നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Arrest | RSS നേതാവ് സഞ്ജിതിൻ്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ

    Arrest | RSS നേതാവ് സഞ്ജിതിൻ്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ

    നവംബര്‍ 15 നാണ് സഞ്ജിതിനെ പാലക്കാട് മമ്പറത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുടെ ഒപ്പം ബൈക്കില്‍ ജോലിയ്ക്ക് പോവുമ്പോഴായിരുന്നു കൊലപാതകം.

    • Share this:
    പാലക്കാട് : ആര്‍എസ്എസ് (RSS) പ്രാദേശിക നേതാവ് സഞ്ജിത് കൊല്ലപ്പെട്ട കേസില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് കാമ്പ്രത്ത്ചള്ള സ്വദേശി നസീറിനെയാണ് പൊലീസ് (Police) അറസ്റ്റ് ചെയ്തത്.

    ഇയാള്‍ എസ്ഡിപിഐ മുതലമട യൂണിറ്റ് സെക്രട്ടറിയാണ്. കേസില്‍ പ്രതികള്‍ക്ക് കൊലപാതകം നടത്താനായി വാഹനം നല്‍കിയത് നസീറാണെന്ന് പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു.

    സംഭവത്തിന് ശേഷം വാഹനം തമിഴ്‌നാട്ടില്‍ക്കൊണ്ടുപോയി പൊളിയ്ക്കാന്‍ കൊടുത്തത് നസീറാണെന്നും എസ്പി വ്യക്തമാക്കി. കേസില്‍ നാലാമത്തെ അറസ്റ്റാണിത്. ഒളിവില്‍ കഴിയുന്ന മറ്റു പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നും പൊലീസ് വ്യക്തമാക്കി.

    കേസില്‍ നാലു പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയെന്ന് എസ് പി പറഞ്ഞു. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പ്രധാന പ്രതികള്‍ വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പൊലീസ് പറഞ്ഞു.

    Also read- Rape | ഭക്ഷണം നല്‍കാമെന്ന വ്യാജേന വീട്ടിലെത്തിച്ച് 77 കാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 30 വർഷം കഠിനതടവ്

    നവംബര്‍ 15 നാണ് സഞ്ജിതിനെ പാലക്കാട് മമ്പറത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുടെ ഒപ്പം ബൈക്കില്‍ ജോലിയ്ക്ക് പോവുമ്പോഴായിരുന്നു കൊലപാതകം. ഒന്നര മാസമായിട്ടും മുഴുവന്‍ പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനാല്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിതിന്റെ ഭാര്യ അര്‍ഷിക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

    Also Read - ഒമ്പതാം ക്ലാസുകാരിക്ക് അശ്ലീലചിത്രങ്ങളയച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

    പൊലീസില്‍ വിശ്വാസമില്ലെന്ന് സഞ്ജിതിന്റെ അമ്മ സുനിതയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സി ബി ഐ അന്വേഷിച്ചാലേ മുഴുവന്‍ പ്രതികളെയും പിടികൂടാനാവൂവെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി അന്വേഷണ സംഘം പറയുന്നു.

    Mafia Gang | പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം; 17കാരിക്കും പിതാവിനും മർദ്ദനമേറ്റു

    പോത്തൻകോട് വീണ്ടും ഗുണ്ടാ (Mafia Gang) ആക്രമണം ഉണ്ടായി. നാലംഗ സംഘത്തിന്‍റെ ആക്രമണത്തിൽ പിതാവിനും 17 വയസുകാരി മകൾക്കുമാണ് പരിക്കേറ്റത്. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, മകൾ നൗറിൻ എന്നിവർക്കാണ് മർദനമേറ്റത്.

    കവർച്ചാകേസ് പ്രതിയുടെ നേതൃത്വത്തിലായിരുന്നു അക്രമണെന്ന് പോത്തൻകോട് പോലീസ് (Kerala Police) അറിയിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെ കാട്ടായിക്കോണം പോത്തൻകോട് റോഡിലായിരുന്നു സംഭവം. ഗുണ്ടാസംഘത്തിന്റെ വാഹനത്തിൽ വെഞ്ഞാറമൂട് ഷായും മകളും സഞ്ചരിച്ച വാഹനം തട്ടിയെന്നാരോപിച്ചായിരുന്നു അക്രമം. ശേഷം ഗുണ്ടാസംഘം യാത്രക്കാരെ കുറുകെ പിടിക്കുകയും പിതാവിനെ അസഭ്യം പറയുകയും പെൺകുട്ടിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്നുമാണ് പരാതി. ഷായും മകളും പോത്തൻകോട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

    നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് മുൻപ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഷാനെയും മകളെയും മർദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഘം സഞ്ചരിച്ചിരുന്ന വെള്ള വാഗണർ കാർ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി പോത്തൻകോട് പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
    Published by:Jayashankar AV
    First published: