• HOME
  • »
  • NEWS
  • »
  • crime
  • »
  • രോഹിത് തിവാരിയുടെ മരണം കൊലപാതകം? തലയണ കൊണ്ട് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

രോഹിത് തിവാരിയുടെ മരണം കൊലപാതകം? തലയണ കൊണ്ട് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തലയണകൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. രോഹിത്തിന്റെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തു.

എൻ.ഡി തിവാരിയും രോഹിത് ശേഖർ തിവാരിയും

എൻ.ഡി തിവാരിയും രോഹിത് ശേഖർ തിവാരിയും

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: അന്തരിച്ച ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി എൻ. ഡി തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന് പൊലീസ്. രോഹിത്തിന്റേത് അസ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയതിനെ തുടർന്ന് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

    also read: സ്റ്റേജിലിരുന്ന് ഞാൻ മൂത്രം ഒഴിച്ചു; ബാലചന്ദ്ര മേനോൻ തുറന്നു പറയുന്നു

    ഏപ്രിൽ 16ന് വൈകിട്ടാണ് സാകേതിലുള്ള മാക്സ് ആശുപത്രിയിൽ രോഹിത് മരിച്ചത്. ഹൃദയ സ്തംഭനത്തെ തുടർന്നാണ് മരണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. മൂക്കിലൂടെ രക്ത സ്രാവം ഉണ്ടായതിനെ തുടർന്ന് രോഹിതിന്റെ ഭാര്യയും അമ്മയും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

    ഐപിസി 302 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. തലയണകൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. രോഹിത്തിന്റെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തു.

    2017ൽ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രോഹിത് ബിജെപിയിൽ ചേർന്നിരുന്നു. ഇപ്പോൾ കോൺഗ്രസിൽ ചേരാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് മരണം.

    എൻഡി തിവാരി തന്റെ അച്ഛനാണെന്ന് തെളിയിക്കാൻ രോഹിത് നടത്തിയ നിയമ പോരാട്ടം ഏറെ ശ്രദ്ധേയമായിരുന്നു. രോഹിത്തിന്റെ പിതൃത്വം എൻഡി തിവാരി ആദ്യം നിഷേധിച്ചിരുന്നു. തുടർന്ന് രോഹിത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2007ൽ ഹൈക്കോടതി നിർദേശം പ്രകാരം നടത്തിയ ഡിഎൻഎ പരിശോധനയിൽ തിവാരി രോഹിത്തിന്റെ അച്ഛനാണെന്ന് തെളിഞ്ഞു. ഇതോടെയാണ് തിവാരി പരസ്യമായി ഇക്കാര്യം അംഗീകരിച്ചത്.
    First published: