• HOME
  • »
  • NEWS
  • »
  • crime
  • »
  • Robbery | കോഴിക്കോട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച

Robbery | കോഴിക്കോട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച

മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മൽപ്പിടിത്തത്തിലൂടെ സെക്യൂരിറ്റി ജീവനക്കാരനെ കീഴ്പ്പെടുത്തിയ ശേഷം കൈകൾ കെട്ടിയ ശേഷം കവർച്ച നടത്തുകയായിരുന്നു.

  • Share this:
    കോഴിക്കോട് കോട്ടുളിയിൽ പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച.  ജീവനക്കാരനെ കെട്ടിയിട്ട് മർദിച്ച് അവശനാക്കിയ ശേഷം 50,000 രൂപ കവർന്നതായാണ് വിവരം. ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.ഇന്ന് പുലർച്ചെയോടെ ആയിരുന്നു സംഭവം. പമ്പിലെ സെക്യൂരിറ്റി ജീവനക്കാരനെയാണ് മർദിച്ചത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മൽപ്പിടിത്തത്തിലൂടെ സെക്യൂരിറ്റി ജീവനക്കാരനെ കീഴ്പ്പെടുത്തിയ ശേഷം കൈകൾ കെട്ടിയ ശേഷം കവർച്ച നടത്തുകയായിരുന്നു.

    സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരൻ പമ്പിന്റെ പരിസരത്ത് പരിശോധിക്കുന്ന നേരത്ത് കെട്ടിടത്തിന്റെ മുകൾ ഭാഗത്തുനിന്ന് താഴോട്ട് മുളകുപൊടി വിതറുകയായിരുന്നു. തുടർന്നായിരുന്നു ആക്രമണം. ഓഫീസിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയാണ് മോഷണം പോയത്. സെക്യൂരിറ്റി ജീവനക്കാരന്റെ കൈയിൽ ഒരു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായാണ് വിവരം. ഇത് നഷ്ടപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ തൊട്ടടുത്തുള്ള സിസിടിവി ദൃശ്യങ്ങളും മറ്റു പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
    Published by:Arun krishna
    First published: