ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ത​രാ​തെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും ഇ​യാ​ളെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ പ​റ്റി​യ​യാ​ളു​ണ്ടോ​യെ​ന്നും ചോ​ദി​ച്ചു. തു​ട​ര്‍​ന്ന്​​ ര​തീ​ഷ് ക്വ​ട്ടേ​ഷ​ന്‍ ഏ​റ്റെ​ടു​ക്കു​ക​യും ജി​ഷ്​​ണു, അ​ഭി​ലാ​ഷ് എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ത്യം ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു.
Published by:Naseeba TC
First published:
)}