• HOME
  • »
  • NEWS
  • »
  • crime
  • »
  • Accident | മാല മോഷ്ടിച്ച് കടക്കുന്നതിനിടെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചു; മോഷ്ടാക്കളില്‍ ഒരാള്‍ മരിച്ചു

Accident | മാല മോഷ്ടിച്ച് കടക്കുന്നതിനിടെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചു; മോഷ്ടാക്കളില്‍ ഒരാള്‍ മരിച്ചു

ഇരുവരും ചേര്‍ന്ന് ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് തക്കലയില്‍നിന്ന് ഒരു സ്ത്രീയുടെ കഴുത്തില്‍ കിടന്ന 11 പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച് രക്ഷപ്പെട്ടത്

  • Share this:
    തിരുവനന്തപുരം: മാല മോഷ്ടിച്ച് കടക്കുന്നതിനിടെ ഒരാള്‍ വാഹനാപകടത്തില്‍ മരിച്ചു. കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചതെന്നാണ് വിവരം. തിരുവനന്തപുരം നരുവാംമൂട് ആണ് സംഭവം. തക്കലയില്‍ നിന്ന് മാല പൊട്ടിച്ച് കടന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് നരുവാംമൂട് വെച്ച് ബൈക്കപകടമുണ്ടായത്.

    ഒരു സ്ത്രീയുടെ 11 പവന്‍ വരുന്ന മാല മോഷ്ടിച്ച് വരുമ്പോഴാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന അമല്‍ എന്നയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍നിന്ന് തെറിച്ചുവീണ രണ്ടുപേരെയും ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും സജാദിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

    Also Read-Attack | റോഡില്‍ സിനിമാ സ്‌റ്റൈലില്‍ കാര്‍ തടഞ്ഞുനിര്‍ത്തി സഹോദരങ്ങള്‍ക്കുനേരെ വെടിവയ്പ്പ്

    സജാദും അമലും ചേര്‍ന്ന് ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് തക്കലയില്‍നിന്ന് ഒരു സ്ത്രീയുടെ കഴുത്തില്‍ കിടന്ന 11 പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലുള്ള അമല്‍ കോട്ടയം പാലാ സ്വദേശിയാണെന്നാണ് സൂചന. മരിച്ച സജാദിന്റെ പേരില്‍ തിരുവനന്തപുരം മംഗലപുരം പോലീസ് സ്റ്റേഷനില്‍ മാല മോഷണത്തിന് കേസുണ്ട്.

    യുവാക്കളുടെ കൈയില്‍ നിന്ന് കൊളുത്തില്ലാത്ത മാലയാണ് കണ്ടെത്തിയത്. മംഗലപുരം പോലീസ് മെഡിക്കല്‍ കോളേജിലെത്തി അമലിന്റെ മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷം തക്കല പോലീസുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കും.

    Accident | പാമ്പന്‍പാലത്തില്‍ ബൈക്കും കാറും കൂട്ടിയിടിച്ചു; യുവാവ് കടലിലേക്ക് തെറിച്ചുവീണു; സാഹസിക രക്ഷാപ്രവര്‍ത്തനം

    ചെന്നൈ: രാമേശ്വരം പാമ്പന്‍ പാലത്തില്‍നിന്ന് വാഹനാപകടത്തെത്തുടര്‍ന്ന്(Accident) യുവാവ് കടലിലേക്ക് തെറിച്ചു വീണു. ശനിയാഴ്ച ഉച്ചയ്ക്ക് മണ്ഡപത്തുനിന്ന് പാമ്പന്‍പാലത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. പാലത്തിന് നടുവിലെത്തിയപ്പോള്‍ അതിവേഗത്തില്‍വന്ന കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

    Also Read-Arrest| യുവതി പ്രണയം നിരസിച്ചു; കെട്ടിടത്തിന് തീയിട്ട് യുവാവ്; വെന്തു മരിച്ചത് 7 പേർ

    200 അടി ഉയരമുള്ള പാലത്തില്‍നിന്ന് വീണ മുകേഷിനെയാണ് മത്സ്യത്തൊഴിലാളികള്‍ സാഹസികമായി രക്ഷിച്ചത്. കടലിലേക്ക് തെറിച്ചു വീണ യുവാവിനെ മത്സ്യത്തൊഴിലാളികള്‍ കയറില്‍കെട്ടിവലിച്ച് രക്ഷപ്പെടുത്തി. മുകേഷും സുഹൃത്ത് നാരായണനും ആയിരുന്നു ബൈക്കില്‍ യാത്ര ചെയ്തിരുന്നത്.
    കാര്‍ ബൈക്കില്‍ ഇടിച്ചതിനെത്തുടര്‍ന്ന് മുകേഷ് കടലിലേക്ക് തെറിച്ചുവീണു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളില്‍ ചിലര്‍ കടലില്‍ ചാടി മുകേഷിനെ കയറില്‍ കുരുക്കി. കരയിലുള്ളവര്‍ കയര്‍ വലിച്ചുകയറ്റി മുകേഷിനെ രക്ഷപ്പെടുത്തി. കാര്‍ ഓടിച്ച ശിവഗംഗ അമരാവതി കരുണാമൂര്‍ത്തിയുടെ പേരില്‍ പോലീസ് കേസെടുത്തു.
    Published by:Jayesh Krishnan
    First published: