• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മൂന്നു കോടിയുടെ നിരോധിത നോട്ടുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍


Updated: July 21, 2018, 1:37 PM IST
മൂന്നു കോടിയുടെ നിരോധിത നോട്ടുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍

Updated: July 21, 2018, 1:37 PM IST
പൂനൈ: മൂന്നു കോടിയോളം രൂപയുടെ നിരോധിത നോട്ടുകളുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം അറസ്റ്റില്‍.

അഹമ്മദ്‌നഗര്‍ ജില്ലയിലെ സംഗമ്നെര്‍ മുന്‍സിപ്പാലിറ്റിയിലെ ജനപ്രതിനിധിയായ ഗജേന്ദ്ര അഭാംഗി ഉള്‍പ്പെട്ട സംഘമാണ് അറസ്റ്റിലായത്.

നോട്ട് കൈമാറുന്നതിനിടെ അഹമ്മദ്‌നഗറിലെ രവിവാര്‍ മേഖലയില്‍ നിന്നാണ് ഇവര്‍ പിടിയിലായതെന്ന് കഥാഖ് പൊലീസ് അറിയിച്ചു. അസാധുവാക്കപ്പെട്ട ആയിരം രൂപയുടെ 11,900 നോട്ടുകളും അഞ്ഞൂറു രൂപയുടെ 36,000 നോട്ടുകളുമാണ് പിടിച്ചെടുത്തത്.

കൗണ്‍സിലറെ കൂടാതെ വിജയ് ഷിന്‍ഡെ, ആദിത്യ ഗവാന്‍, നവനാഥ് ബണ്ടാലെ സുരാജ് ജഗദാ എന്നിവരാണ് അറസ്റ്റിലായത്.

 
First published: July 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍