പാരീസ്: മാസ്ക്ക് ധരിക്കുന്നതിനെചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരു ഫ്രഞ്ച് ബസ് ഡ്രൈവർ അക്രികളായ യാത്രക്കാരുടെ മർദ്ദനമേറ്റു മരിച്ചു. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ബയോണിലെ സംഭവത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ഫിലിപ്പ് മോംഗുലോട്ട് (59) അഞ്ച് ദിവസത്തിന് ശേഷം വെള്ളിയാഴ്ച ആശുപത്രിയിൽ മരിച്ചു.
കൊറോണ വൈറസ് വ്യാപന സമയത്ത് ഫ്രാൻസിൽ പൊതുഗതാഗത സർവീസ് നടത്തിയപ്പോൾ മൂന്ന് യാത്രക്കാരോട് മുഖംമൂടി ധരിക്കാനും അവരുടെ ടിക്കറ്റുകൾ കാണാനും ആവശ്യപ്പെട്ടതിനെ തുടർന്നാണ് മോംഗുലോട്ട് ആക്രമിക്കപ്പെട്ടത്.
സംഭവത്തിൽ ഇരുപതുവയസുകാരായ രണ്ടുപേർക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.
TRENDING:'നാട്ടുകാർ ഈ ഉൽസാഹവും സഹകരണവും കാണിച്ചാൽ കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും'-മുരളി തുമ്മാരുകുടി [NEWS]Covid | പൂന്തുറ സ്റ്റേഷനിലെ ജൂനിയർ എസ്.ഐക്ക് കോവിഡ്; തലസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നു [NEWS]TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു [NEWS]
അപകടത്തിൽപ്പെട്ട ഡ്രൈവറെ സഹായിക്കാത്തതിന് മറ്റ് രണ്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്, കറ്റം മറച്ചുവെക്കാൻ ശ്രമിച്ചതിന് മറ്റൊരാൾക്കെതിരെയും കേസുണ്ട്.
ബുധനാഴ്ച ബയോണിൽ മോങ്‌വില്ലോട്ടിനെ ബഹുമാനിക്കുന്ന മാർച്ചിൽ വെള്ള വസ്ത്രം ധരിച്ച ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ബയോൺ നഗരത്തിലെ മേയർ ജീൻ-റെനെ എച്ചെഗരയ് “ക്രൂരമായ” ആക്രമണത്തെ അപലപിച്ചു. “ഫിലിപ്പ് മോംഗുലോട്ട് ഞങ്ങളെ വിട്ടുപോയി. ജോലിയ്ക്കിടെ ക്രൂരമായ ആക്രമണത്തിന് അദ്ദേഹം കീഴടങ്ങി"- അദ്ദേഹം ട്വീറ്റ് ചെയ്തു.
“ജോലി ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ഭീരുത്വം നിറഞ്ഞ ആക്രമണ”ത്തെത്തുടർന്നാണ് മോംഗുലോട്ടിന്റെ മരണം. ഇത് ഞങ്ങളുടെ ഹൃദയത്തിൽ സ്പർശിക്കുന്നു”- ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bus driver dies, France Bud driver killed, Row over face mask, ഫ്രാൻസ്, ബസ് ഡ്രൈവർ കൊല്ലപ്പെട്ടു