കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കൊണ്ടുവന്ന 17 ലക്ഷം രൂപ പിടികൂടി

യുവാവിനെ കസ്റ്റഡിയിലെടുത്തു

News18 Malayalam | news18-malayalam
Updated: January 3, 2020, 10:14 PM IST
കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കൊണ്ടുവന്ന 17 ലക്ഷം രൂപ പിടികൂടി
പിടിച്ചെടുത്ത പണം
  • Share this:
വയനാട്: മതിയായ രേഖകളില്ലാതെ കർണാടകയില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ കൊണ്ടുവന്ന 17ലക്ഷം രൂപ പിടികൂടി. തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ചായിരുന്നു പണം പിടിച്ചത്. എക്സൈസ് ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും മാനന്തവാടി റെയ്ഞ്ച് പാര്‍ട്ടിയും ചേര്‍ന്നാണ് KA 21N 6885 നമ്പര്‍ കാറില്‍ രേഖകളില്ലാതെ കൊണ്ടുവന്ന 17ലക്ഷം രൂപ പിടികൂടിയത്.

Also Read- കാർ ആക്രമിച്ച് 60 ലക്ഷം രൂപ തട്ടിയ കേസ്: പത്തംഗ ഗുണ്ടാ സംഘം പിടിയിൽ

പിടികൂടിയ പണവും രേഖകളില്ലാതെ രൂപ കാറില്‍ കടത്തികൊണ്ടുവന്ന കർണാടക സുള്ള്യ സ്വദേശി സിനിത്ത് അഹമ്മദിനെയും തുടര്‍ നടപടികള്‍ക്കായി തിരുനെല്ലി പൊലീസിന് കൈ മാറി. എക്സൈസ് ഇന്‍സ്പെക്ടർമാരായ ടി.ഷറഫുദീന്‍, ഷിനു, തോല്‍പ്പെട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

 

 
Published by: Rajesh V
First published: January 3, 2020, 10:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading