• HOME
  • »
  • NEWS
  • »
  • crime
  • »
  • Gold Smuggling | പാലക്കാട് നികുതി വെട്ടിച്ച് കടത്തിയ സ്വർണാഭരണങ്ങൾ RPF പിടികൂടി

Gold Smuggling | പാലക്കാട് നികുതി വെട്ടിച്ച് കടത്തിയ സ്വർണാഭരണങ്ങൾ RPF പിടികൂടി

കേസിൽ  ആന്ധ്രപ്രദേശ് സ്വദേശി സംഘ റാമിനെ കസ്റ്റഡിയിലെടുത്തു. 

  • Share this:
പാലക്കാട് (Palakkad) ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ നികുതി വെട്ടിച്ച് കടത്തിയ  54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ (jewellery) ആർ പി എഫ് (RPF) പിടികൂടി. ഹാട്ടിയ -എറണാകുളം എക്സ്പ്രസ്സിൽ  നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ പിടികൂടിയത്. ആന്ധ്രപ്രദേശിലെ നെല്ലൂരിൽ നിന്നും എറണാകുളത്തെ ജ്വല്ലറികളിലേക്ക് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന സ്വർണാഭരണങ്ങളാണിതെന്ന് ആർപിഎഫ് വ്യക്തമാക്കി. ഒന്നേകാൽ കിലോ സ്വർണമാണ് പിടിച്ചെടുത്തത്.

കേസിൽ  ആന്ധ്രപ്രദേശ് സ്വദേശി സംഘ റാമിനെ കസ്റ്റഡിയിലെടുത്തു. ഇതര സംസ്ഥാനങ്ങളിൽ  നിന്നും രേഖകളില്ലാതെ സ്വർണാഭരണങ്ങൾ നികുതി വെട്ടിച്ച് കടത്തിക്കൊണ്ട്  വന്ന് കേരളത്തിലെ ജ്വല്ലറികളിൽ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സംഘ റാം. കേരളത്തിലെ ജ്വല്ലറികളിൽ നിരവധി തവണ സ്വർണ്ണം രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന് വില്പന നടത്തിയതായി  ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

പിടിച്ചെടുത്ത സ്വർണവും പ്രതിയെയും പാലക്കാട് ജി എസ് ടി ഡിപ്പാർട്ട്മെന്റ് കൈമാറി. പാലക്കാട് ആർപിഎഫ് കമാൻഡന്റ് ജെതിൻ  ബി രാജ്, ആർപിഎഫ് സിഐ എൻ കേശവദാസ്, എസ്ഐ ദീപക് എ പി,  എഎസ്ഐ സജി അഗസ്റ്റിൻ, ഹെഡ്കോൺസ്റ്റബിൾ എൻ അശോക് തുടങ്ങിയവർ റെയ്ഡിന് നേതൃത്വം നൽകി.

Also Read- Accident | വീട്ടുകാർക്കൊപ്പം യാത്രചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Suicide | പിഞ്ച് പെൺമക്കളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നശേഷം യുവതി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: രണ്ട് വയസും ആറ് മാസവും പ്രായമുള്ള രണ്ട് പെൺകുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം യുവതി ആത്മഹത്യ (Suicide) ചെയ്തു. കുഴിത്തുറയ്ക്ക് അടുത്ത് കഴുവൻതിട്ട കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇവിടുത്തെ താമസക്കാരനായ ജപഷൈൻ എന്നയാളുടെ ഭാര്യ വിജി(27) ആണ് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. വിജിയുടെ രണ്ട് വയസുള്ള മകൾ പ്രേയയും ആറുമാസം പ്രായമുള്ള പെൺകുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ജപഷൈൻ വർക്കലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

Also read- Imprisonment | മകൾ പീഡിപ്പിക്കപ്പെട്ട വിവരം മറച്ചുവെച്ചു; അമ്മയ്ക്ക് ആറുമാസം തടവും 25000 രൂപ പിഴയും

ചൊവ്വാഴ്ച വൈകിട്ട് ജപഷൈന്‍റെ അമ്മ വീടിന് അടുത്തുള്ള കടയിൽ സാധനങ്ങൾ വാങ്ങാൻ പോയി മടങ്ങിയെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ കുട്ടികളെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് പിൻഭാഗത്ത് ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർത്താണ്ഡം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ കുഴിത്തുറ സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Published by:Naveen
First published: