നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • രഹസ്യവിവരത്തെ തുടർന്ന് റെയ്ഡ്; വീട്ടിൽ നിന്ന് കിട്ടിയത് 71 ലക്ഷം രൂപയും 211 കിലോ നിരോധിത പുകയില ഉൽപന്നങ്ങളും

    രഹസ്യവിവരത്തെ തുടർന്ന് റെയ്ഡ്; വീട്ടിൽ നിന്ന് കിട്ടിയത് 71 ലക്ഷം രൂപയും 211 കിലോ നിരോധിത പുകയില ഉൽപന്നങ്ങളും

    109 കിലോഗ്രാം ശംഭു, 69 കിലോഗ്രാം ചൈനി ടുബാക്കോ, 39 കിലോഗ്രാം മറ്റ് പാൻമസാല ഉൽപന്നങ്ങൾ ഉൾപ്പെടെ 211 കിലോ നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.

    Raid

    Raid

    • Share this:
      തിരുവനന്തപുരം (Thiruvananthapuram) ബാലരാമപുരത്ത് (Balaramapuram) വീട്ടിൽ നിന്നും 71 ലക്ഷം രൂപയും 211 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. കാക്കാമൂല സ്വദേശി എസ് ഷൈജുവിന്റെ വീട്ടിൽ നിന്നാണ് പണവും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്. രഹസ്യ വിവരത്തെത്തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്റെ  (Customs Preventive Division) തിരുവനന്തപുരം യൂണിറ്റ് പരിശോധന നടത്തുകയായിരുന്നു.

      അ‍ഞ്ചു രൂപ മുതൽ രണ്ടായിരം രൂപ വരെയുള്ള കറൻസികളുടെ കെട്ടുകളാണ് പിടിച്ചെടുത്തത്. 109 കിലോഗ്രാം ശംഭു, 69 കിലോഗ്രാം ചൈനി ടുബാക്കോ, 39 കിലോഗ്രാം മറ്റ് പാൻമസാല ഉൽപന്നങ്ങൾ ഉൾപ്പെടെ 211 കിലോ നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.

      ബെംഗളൂരുവിൽനിന്നു വാങ്ങുന്ന പുകയില ഉൽപന്നങ്ങൾ കാക്കാമൂലയിലെ വീട്ടിൽ സൂക്ഷിച്ച ശേഷം തമിഴ്‌നാട്ടിലെത്തിച്ച് മൂന്നിരട്ടി തുകയ്ക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് കസ്റ്റംസ് പറയുന്നു. എട്ടു വർഷമായി ഇയാൾ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നുണ്ട്. കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റൻറ് കമ്മീഷണർ ആർ.മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

      തിരുവനന്തപുരത്ത് ലഹരിക്ക് അടിമയായ മകനെ കൊന്നത് അമ്മ; ഒരുവര്‍ഷത്തിന് ശേഷം അറസ്റ്റ്

      തിരുവനന്തപുരം (Thiruvananthapuram) വിഴിഞ്ഞത്ത് (Vizhinjam) മയക്ക് മരുന്നിന് (Drugs) അടിമയായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് (Murder) തെളിഞ്ഞു. ഒരു വർഷത്തിന് ശേഷമാണ് അമ്മ നാദിറ (43) അറസ്റ്റിലായത് (Arrest). തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിദ്ദിഖ് (20) ആണ് ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

      കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് 20 കാരനായ സിദ്ദിഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണമാണെന്നായിരുന്നു സിദ്ദിഖിന്‍റെ അമ്മയും സഹോദരിയും പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യതയാണ് ഫോറന്‍സിക് സര്‍ജന്‍മാര്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് സിദ്ദിഖിനെ അമ്മ നാദിറ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.

      സഹോദരിയെ മര്‍ദിക്കുന്നത് തടയുന്നതിനിടെ സംഭവിച്ച് പോയതാണെന്നാണ് അമ്മ നാദിറ പൊലീസിനോട് പറഞ്ഞത്. നാദിറ വീട്ടുജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മയക്കുമരുന്നിന് അടിമയായ സിദ്ദിഖ് അമ്മയെയും സഹോദരിയെയും നിരന്തരം മര്‍ദിക്കാറുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ദൃക്സാക്ഷികളില്ലാത്ത കേസ് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് തെളിയിച്ചത്.
      Published by:Rajesh V
      First published: