നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ട്രെയിനിൽ മയക്കുമരുന്ന് നൽകി മോഷണം; തമിഴ്നാട് സ്വദേശിനിയുടെ മൊഴി കള്ളമെന്ന് കണ്ടെത്തൽ

  ട്രെയിനിൽ മയക്കുമരുന്ന് നൽകി മോഷണം; തമിഴ്നാട് സ്വദേശിനിയുടെ മൊഴി കള്ളമെന്ന് കണ്ടെത്തൽ

  കുടുംബ പ്രശ്നങ്ങള്‍ മൂലമാണ് കോയമ്പത്തൂരില്‍ നിന്ന് ആലുവയിലേക്കുള്ള മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. അതിന്റെ ടെന്‍ഷനിലാണ് ആദ്യം കള്ളം പറഞ്ഞതെന്നാണ് വിശദീകരണം.

  News18

  News18

  • Share this:
  തിരുവനന്തപുരം: നിസാമുദീന്‍ എക്സ്പ്രസിലെ കവര്‍ച്ചയില്‍ പരാതിക്കാരിൽ ഒരാളായ തമിഴ്നാട് സ്വദേശിനി കൗസല്യയുടെ ആദ്യ മൊഴി കള്ളമെന്ന് തെളിഞ്ഞു. കോയമ്പത്തൂരില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മയങ്ങിപ്പോയെന്നും തിരുവനന്തപുരത്തെത്തി ഉണര്‍ന്നതോടെ പതിനാലായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയെന്നുമായിരുന്നു കൗസല്യയുടെ ആദ്യ മൊഴി. എന്നാല്‍ കൗസല്യയുടെ ഫോണ്‍ വിളികള്‍ പരിശോധിച്ചതോടെ കളമശേരി എത്തുന്നത് വരെ ഇവര്‍ ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മൊഴിയെടുത്തതോടെയാണ് ആദ്യം പറഞ്ഞത് കള്ളമായിരുന്നുവെന്ന് സമ്മതിച്ചത്.

  ഭക്ഷണം കഴിച്ചതിന് പിന്നാലെ മയങ്ങിപ്പോയതല്ല, പലപ്പോഴായി ഉറങ്ങിയതാണ്. ആലുവ പിന്നിട്ടത് അറിയാതിരുന്നതിനാലാണ് ഇറങ്ങേണ്ട സ്റ്റേഷനില്‍ ഇറങ്ങാതിരുന്നതെന്നും സമ്മതിച്ചു. കുടുംബ പ്രശ്നങ്ങള്‍ മൂലമാണ് കോയമ്പത്തൂരില്‍ നിന്ന് ആലുവയിലേക്കുള്ള മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. അതിന്റെ ടെന്‍ഷനിലാണ് ആദ്യം കള്ളം പറഞ്ഞതെന്നാണ് വിശദീകരണം.

  കള്ളമൊഴി നൽകിയ സാഹചര്യത്തിൽ കൗസല്യക്ക് മോഷണവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചു. എന്നാൽ കൗസല്യയെ സംശയിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതോടൊപ്പം തിരുവല്ല സ്വദേശികളുടെ സ്വര്‍ണം കവര്‍ന്നതും കൗസല്യയുടെ മൊബൈല്‍ മോഷ്ടിച്ചതും ഒരാളല്ലന്നും കരുതുന്നു.

  ഫോണിൽ ചാർജ് കുറവായതിനാൽ സഹയാത്രികനായ ഉത്തരേന്ത്യക്കാരനിൽ നിന്ന് കൗസല്യ ചാർജർ വാങ്ങി ഉപയോഗിച്ചിരുന്നു. കൊല്ലത്തേക്ക് ടിക്കറ്റെടുത്ത ഇയാളാകാം മൊബൈൽ കവർന്നതെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.

  Read also: ട്രെയിനിൽ മൂന്ന് സ്ത്രീകളെ കവർച്ചയ്ക്ക് ഇരയാക്കി; മയക്കുമരുന്ന് നൽകി പണവും സ്വർണവും കവർന്നു

  ഞായറാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ നിസാമുദീന്‍ എക്സ്പ്രസിലെ യാത്രക്കാരായ അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ ലഹരിമരുന്ന് നല്‍കി മയക്കിയ ശേഷം സ്വര്‍ണം കവര്‍ന്നെന്നായിരുന്നു ആദ്യ കേസ്. ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന തിരുവല്ല സ്വദേശികളും കോയമ്പത്തൂരുകാരി കൗസല്യയുമായിരുന്നു പരാതി നല്‍കിയത്.

  അതിമാരക മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍

  കേരള - കര്‍ണാടക അതിര്‍ത്തി ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ അതിമാരകമായ മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍. കാട്ടിക്കുളം- ബാവലി റോഡില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ കടത്തിക്കാണ്ടു വന്ന നൂറ് ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയെയും രണ്ടു യുവാക്കളും പിടിയിലായത്. മാനന്തവാടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

  തിരുവനന്തപുരം സ്വദേശികളായ അമൃതം വീട്ടില്‍  യദുകൃഷ്ണന്‍ എം(25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍  ശ്രുതി എസ് എന്‍(25), കോഴിക്കോട് സ്വദേശിയായ മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഷാദ് പിടി(40) എന്നിവരാണ് അറസ്റ്റിലായത്.

  കണ്ടെടുത്ത അതിമാരക മയക്കുമരുന്നായ MDMA ക്ക് വിപണിയില്‍ പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്നതാണെന്നും അതിനൂതന ലഹരി മരുന്നായ ഇവയെ പാര്‍ട്ടി ഡ്രഗ്‌സ് എന്ന പേരിലും അറിയപ്പെടുന്നുവെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
  Published by:Sarath Mohanan
  First published:
  )}