• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജോളിയുടെ രണ്ട് നടപടികൾ സംശയമുണ്ടാക്കി; പരാതി നൽകാനുള്ള കാരണം വെളിപ്പെടുത്തി റോജോയും റെഞ്ചിയും

മാതാപിതാക്കളുടെയും സഹോദരന്‍റെയും മരണത്തിന് പിന്നിലെ യാഥാർഥ്യം കണ്ടെത്താൻ ഇറങ്ങിത്തിരിച്ച തങ്ങൾക്ക് കനത്ത വെല്ലുവിളിയും ഭീഷണിയും നേരിട്ടതായി ഇരുവരും പറഞ്ഞു

News18 Malayalam | news18-malayalam
Updated: October 18, 2019, 2:57 PM IST
ജോളിയുടെ രണ്ട് നടപടികൾ സംശയമുണ്ടാക്കി; പരാതി നൽകാനുള്ള കാരണം വെളിപ്പെടുത്തി റോജോയും റെഞ്ചിയും
News18
  • Share this:
കോഴിക്കോട്: കൂടത്തായി കേസിൽ പരാതി നൽകുന്നതിന് മുമ്പ് വിശദമായ അന്വേഷണം നടത്തിയിരുന്നുവെന്ന് പൊന്നാമറ്റം കുടുംബാംഗങ്ങളായ റോജോ തോമസും റെഞ്ചി തോമസും. ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. ജോളിയുടെ ഭാഗത്തുനിന്നുണ്ടായ രണ്ട് നടപടികളാണ് സംശയത്തിന് ഇടയാക്കിയത്. വ്യാജ ഓസ്യത്ത് ഉണ്ടാക്കിയതും ഷാജുവിനെ വിവാഹം കഴിച്ചതും. ഇത് രണ്ടും സംഭവിച്ചില്ലായിരുന്നെങ്കിൽ പരാതി നൽകില്ലായിരുന്നുവെന്ന് റോജോയും റെഞ്ചിയും പറയുന്നു.

മാതാപിതാക്കളുടെയും സഹോദരന്‍റെയും മരണത്തിന് പിന്നിലെ യാഥാർഥ്യം കണ്ടെത്താൻ ഇറങ്ങിത്തിരിച്ച തങ്ങൾക്ക് കനത്ത വെല്ലുവിളിയും ഭീഷണിയും നേരിട്ടതായി ഇരുവരും പറഞ്ഞു. കുടുംബത്തിൽനിന്നും നാട്ടുകാരിൽനിന്നും സമ്മർദ്ദമുണ്ടായി. ദിവസവും നിരവധി കോളുകൾ ഇതുസംബന്ധിച്ച് ലഭിച്ചു. കല്ലറ തുറന്നുള്ള പരിശോധനയെ എല്ലാവരും എതിർത്തു. കുടുംബത്തിനുള്ളിൽ ഇതിനെ എതിർത്തുകൊണ്ട് ഒരു കമ്മിറ്റി പോലും രൂപീകൃതമായി. കേസിൽ നിന്ന് പിൻമാറാൻ ഭീഷണിയും നേരിട്ടു. മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചതിൽനിന്ന് തെളിവ് ലഭിച്ചില്ലായിരുന്നെങ്കിൽ തങ്ങൾ ഒറ്റപ്പെട്ടുപോകുമായിരുന്നുവെന്നും റെഞ്ചിയും റോജോയും പറയുന്നു.

മാതാപിതാക്കളുടെയും സഹോദരന്‍റെയും മരണത്തിൽ സംശയമുണ്ടായിരുന്നെങ്കിലും ജോളിയുടെ ഭാഗത്തുനിന്ന് ഉണ്ടായ രണ്ട് നടപടികളാണ് സംശയത്തിന് ഇടയാക്കിയതെന്ന് റോജോ പറഞ്ഞു. വ്യാജ ഓസ്യത്ത് തയ്യാറാക്കിയതും അടുത്ത ബന്ധുവായ ഷാജുവിനെ വിവാഹം കഴിച്ചതും. ഇതോടെയാണ് ജോളിയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ തുടങ്ങിയത്. വ്യാജ ഓസ്യത്ത് സംഭവത്തിനുശേഷം ജോളി ജോലിക്ക് പോകാതിരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതോടെയാണ് എൻഐടി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ എൻഐടിയിൽ ജോളി എന്നൊരാൾ ജോലി ചെയ്യുന്നില്ലെന്ന് കണ്ടെത്തിയതായി റോജോ പറഞ്ഞു.

കാര്യങ്ങൾ ഇത്രൊയെക്കെ ആയെങ്കിലും പരാതി നൽകാൻ ധൈര്യമില്ലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന മരണങ്ങൾ സംബന്ധിച്ച് ശക്തമായ ഒരു തെളിവും കൈയിൽ ഇല്ലായിതിരുന്നതാണ് ഇതിന് കാരണം. എന്നാൽ പിണറായിയിലെ സൌമ്യക്കേസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ രണ്ടും കൽപിച്ച് മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും റോജോ പറയുന്നു. മാതാപിതാക്കളെയും മക്കളെയും ഭക്ഷണത്തിൽ വിഷം ചേർത്താണ് സൌമ്യ കൊലപ്പെടുത്തിയത്. ഇത്തരമൊരു സാധ്യതയാണ് പരാതി നൽകാൻ പ്രേരണയായതെന്നും റോജോ വ്യക്തമാക്കി.

കേസ് ഇപ്പോൾ ഇങ്ങന ആയിത്തീർന്നതിൽ ആശ്വാസമുണ്ടെന്ന് ഫ്ലോറിഡയിൽ അക്കൌണ്ടന്‍റായി ജോലി ചെയ്യുന്ന റോജോ പറയുന്നു. ജോളിയുടെയും റോയിയുടെ മക്കളായ റോമോയും റൊണാൾഡും തങ്ങൾക്ക് പിന്തുണ നൽകി. എന്തൊക്കെ സംഭവിച്ചാലും രണ്ടു കുട്ടികളെയും തങ്ങൾ സംരക്ഷിക്കുമെന്നും റോജോയും വൈക്കത്ത് സിബിഎസ്ഇ സ്കൂളിൽ പ്രിൻസിപ്പലായ റെഞ്ചിയും പറഞ്ഞു.
First published: October 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...