നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോട്ടയം ദേവീക്ഷേത്രത്തിൽ  മോഷണം; കുറുവ സംഘത്തെ പിടിക്കാൻ ജില്ലയിൽ പോലീസ് വലവിരിച്ചിരിക്കുന്നതിടെ

  കോട്ടയം ദേവീക്ഷേത്രത്തിൽ  മോഷണം; കുറുവ സംഘത്തെ പിടിക്കാൻ ജില്ലയിൽ പോലീസ് വലവിരിച്ചിരിക്കുന്നതിടെ

  പല കാണിക്കവഞ്ചികളിലും ഉള്ള പണം പൂർണ്ണമായും എടുത്തിട്ടില്ല. നാണയത്തുട്ടുകൾ ഈ മോഷണം നടന്ന കാണിക്കവഞ്ചികളിൽ ഇനിയും ബാക്കി ഉണ്ടായിരുന്നു

  • Share this:
  കോട്ടയം: കുറുവാ സംഘം ഭയം വിതച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കോട്ടയം നഗര ഹൃദയത്തിന് സമീപമുള്ള ക്ഷേത്രത്തിൽ മോഷണം നടന്നത്. കോട്ടയം കഞ്ഞിക്കുഴിക്ക് സമീപമുള്ള ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ ആണ് കഴിഞ്ഞ രാത്രി വൻ മോഷണം നടന്നത്. ക്ഷേത്രത്തിൽ വിവിധ ഉപദേവതക്ക് മുന്നിൽ അടക്കമുള്ള എട്ട് കാണിക്കവഞ്ചികൾ ആണ്  രാത്രി മോഷ്ടാക്കൾ കുത്തി തുറന്നത്. ക്ഷേത്രത്തിൽനിന്ന് എത്ര തുക പൂർണമായും നഷ്ടപ്പെട്ടു എന്ന് ഇനിയും വ്യക്തമായിട്ടില്ല. പ്രാഥമികമായി ലഭിക്കുന്ന വിവരം അനുസരിച്ച് 10000 രൂപ മാത്രമാണ് കവർന്നത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

  രാത്രി പന്ത്രണ്ടരയോടെ ആണ് മോഷണത്തിനു തുടക്കമായത്. ഏതാണ്ട് 45 മിനിറ്റ് സംഘം അമ്പലത്തിൽ തുടർന്നതായി  പോലീസ് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. നാലംഗ സംഘമാണ് മോഷണത്തിൽ പങ്കെടുത്തത് എന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവർ ക്ഷേത്രത്തിലെത്തിയ ശേഷം കമ്പിപ്പാര ഉപയോഗിച്ചാണ് കാണിക്കവഞ്ചികൾ തുറന്ന് മോഷണം നടത്തിയത്.

  പല കാണിക്കവഞ്ചികളിലും ഉള്ള പണം പൂർണ്ണമായും എടുത്തിട്ടില്ല. നാണയത്തുട്ടുകൾ ഈ മോഷണം നടന്ന കാണിക്കവഞ്ചികളിൽ ഇനിയും ബാക്കി ഉണ്ടായിരുന്നു എന്ന് സ്ഥലത്ത് പരിശോധന നടത്തിയ കോട്ടയം ഈസ്റ്റ് പോലീസ് സംഘം വ്യക്തമാക്കുന്നു. പ്രതികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ് എന്നും കോട്ടയം ഈസ്റ്റ് പോലീസ് പറഞ്ഞു.  സ്ഥിര മോഷ്ടാക്കൾ ആണ് മോഷണത്തിന് പിന്നിൽ എന്ന സംശയത്തിലാണ് പോലീസ്.
  Also Read-Robbery | കാമുകിയ്ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ വീട് കൊള്ളയടിച്ചു; കവര്‍ച്ചയ്ക്കിടെ പേര് വിളിച്ച് കുടുങ്ങി

  ഇത്തരം മോഷ്ടാക്കളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന് നേതൃത്വം നൽകാൻ ആണ് കോട്ടയം ഈസ്റ്റ് പോലീസ് നീക്കം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെക്കുറിച്ചുള്ള ചില സൂചനകൾ ലഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് നൽകുന്ന വിവരം.

  ജില്ലയിൽ കുറുവ സംഘം എത്തിയെന്ന് വലിയ പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് മോഷണം നടന്നത് എന്നതാണ് ശ്രദ്ധേയം. അതിരമ്പുഴയിൽ മോഷണ ശ്രമം നടത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ ജില്ലയിൽ കനത്ത ജാഗ്രത തുടരുകയായിരുന്നു.  പ്രാദേശികമായി ജാഗ്രതാ സമിതികൾ രൂപീകരിച്ച് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിലുകൾ നടത്തിയിരുന്നു. ഇത്രയധികം ജാഗ്രത നിലനിൽക്കുന്ന സമയത്താണ് ക്ഷേത്രത്തിൽ മോഷണം നടന്നത് എന്നതാണ് ഞെട്ടിക്കുന്നത്.

  Also Read-പോത്തുകളെ മോഷ്ടിച്ച് മാംസ വിൽപന; എറണാകുളത്ത് നാൽവർ സംഘം പൊലീസ് പിടിയിൽ

  പോലീസിന്റെ ഭാഗത്ത് നിന്ന് ജാഗ്രത കുറവ് ഉണ്ടായി എന്ന സൂചനകളാണ് ഇതോടെ പുറത്തുവരുന്നത്. രാത്രി പെട്രോളിങ് അടക്കം ശക്തമാക്കിയിരുന്നു എങ്കിലും മോഷണം തടയാൻ കഴിഞ്ഞില്ല എന്നതാണ് ചർച്ചയാകുന്നത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ  വീഴ്ചയാണോ മോഷണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത് എന്ന അന്വേഷണത്തിലാണ് പൊലീസ്. നേരത്തെ അതിരമ്പുഴക്ക് പിന്നാലെ അടിച്ചിറ മാന്നാനം മേഖലകളിലും മോഷണ സംഘത്തെ സിസിടിവികളിൽ കണ്ടിരുന്നു.

  പക്ഷേ ഇവരെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. കുറുവ സംഘം ആണോ എന്ന കാര്യത്തിലും പോലീസ് ഇതുവരെയും വ്യക്തത വരുത്തിയിരുന്നില്ല. ഏതായാലും മോഷണം പുറത്തുവന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാരും.  കുറച്ചു പണം മാത്രമാണ് നഷ്ടമായത് എന്നതിനപ്പുറം അത്ര അധികം സമയം നിന്ന് എട്ട് കാണിക്കവഞ്ചികൾ കുത്തിത്തുറക്കാൻ മോഷണ സംഘത്തിന് വളരെ എളുപ്പം കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം.

  സംഭവം ഉണ്ടായ ശേഷം സുരക്ഷിതമായി പുറത്തു പോകാനും ഇവർക്ക് കഴിഞ്ഞു എന്നത് ഞെട്ടിക്കുന്നതാണ്. ജാഗ്രത തുടരുമ്പോഴും ഉണ്ടായ പാളിച്ചകളാണ് ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ ഉണ്ടായ മോഷണത്തിന് കാരണമെന്നാണ് പ്രധാനമായും നാട്ടുകാരിൽ നിന്നും ഉയരുന്ന ആരോപണം.
  Published by:Naseeba TC
  First published:
  )}