HOME » NEWS » Crime » ROBBERS LOOT RS 11 LAKH CASH AND 500 GM GOLD FROM JEWELLER S HOUSE IN UTTAR PRADESH

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന പേരിൽ വീട്ടിൽ റെയ്ഡ് നടത്തി; 11 ലക്ഷം രൂപയും അരക്കിലോ സ്വർണവും കവർന്നു

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നും അക്രമകാരികൾ വീട്ടിൽ ഒളിച്ചിരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് എത്തിയതെന്നുമായിരുന്നു സംഘം വീട്ടുകാരെ അറിയിച്ചത്.

News18 Malayalam | news18-malayalam
Updated: December 29, 2020, 4:33 PM IST
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന പേരിൽ വീട്ടിൽ റെയ്ഡ് നടത്തി; 11 ലക്ഷം രൂപയും അരക്കിലോ സ്വർണവും കവർന്നു
News18 malayalam
  • Share this:
മീററ്റ്: ആറോളം പേർ അടങ്ങുന്ന കവർച്ചാ സംഘം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി റെയ്ഡ് നടത്തി സ്വർണവും പണവുമായി കടന്നു. യുപിയിലെ മീററ്റിലാണ് സംഭവം. ജുവലറി ഉടമയുടെ വീട്ടിലാണ് മോഷണം നടന്നത്. 11 ലക്ഷം രൂപയും അരക്കിലോ സ്വർണവുമാണ് സംഘം കവർച്ച ചെയ്തത്.

Also Read- 11 വയസുള്ള മകളുടെ ശരീരത്തിൽ ചായ ഒഴിച്ച പിതാവിനെതിരെ കേസ്; സംഭവം ഇടുക്കിയിൽ

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നും അക്രമകാരികൾ വീട്ടിൽ ഒളിച്ചിരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് എത്തിയതെന്നുമായിരുന്നു സംഘം വീട്ടുകാരെ അറിയിച്ചത്. വീട്ടിലുള്ളവരെയെല്ലാം ഒരു മുറിയിലാക്കിയ ശേഷം സംഘവും പണത്തിനും സ്വർണത്തിനുമായി പരിശോധന നടത്തി. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 11 ലക്ഷം രൂപയും അരക്കിലോ സ്വർണവും സംഘം കണ്ടെടുത്തുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read- പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പിതാവിന്റെ സുഹൃത്ത് പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ

മൂന്നു മണിക്കൂർ നേരം സംഘം വീട്ടിൽ തുടർന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം ഹരിയാൻവി കലർന്ന ഭാഷയിലാണ് സംസാരിച്ചതെന്ന് ജുവലറി ഉടമ തേജ്പാൽ വർമ പറയുന്നു. എന്നാൽ സംഘത്തിലൊരാൾ പ്രദേശവാസിയാണോ എന്ന സംശയവും അദ്ദേഹം പൊലീസിനോട് പങ്കുവെച്ചു. മോഷ്ടാക്കൾ ടെറസ് വഴിയാണ് വീട്ടിനുള്ളിൽ പ്രവേശിച്ചത്. ആദ്യം തന്നെ വീട്ടുടമ തേജ്പാലിനെ തോക്ക് ചൂണ്ടി ഒരു മുറിയിലേക്ക് മാറ്റുകയും കെട്ടിയിടുകയുമായിരുന്നു.

Also Read- ഓപ്പറേഷൻ പി ഹണ്ട്; ഡോക്ടറും ഐടി ജീവനക്കാരനും ഉൾപ്പടെ 41 പേർ അറസ്റ്റിൽ

സംഘം പോയശേഷം വീട്ടുകാർ അയൽവാസിയുടെ വീട്ടിൽ നിന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽ നിന്ന് വിരലടയാളങ്ങളും മറ്റ് തെളിവുകളും ഫോറൻസിക് സംഘം ശേഖരിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Published by: Rajesh V
First published: December 29, 2020, 4:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories