കൊച്ചി: കോഴിക്കോട് പെട്രോൾ പമ്പിൽ നടന്ന കവർച്ചയ്ക്ക് (Robbery) സമാനമായി കൊച്ചിയിലെ (Kochi) പമ്പിലും (Petrol Pump) കവർച്ച. കൊച്ചി ചേറായി ദേവസ്വം നടയിലെ പമ്പിലാണ് കവർച്ച നടന്നത്. പുലർച്ചെ 3 മണിക്ക് ശേഷമായിരുന്നു സംഭവം. പമ്പിൽ ഉണ്ടായിരുന്ന 1,30,000 രൂപയും മൊബൈൽ ഫോണും മോഷ്ടാക്കൾ കവർന്നു. എറണാകുളം കോമ്പാറ സ്വദേശിയുടെ ഉടമസ്ഥതയിലാണ് പമ്പ്.
പമ്പിലെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. തലേദിവസത്തെ കളക്ഷനായ 1,30,000 രൂപയും മൊബൈൽ ഫോണുമാണ് പമ്പിൽ ഉണ്ടായിരുന്നത്. ഇത് കവർച്ച ചെയ്യപ്പെട്ടതായാണ് വിവരം. സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെയായിരുന്നു കോഴിക്കോട് നഗരത്തിലുള്ള പെട്രോൾ പമ്പിലും കവർച്ച നടന്നത്. പമ്പിലെ ജീവനക്കാരനെ കെട്ടിയിട്ടായിരുന്നു കവർച്ച. ജീവനക്കാരനെ കെട്ടിയിട്ട് മർദിച്ച് അവശനാക്കിയ ശേഷം 50,000 രൂപ കവർന്നതായാണ് വിവരം. ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പമ്പിലെ സെക്യൂരിറ്റി ജീവനക്കാരനെയാണ് മർദിച്ചത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മൽപ്പിടിത്തത്തിലൂടെ സെക്യൂരിറ്റി ജീവനക്കാരനെ കീഴ്പ്പെടുത്തിയ ശേഷം കൈകൾ കെട്ടിയ ശേഷം കവർച്ച നടത്തുകയായിരുന്നു.
Also read-
കോഴിക്കോട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്ച്ചസംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരൻ പമ്പിന്റെ പരിസരത്ത് പരിശോധിക്കുന്ന നേരത്ത് കെട്ടിടത്തിന്റെ മുകൾ ഭാഗത്തുനിന്ന് താഴോട്ട് മുളകുപൊടി വിതറുകയായിരുന്നു. തുടർന്നായിരുന്നു ആക്രമണം. ഓഫീസിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയാണ് മോഷണം പോയത്. സെക്യൂരിറ്റി ജീവനക്കാരന്റെ കൈയിൽ ഒരു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായാണ് വിവരം. ഇത് നഷ്ടപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ തൊട്ടടുത്തുള്ള സിസിടിവി ദൃശ്യങ്ങളും മറ്റു പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.