• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചിദംബരത്തിന്റെ വീട്ടില്‍ മോഷണം; രണ്ടര ലക്ഷം രൂപയുടെ നഷ്ടം

News18 Malayalam
Updated: July 8, 2018, 4:39 PM IST
ചിദംബരത്തിന്റെ വീട്ടില്‍ മോഷണം; രണ്ടര ലക്ഷം രൂപയുടെ നഷ്ടം
News18 Malayalam
Updated: July 8, 2018, 4:39 PM IST
ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ വീട്ടില്‍ മോഷണം. സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഒന്നര ലക്ഷം രൂപയും, ഒരു ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമാണ് മോഷണം പോയതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം സംഭവം നടന്നത് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം പുറത്തുവിടാന്‍ പൊലീസും തയാറായില്ല.

മുന്‍ ധനകാര്യ മന്ത്രിയായതിനാല്‍ ശക്തമായ പൊലീസ് സുരക്ഷയാണ് ചിദംബരത്തിന്റെ വീടിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പുറത്തു നിന്ന് ആരെങ്കിലുമെത്തി മോഷണം നടത്താന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇതോടെ വീട്ടിലെ ജോലിക്കാരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
First published: July 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...