• HOME
  • »
  • NEWS
  • »
  • crime
  • »
  • POCSO |കള്ളക്കേസിൽ കുടുക്കാൻ ശ്രമം; പരാതിക്കാരി ചെക്ക് കേസിൽ പ്രതിയെന്ന് റോയ് വയലാട്ട്

POCSO |കള്ളക്കേസിൽ കുടുക്കാൻ ശ്രമം; പരാതിക്കാരി ചെക്ക് കേസിൽ പ്രതിയെന്ന് റോയ് വയലാട്ട്

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും റോയ് ആരോപിച്ചു.

  • Share this:
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ (pocso case) പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണവുമായി നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട്. വ്യാജ പരാതി നൽകി കുടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച റോയ് പരാതിക്കാരിക്കെതിരെ ചെക്ക് കേസ് നിലവിലുണ്ടെന്നും ഹൈക്കോടതിയിൽ (High Court) പറഞ്ഞു. റോയിയെയും മറ്റു പ്രതികളെയും തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

പരാതിക്കാരിയായ യുവതിക്കും അന്വേഷണ ഉദ്യോഗസ്ഥനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് റോയ് വയലാട്ട് ഉന്നയിച്ചത്. തന്നെ കള്ളക്കേസിൽ കുടുക്കാനാണ് പരാതിക്കാരിയുടെ  ശ്രമം. നേരത്തെയും ഇത്തരത്തിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചതിന് പരാതിക്കാരിക്കെതിരെ കേസ് ഉണ്ടെന്ന് റോയിയുടെ അഭിഭാഷകൻ പറഞ്ഞു.

വയനാട് സ്വദേശി ബെന്നിയാണ് പരാതിക്കാരിക്കെതിരെ ചെക്ക് കേസ് നൽകിയിട്ടുള്ളത്. പരാതി നൽകിയ ശേഷം ഇവർ നിരന്തരം മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നു. കുട്ടിയുടെ വിവരം പോലും നൽകുകയും ചെയ്യുകയായാണ്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും റോയ് ആരോപിച്ചു. മൂന്ന് മാസത്തിലേറെയായി അന്വേഷണ സംഘവുമായി  സഹകരിക്കുന്നുണ്ടെന്നും റോയിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ പ്രതികൾ കോടതിയുടെ അനുമതി തേടി. ആവശ്യമെങ്കിൽ പരിശോധിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. റോയ് വയലാട്ട്, സൈജു തങ്കച്ചൻ, അഞ്ജലി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തെയ്ക്ക് മാറ്റുകയും ചെയ്തു.

Trivandrum Airport |തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ തിരിമറി; നടന്നത് 16 കോടിയുടെ തട്ടിപ്പെന്ന് കസ്റ്റംസ്

തിരുവവന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ തിരിമറിയിലൂടെ നടന്നത് 16 കോടിയുടെ തട്ടിപ്പെന്ന് കസ്റ്റംസ്. 13000 യാത്രക്കാരുടെ വിവരങ്ങളാണ് എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് വാങ്ങി പ്ലസ് മാക്‌സ് കമ്പനിയ്ക്ക് മുന്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോര്‍ജ്ജ് നല്‍കിയതെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

പ്ലസ് മാക്‌സ് കമ്പനിയുടെ തിരിമറിയ്ക്കായി കസ്റ്റംസ് സൂപ്രണ്ടായിരുന്ന ലൂക്ക് കെ ജോര്‍ജ്ജ് വലിയ രീതിയില്‍ വഴിവിട്ട സഹായം നല്‍കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. വിദേശത്ത് നിന്നെത്തിയ യാത്രക്കാരുടെ പാസ്‌പോര്‍ട്ട് നമ്പര്‍ ശേഖരിച്ചു. പിന്നീട് ഒരെ നമ്പറുപയോഗിച്ച പല പേരുകളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. വലിയ തോതില്‍ മദ്യവും ഇത്തരത്തില്‍ കടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഇന്‍വോയിസും ലഭിച്ചിട്ടുണ്ട്.  വിവരങ്ങള്‍ ആവശ്യപ്പെട്ട് ലൂക്ക് ആദ്യം വിമാന കമ്പനികള്‍ക്ക് കത്ത് നല്‍കി. ഇത് ലഭിച്ചപ്പോള്‍ മലേഷ്യന്‍ കമ്പനിയ്ക്ക് കൈമാറുകയായിരുന്നു. ലൂക്കിന്റെ വായ്പ അടച്ചത് പ്ലസ് മാക്‌സ് കമ്പനിയാണ്. ഇക്കാര്യങ്ങളൊക്കെ വ്യക്തമാക്കി മൂന്ന് തവണ ലൂക്കിന് കസ്റ്റംസ് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

ഇന്നലെയായിരുന്നു ലൂക്ക് കെ ജോര്‍ജിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ വിജിലന്‍സിന് മുന്നില്‍ ഹാജരാകാനെത്തിയപ്പോഴായിരുന്നു ലൂക്കിന്റെ അറസ്റ്റ്. ലൂക്കിനെ 14 ദിവസത്തേയ്ക്ക് സാമ്പത്തിക കുറ്റക്യത്യങ്ങള്‍ പരിഗണിയ്ക്കുന്ന കോടതി റിമാന്റ് ചെയ്തിട്ടുണ്ട്.
Published by:Sarath Mohanan
First published: