• HOME
 • »
 • NEWS
 • »
 • crime
 • »
 • Robbery| സ്വകാര്യ ബാങ്കിൽ കവർച്ച; മോഷണത്തിന് മുൻപു പൂജ; തറയിൽ മുടി വിതറി

Robbery| സ്വകാര്യ ബാങ്കിൽ കവർച്ച; മോഷണത്തിന് മുൻപു പൂജ; തറയിൽ മുടി വിതറി

മോഷണശേഷം ദൈവത്തിന്റെ ഫോട്ടോ വച്ച് നാരങ്ങയും പൂവും ചന്ദനത്തിരിയും വച്ച് പൂജ നടത്തിയിട്ടുമുണ്ട്.

 • Share this:
  കൊല്ലം (Kollam) പത്തനാപുരത്ത് (Pathanapuram) നഗരമധ്യത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കവർച്ച. സ്വർണവും പണവും അപഹരിച്ചു. 30 ലക്ഷത്തോളം രൂപയുടെ നഷ്ടം എന്ന പ്രാഥമിക കണക്ക്. പോലീസ് അന്വേഷണം ആരംഭിച്ചു

  പത്തനാപുരം നഗര മധ്യത്തിൽ സ്ഥിതിചെയ്യുന്ന പത്തനാപുരം ബാങ്കേഴ്സ് എന്ന പണമിടപാട് സ്ഥാപനത്തിൽ ആണ് മോഷണം നടന്നത്. മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. ശനിയാഴ്ച ഉച്ചവരെ ബാങ്ക് പ്രവർത്തിച്ചിരുന്നു. ഞായറാഴ്ച അവധി കഴിഞ്ഞ് ബാങ്ക് ജീവനക്കാർ തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്

  തിരുട്ടു ഗ്രാമത്തിൽ നിന്നുമുള്ളവര്‍ നടത്തിയ മോഷണം എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. തറയിൽ ബാർബർ ഷോപ്പിൽ നിന്നും ശേഖരിച്ച മുടി വിതറിയിട്ടുണ്ട്. മോഷണശേഷം ദൈവത്തിന്റെ ഫോട്ടോ വച്ച് നാരങ്ങയും പൂവും ചന്ദനത്തിരിയും വച്ച് പൂജ നടത്തിയിട്ടുമുണ്ട്. പുനലൂർ ഡിവൈഎസ്പി വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

  തിരിട്ടു ഗ്രാമത്തിൽ നിന്നുള്ള മോഷ്ടാക്കളാണെന്ന പ്രതീതി ഉണ്ടാക്കിയിരിക്കുന്നത് അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പുനലൂർ ഡിവൈഎസ്പിയുടെ പരിധിയിൽ ഇത്തരത്തിൽ മോഷണം ആദ്യമായാണ്.

  കഴിഞ്ഞദിവസം പത്തനാപുരത്ത് ശക്തമായ മഴയും വൈദ്യുതി മുടക്കവും ഉണ്ടായിരുന്നത് മോഷ്ടാക്കൾക്ക് സഹായകരമായി കാണുമെന്ന് വിലയിരുത്തലിലാണ് പൊലീസ്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും.

  ഹോട്ടലിലെ ഭക്ഷണ സാധനങ്ങൾ ശുചിമുറിയിൽ; ചോദ്യം ചെയ്ത ഡോക്ടർക്ക് മർദനം; മൂന്ന് പേർ അറസ്റ്റിൽ

  ഹോട്ടലിലെ ശുചിമുറിയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചത് കണ്ട് ചോദ്യം ഡോക്ടർക്ക് നേരെ അക്രമം. കണ്ണൂർ പിലാത്തറ കെ.സി റെസ്റ്റൊറന്റിലായിരുന്നു സംഭവം. ഡോക്ടറെ ഹോട്ടലുടമയും കൂട്ടരും ചേർന്ന് മർദിക്കുകയായിരുന്നു. കാസർകോട് ബന്തടുക്ക പിഎച്ച്‌സിയിലെ ഡോക്ടർ സുബ്ബാരായയാണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ ഹോട്ടലുടമയടക്കം മൂന്ന് പേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

  ശുചിമുറിയ്‌ക്കുള്ളിൽ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ ഫോട്ടോയും വീഡിയോയും എടുത്തതിനായിരുന്നു ഡോക്ടർക്കെതിരെ ആക്രമണം. ഹോട്ടലുടമ മുഹമ്മദ് മൊയ്തീന്‍ (28), സഹോദരി സമീന (29), ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ടി ദാസന്‍ (70) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

  കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ സുബ്ബരായയും ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളുമടക്കമുള്ള 31 അംഗ സംഘം ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചശേഷം ശുചിമുറിയിൽ പോയപ്പോഴാണ് വൃത്തിഹീനമായ ടോയ്‌ലെറ്റിൽ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചിരിക്കുന്നത് കണ്ടത്. ഡോക്ടർ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുത്തു.

  ഇത് കണ്ട് പ്രകോപിതരായ പ്രതികൾ ഡോക്ടറെ മർദിക്കുകയും ചീത്തവിളിക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. കൂടാതെ ആരെയും ഇവിടെനിന്ന് പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ സംഘത്തിലുണ്ടായിരുന്നവർ പോലീസിനെ വിളിച്ചു.സ്ഥലത്തെത്തിയ പോലീസ് മൂവരെയും അറസ്റ്റ് ചെയ്ത് നീക്കി.

  ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടക്കുന്ന സമയത്താണ് ശുചിമുറിയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചതും ഇത് ചോദ്യം ചെയ്ത ഡോക്ടറെ മർദിക്കുകയുമുണ്ടായ സംഭവങ്ങൾ അരങ്ങേറിയത്.
  Published by:Rajesh V
  First published: