നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ട്രെയിനിൽ മൂന്ന് സ്ത്രീകളെ കവർച്ചയ്ക്ക് ഇരയാക്കി; മയക്കുമരുന്ന് നൽകി പണവും സ്വർണവും കവർന്നു

  ട്രെയിനിൽ മൂന്ന് സ്ത്രീകളെ കവർച്ചയ്ക്ക് ഇരയാക്കി; മയക്കുമരുന്ന് നൽകി പണവും സ്വർണവും കവർന്നു

  ട്രെയിൻ ഇന്ന് രാവിലെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിച്ച ശേഷമാണ് മൂന്നു സ്ത്രീകളെ അബോധാവസ്ഥയിൽ റെയിൽവേ ജീവനക്കാർ കണ്ടെത്തിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനിൽ വൻ കവർച്ച. തമിഴ്നാട് സ്വദേശികളായ മൂന്നു സ്ത്രീകളാണ് കവർച്ചയ്ക്ക് ഇരയായത്. നിസാമുദീന്‍-തിരുവനന്തപുരം എക്​സ്​പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന കൗസല്യ, വിജയലക്ഷ്​മി, മകള്‍ ഐശ്വര്യ എന്നിവരാണ്​ കവര്‍ച്ചക്കിരയായത്​.

   വിജയലക്ഷ്​മിയുടെ പക്കൽ ഉണ്ടായിരുന്ന 10 പവന്‍ സ്വര്‍ണവും രണ്ട്​ മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു. ട്രെയിൻ ഇന്ന് രാവിലെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിച്ച ശേഷമാണ് മൂന്നു സ്ത്രീകളെ അബോധാവസ്ഥയിൽ റെയിൽവേ ജീവനക്കാർ കണ്ടെത്തിയത്. തുടർന്ന് ഇവരെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

   സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ പൊലീസ്​ അറിയിച്ചു. മയക്കുമരുന്ന്​ ചേര്‍ത്ത ഭക്ഷണം നല്‍കിയോ സ്​പ്രേ ഉപയോഗിച്ചോ ​ഇവരെ ബോധരഹിതരാക്കിയതിന്​ ശേഷം കവര്‍ച്ച നടത്തിയിരിക്കാമെന്നാണ്​ പൊലീസ്​ സംശയിക്കുന്നത്​. പുറത്ത്​ നിന്ന്​ ഭക്ഷണം വാങ്ങി കഴിച്ചിരുന്നുവെന്ന്​ മൂന്ന്​ പേരും ​പൊലീസിന്​ മൊഴി നല്‍കിയിട്ടുണ്ട്​. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂന്നുപേരുടെയും ആരോഗ്യനില മെച്ചപ്പെടുമ്പോൾ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് റെയിൽവേ പൊലീസ് പറയുന്നു.

   യുവതിയെ കാറിൽനിന്ന് വലിച്ചെറിഞ്ഞതല്ല; ഇടിച്ചുവീഴ്ത്തിയതെന്ന് പൊലീസ്; കോയമ്പത്തൂരിൽ യുവാവ് അറസ്റ്റിൽ

   കോയമ്പത്തൂര്‍: യുവതിയെ കാറിൽനിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ വഴിത്തിരിവ്. യുവതിയെ കാറിൽനിന്ന് വലിച്ചെറിഞ്ഞതല്ലെന്നും, ഇടിച്ചുവീഴ്ത്തിയതാകാമെന്നുമാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന യുവാവ് അറസ്റ്റിലായി. കോയമ്പത്തൂർ കാലപ്പെട്ടി സ്വദേശി ഫൈസലാണ് അറസ്റ്റിലായത്. റോഡിൽ നിൽക്കുകയായിരുന്ന നാടോടി സ്ത്രീയെ വാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് വാഹനം നിർത്താതെ പോയി എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.

   Also Read- എക്സൈസ് സംഘത്തിനുനേരെ കാട്ടാനയുടെ ആക്രമണം; ജീപ്പ് കുത്തി ഉയർത്തി; ഉദ്യോഗസ്ഥർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

   കോയമ്പത്തൂർ അവിനാശി റോഡിന് സമീപം ചിന്നയം പാളയത്തായിരുന്നു സംഭവം. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. യുവതിയുടെ അർദ്ധനഗ്നശരീരം കാറിൽനിന്ന് വലിച്ചെറിഞ്ഞുവെന്നാണ് ആദ്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തുടർന്ന് പിന്നാലെയെത്തിയ വാഹനങ്ങൾ കയറിയിറങ്ങിയതോടെ യുവതി തൽക്ഷണം മരിച്ചുവെന്നുമാണ് കരുതിയിരുന്നത്. ഈ സംഭവത്തിലാണ് പൊലീസ് അന്വേഷണത്തിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുന്നത്.

   അപകടം നടന്ന ശേഷം യുവതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയായിരുന്നു. കൊലപാതകമാണെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് കാർ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാറും ഓടിച്ചിരുന്നയാളെയും പൊലീസ് കണ്ടെത്തിയത്.

   പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലെ മരണകാരണം അറിയാനാകൂവെന്ന് പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പീലമേട് പൊലീസ് അന്ന് വ്യക്തമാക്കിയിരുന്നു.
   Published by:Anuraj GR
   First published: