• HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso| റോയി വയലാട്ടും സൈജു തങ്കച്ചനും കീഴടങ്ങിയത് നിവൃത്തിയില്ലാതെ; ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

Pocso| റോയി വയലാട്ടും സൈജു തങ്കച്ചനും കീഴടങ്ങിയത് നിവൃത്തിയില്ലാതെ; ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

ഇരുവരും പിടിയിലായതോടെ കേസിലെ മൂന്നാം പ്രതി അഞ്ജലി റീമാ ദേവിനെ ചോദ്യം ചെയ്യുവാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഇതിൻ്റെ ഭാഗമായി അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകുവാൻ ബന്ധുവഴി അഞ്ജലിയോട് അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്.

  • Share this:
കൊച്ചി: പോക്സോ കേസിൽ (Pocso Case) ഒളിവിൽ കഴിയുകയായിരുന്ന ഒന്നാം പ്രതി റോയി വയലാട്ടും, രണ്ടാം പ്രതി സൈജു തങ്കച്ചൻ അന്വേഷണ സംഘത്തിന് മുൻപിൽ കീഴടങ്ങിയത് മറ്റു മാർഗങ്ങൾ ഇല്ലാതെ വന്നതോടെ. ഇരുവരുടെയും ജാമ്യപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ഇതോടെ ഇരുവരെയും കസ്റ്റഡിയിൽ എടുക്കാനുളള നീക്കം അന്വേഷണ സംഘം സജീവമാക്കിരുന്നു. ഇതിന് പിന്നാലെ ഇന്നലെയാണ് റോയി വയലാട്ടിൽ അന്വേഷണ സംഘത്തിന് മുൻപിൽ കീഴടങ്ങിയത്. റോയി കീഴടങ്ങിയതോടെ പിന്നാലെ സൈജുവും തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ശേഷം കളമശ്ശേരിയിലുള്ള കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്.

ഇവിടെ നിന്നും സൈജുവിനെ ആദ്യം എത്തിച്ചത് താമസിച്ച ഹോട്ടലിലായിരുന്നു. പിന്നാലെ കമ്മീഷണർ ഓഫീസിൽ എത്തിച്ചു. ഇവിടെ വെച്ച് റോയിയെയും, സൈജുവിനെയും അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ഇന്നലെ കീഴടങ്ങിയ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇരുവരും പിടിയിലായതോടെ കേസിലെ മൂന്നാം പ്രതി അഞ്ജലി റീമാ ദേവിനെ ചോദ്യം ചെയ്യുവാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഇതിൻ്റെ ഭാഗമായി അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകുവാൻ ബന്ധുവഴി അഞ്ജലിയോട് അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്. റോയി വയലാട്ടിനെയും സൈജു തങ്കച്ചനെയും ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും അഞ്ജലിയെ ചോദ്യം ചെയ്യുക.

റോയി കീഴടങ്ങിയിട്ടും കീഴടങ്ങാതെ ഒളിവിൽ കഴിയുന്ന സൈജു തങ്കച്ചനെ സംബന്ധിച്ചു പൊലീസിന്  വ്യക്തമായ സൂചന ലഭിച്ചിരുന്നു.  കീഴടങ്ങിയില്ലെങ്കിൽ  അറസ്റ്റും ചെയ്യുമെന്ന വിവരം സൈജുവിന് അന്വേഷണ സംഘം നൽകിയിരുന്നു. കോടതി ജാമ്യം നിഷേധിച്ചതോടെ മറ്റ് മാർഗം ഇല്ലാതെയാണ് സൈജു കീഴടങ്ങിയത്. സൈജു കൊച്ചിയിൽ തന്നെയാണ് ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണ സംഘം വ്യക്തമായി മനസിലാക്കിയിരുന്നു. ഒരോ നീക്കവും പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. നേരത്തെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ ആയിരുന്ന സൈജുവിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ  കേസിൽ പുറത്തിറങ്ങിയപ്പോഴാണ് പോക്സോ പരാതി ഉയർന്നത്.
കേസിലെ മൂന്നാം പ്രതിയായ അഞ്ജലിക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്ത്രീയെന്ന പരിഗണനയിലാണ് സമാന കേസിൽ അഞ്ജലിക്ക് ജാമ്യം ലഭിച്ചത്.

Also Read- Pocso Case| നമ്പർ 18 പോക്‌സോ കേസ്: രണ്ടാം പ്രതി സൈജു തങ്കച്ചനും കീഴടങ്ങി; ഹോട്ടലുടമ റോയി വയലാട്ടിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും

മട്ടാഞ്ചേരി എസിപി ഓഫീസിൽ ഇന്നലെയാണ് റോയി വയലാട്ടിൽ കീഴടങ്ങിയത്. രണ്ട് ദിവസങ്ങളായി റോയി വയലാട്ടിന് വേണ്ടിയുള്ള പോലീസിന്റെ തിരച്ചിൽ തുടരുന്നതിനിടെയാണ് ഞായറാഴ്ച്ച രാവിലെ പത്ത് മണിയോടെ മട്ടാഞ്ചേരി എസിപി ഓഫീസിൽ നാടകീയമായി ഇയാൾ കീഴടങ്ങിയത്. തുടർന്ന് 1 മണിക്കൂർ കഴിഞ്ഞാണ്   ജില്ല ക്രൈംബ്രാഞ്ച് എസിപി  ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തിയത്. പിന്നീട് നാലു മണിക്കൂറിലധികം റോയിയെ ചോദ്യം ചെയ്തു. മൊഴിയെടുക്കൽ പൂർത്തിയാക്കിയശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് മൂന്നരയോടെയാണ് നമ്പർ 18 ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

കോഴിക്കോട് സ്വദേശിനിയായ യുവതിയെയും ഇവരുടെ മകളെയും ഹോട്ടലിൽ വെച്ച് റോയി വയലാട്ട് കടന്നുപിടിച്ചു എന്നാണ് പരാതി. സൈജു ഇതിന്റെ ദൃശ്യങ്ങൾ പകർത്തി. അഞ്ജലി റിമാ ദേവ് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപണമുന്നയിച്ചിരുന്നു.
Published by:Rajesh V
First published: