നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | മൊബൈല്‍ വാങ്ങാന്‍ അയല്‍വാസിയുടെ വീട് കുത്തിത്തുറന്നു പണം മോഷ്ടിച്ചു; ഫോണ്‍ വാങ്ങി മടങ്ങവേ മോഷ്ടാവ് പിടിയില്‍

  Arrest | മൊബൈല്‍ വാങ്ങാന്‍ അയല്‍വാസിയുടെ വീട് കുത്തിത്തുറന്നു പണം മോഷ്ടിച്ചു; ഫോണ്‍ വാങ്ങി മടങ്ങവേ മോഷ്ടാവ് പിടിയില്‍

  വേലിയേറ്റം ശക്തമായതോടെ നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളില്‍ അഭയം തേടിയിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊല്ലം: മൊബൈല്‍ വാങ്ങാന്‍ അയല്‍വാസിയുടെ വീട് കുത്തിത്തുറന്നു പണം മോഷ്ടിച്ച പതിനെട്ടുകാരന്‍ പോലീസ് പിടിയിലായി. കിടപ്രം വടക്ക് കാട്ടുവരമ്പേല്‍ വീട്ടില്‍ അമ്പാടി ശേഖറിനെയാണ് കിഴക്കേ കല്ലട പോലീസ് പിടികൂടിയത്.

   ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മണ്‍റോത്തുരുത്തില്‍ വേലിയേറ്റം ശക്തമായതോടെ നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളില്‍ അഭയം തേടിയിരുന്നു. ഇതിനിടയിലാണ് മോഷണം നടത്തിയത്.

   അലമാരയില്‍ സൂക്ഷിച്ചിരുന്ന 8000 രൂപയാണ് പ്രതി മോഷ്ടിച്ചത്. എസ്.ഐമാരായ ബി. അനീഷ്, ശരത്ചന്ദ്രന്‍, എ.എസ്.ഐമാരായ സുനില്‍, അജയന്‍, സി.പി.ഒമാരായ മനു, വിവേക് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

   സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം; സ്കൂൾ ഓഫീസിൽനിന്ന് 86000 രൂപ മോഷ്ടിച്ചയാൾ മണിക്കൂറുകൾക്കകം പിടിയിൽ

   ഇടുക്കി: സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയിൽ. ഇടുക്കി മരിയാപുരം നിരവത്ത് വീട്ടിൽ നാരായണൻ മകൻ മഹേഷ് എന്ന ചുഴലി മഹേഷാണ് അറസ്റ്റിലായത്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്‍റെ നേതൃത്വത്തിൽ ഉളള സംഘം തമിഴ് നാട്ടിലെ കമ്പത്ത് നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച കട്ടപ്പന സെൻറ് ജോർജ് സ്കൂളിലെ ഓഫീസ് കതക് തകർത്തു ഓഫീസിൽ സൂക്ഷിച്ചിരുന്ന 86000 രൂപ മോഷ്ടിച്ചതിൽ കട്ടപ്പന പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ മണിക്കൂറുകൾക്കകം പ്രതിയെ തമിഴ്നാട്ടിലെ കമ്പത്ത് നിന്നും പിടികൂടുകയായിരുന്നു.

   നിരവധി മോഷണ കേസുകളിൽ പ്രതിയായ മഹേഷ് സ്ഥിരമായി സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുകയും നിരവധി തവണ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള ആളാണ്. തിരക്കുള്ള സ്ഥലങ്ങളിൽ ചുഴലി അസുഖം വന്നത് പോലെ അഭിനയിച്ചു വീണുകിടന്ന നാട്ടുകാർ പിരിച്ചു നൽകുന്ന പണവുമായി കടന്നു കളഞ്ഞ് തട്ടിപ്പു തടത്തുന്ന ശീലവും പ്രതിക്കുണ്ട്. ഈ മാസം രണ്ടാം തീയതി ജയിലിൽ നിന്ന് ഇറങ്ങിയ പ്രതി ആലത്തൂരിൽ നിന്നും ചങ്ങനാശ്ശേരിയിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുള്ള ആളാണ്.

   Also Read- വിവാഹം കഴിഞ്ഞ് 28-ാം ദിവസം ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ; കൊലപാതകശ്രമം പാളിയത് ഇങ്ങനെ

   കട്ടപ്പന സെൻറ് ജോർജ് സ്കൂളിൽ മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലെ കമ്പത്ത് ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞു വരവെയാണ് പ്രതിയെ മണിക്കൂറുകൾക്കകം കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അന്വേഷണസംഘത്തിൽ കട്ടപ്പന ഇൻസ്പെക്ടർ വിശാൽ ജോൺസൺ, എസ് ഐ സജിമോൻ ജോസഫ്, ASI സുബൈർ എസ്, സി പി ഒ മാരായ വി കെ അനീഷ്, ടോണി ജോൺ എന്നിവരും ഉണ്ടായിരുന്നു.
   Published by:Karthika M
   First published:
   )}