നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി; യുവാവിനെ ഭീഷണിപ്പെടുത്തി GPay വഴി 13,000 രൂപ കവർന്നു

  ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി; യുവാവിനെ ഭീഷണിപ്പെടുത്തി GPay വഴി 13,000 രൂപ കവർന്നു

  13,000 രൂപയാണ് ബൈക്ക് യാത്രികനായ യുവാവിനെ ഭീഷണിപ്പെടുത്തി ഗൂഗിൾപേ (Gpay) വഴി മോഷ്ടാക്കൾ തട്ടിയെടുത്തത്.

  News18 Malayalam

  News18 Malayalam

  • Share this:
   ചെന്നൈ: ഡിജിറ്റൽ പണമിടപാട് (Digital Transaction) ഇന്ന് വ്യാപകമാണ്. സാധാരണക്കാർ മാത്രമല്ല, മോഷ്ടാക്കൾ വരെ ഡിജിറ്റൽ വഴിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ചെന്നൈയിലാണ് (Chennai) മോഷ്ടാക്കൾ യുവാവിൽ നിന്ന് ഡിജിറ്റൽ ഇടപാട് വഴി പണം കവർന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. 13,000 രൂപയാണ് ബൈക്ക് യാത്രികനായ യുവാവിനെ ഭീഷണിപ്പെടുത്തി ഗൂഗിൾപേ (Gpay) വഴി മോഷ്ടാക്കൾ തട്ടിയെടുത്തത്. ഇനി രസകരമായ സംഗതി എന്തെന്നാൽ, പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വഴി എളുപ്പത്തിൽ മോഷ്ടാക്കളിലേക്ക് എത്താൻ പൊലീസിന് കഴിയുമെന്നതാണ്.

   സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കലൈഞ്ജർ നഗർ സ്വദേശിയായ അജിത് കുമാർ (24) പൂനമല്ലീയിൽ ഒരു സുഹൃത്തിനെ കാണാൻ ബൈക്കിൽ പോവുകയായിരുന്നു. ഈ സമയം ആവഡിയിൽ വെച്ച് നല്ലരീതിയിൽ വസ്ത്രം ധരിച്ചിരുന്ന ഒരു യുവാവ് ബൈക്കിന് കൈ കാണിച്ചു. കുറേ നേരമായി വാഹനത്തിനായി കാത്ത് നിൽക്കുകയാണെന്നും ഓട്ടോറിക്ഷ പോലും കിട്ടുന്നില്ലെന്നും കൈ കാണിച്ചയാൾ അജിത്തിനോട് പറഞ്ഞു. സംസാരത്തിലും വേഷത്തിലും സംശയം ഒന്നും തോന്നത്തതിനാൽ അജിത് അയാൾക്ക് ലിഫ്റ്റ് നൽകി.

   കുറച്ചുദൂരം പിന്നിട്ടപ്പോൾ രണ്ടുപേർ റോഡിൽ നിന്ന് കൈകാണിച്ച് ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടു. നിർത്താനായി ബൈക്കിന്‌റെ വേഗത കുറച്ചതോടെ ഒരാള്‍ ബൈക്കിന് മുന്നിലേക്ക് ചാടിക്കയറുകയും അജിത്തിനെ ആക്രമിക്കുകയും ചെയ്തു. നേരത്തെ ലിഫ്റ്റ് ചോദിച്ച് കയറിയയാളും അവർക്കൊപ്പം ചേർന്നു. മോഷ്ടാക്കളിൽ ഒരാൾ കത്തികൊണ്ട് അജിത്തിനെ മുറിവേൽപ്പിച്ചു. ഫോൺ തട്ടിയെടുത്തശേഷം Gpay ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. ഭീഷണിപ്പെടുത്തി പാസ്വേർഡ് കൈക്കലാക്കുകയും അക്കൗണ്ടിലുണ്ടായിരുന്ന 13,000 രൂപ തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.

   Also Read- ഭാര്യയു‌ടെ അശ്ലീല വീഡിയോ കണ്ട യുവാവിന്റെ ആത്മഹത്യ; കാമുകന് പിന്നാലെ യുവതിയും അറസ്റ്റിൽ

   മോഷ്ടാക്കളാരും അജിത്തിനോട് പണം ആവശ്യപ്പെട്ടില്ലെന്നും നേരെ GPay ഉണ്ടോ എന്ന് തിരക്കുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. പണം അക്കൗണ്ടിലേക്ക് എത്തിയതിന് പിന്നാലെ അജിത്തിനെ റോഡരികിലേക്ക് തള്ളിയിട്ടശേഷം മൊബൈൽ ഫോണും ബൈക്കുമായി മൂവർ സംഘം കടക്കുകയായിരുന്നു. പിന്നീട് വഴിയാത്രക്കാരന്റെ സഹായത്തോടെ ആവഡി പൊലീസ് സ്റ്റേഷനിലെത്തി അജിത്ത് പരാതി നൽകി.

   സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പണം കൈമാറ്റം ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ട് വഴി മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
   Published by:Rajesh V
   First published:
   )}