• HOME
  • »
  • NEWS
  • »
  • crime
  • »
  • RSS പ്രവർത്തകൻ സഞ്ജിതിൻ്റെ കൊലപാതകം : ഒരാൾ കൂടി അറസ്റ്റിൽ

RSS പ്രവർത്തകൻ സഞ്ജിതിൻ്റെ കൊലപാതകം : ഒരാൾ കൂടി അറസ്റ്റിൽ

കഴിഞ്ഞ ദിവസം കേസില്‍ അറസ്റ്റിലായ ഒരു പ്രതിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.

  • Last Updated :
  • Share this:
പാലക്കാട് : ആര്‍എസ്എസ് (RSS) പ്രവര്‍ത്തകന്‍ സഞ്ജിതിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശിയായ പോപ്പുലര്‍ ഫ്രണ്ട്  (Popular Front) പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.

സഞ്ജിതിനെ കൊലപ്പെടുത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഭാര്യയെ തടഞ്ഞു നിര്‍ത്തിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേരില്‍ നാലുപേരും അറസ്റ്റിലായി.

ഇനി കൃത്യത്തില്‍ പങ്കെടുത്ത ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. ഇതിന് പുറമെ ഗൂഢാലോചനയില്‍ പങ്കെടുത്ത മൂന്നു പേരെയും പിടികൂടണം. കഴിഞ്ഞ ദിവസം കേസില്‍ അറസ്റ്റിലായ ഒരു പ്രതിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചതിന് അറസ്റ്റിലായ മലപ്പുറം സ്വദേശി അബ്ദുള്‍ ഹക്കീമിനാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

Murder | വയോധികയെ വീട്ടില്‍വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തി; അമ്മയും മകനും സുഹൃത്തും പിടിയില്‍

സമീപവാസിയായ വയോധികയെ വീട്ടില്‍ വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം വീടിന്റെ തട്ടില്‍ ഒളിപ്പിച്ചശേഷം കടന്നുകളഞ്ഞ പ്രതികളെ ഒരു മണിക്കൂറിനുള്ളില്‍ കഴക്കൂട്ടത്ത് നിന്ന് പിടികൂടുകയായിരുന്നു. വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷമാണ് പ്രതികള്‍ കടന്നുകളഞ്ഞത്.

മുല്ലൂര്‍ പനവിള ആലുംമൂട് വീട്ടില്‍ ശാന്തകുമാരിയെ(75)യാണ് അമ്മയും മകനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശി റഫീക്ക ബീവി(50), ഇവരുടെ സുഹൃത്ത് അല്‍ അമീന്‍(26), റഫീക്കയുടെ മകന്‍ ഷഫീക്ക്(23) എന്നിവരാണ് പൊലീസ് പിടിയിലായത്.

വയോധികയെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയശേഷം ചുറ്റികയ്ക്ക് സമാനമായ വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചുവെന്നാണ് പോലീസിന്റെ നിഗമനം. ശാന്തകുമാരിയുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള, കമ്മല്‍, മോതിരം എന്നിവ പ്രതികള്‍ കൈക്കലാക്കി.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട് മാറിപ്പോകുമെന്ന് ഉടമയെ പ്രതികള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് വൈകിട്ട് വീട്ടിലെത്തിയ ഉടമയുടെ മകന്‍ വാടകയ്ക്ക് നല്‍കിയ വീടിന്റെ കതകില്‍ താക്കോല്‍ ഉള്ളതായി കണ്ടു. വീട്ടുകാരെ വിളിച്ചെങ്കിലും അനക്കമില്ലായിരുന്നു.

വീട് തുറന്നപ്പോഴാണ് തട്ടിനുമുകളില്‍ നിന്ന് വരാന്തയിലേക്ക് രക്തം വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സമീപവാസികളെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് തട്ടിനുമുകളില്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വീട്ടില്‍ താമസിച്ചിരുന്നവരെ കണാതായതോടെ പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

Also Read-Murder | വീട് ആക്രമിച്ച ഗുണ്ടയെ വീട്ടുകാര്‍ അടിച്ചു കൊന്നു: ഗൃഹനാഥന് ഗുരുതര പരിക്ക്

ഇതിനിടയില്‍ മരിച്ചത് റഫീക്കയാണെന്ന് കരുതി അവരുടെ ബന്ധുക്കളും എത്തി. തുടര്‍ന്ന് പോലീസ് പ്രതികളുടെ ഫോണ്‍ നമ്പറുകളുടെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ തൈക്കാട് സംഗീത കോളേജിനടുത്തുള്ളതായി കണ്ടെത്തി. പോലീസ് സംഘമെത്തി നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കോഴിക്കോട്ടേക്ക് പോകുന്ന ബസില്‍ കയറിയതായി കണ്ടെത്തി.

തുടര്‍ന്ന് ബസിന്റെയും ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊബൈല്‍ നമ്പറുകളില്‍ വിളിച്ച് കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞം എസ്.ഐ. കെ.എല്‍.സമ്പത്തുള്‍പ്പെട്ട പൊലീസ് സംഘം കഴക്കൂട്ടത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.

Also Read-Arrest| മക്കളെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം ഒളിച്ചോടി; രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിൽ

സനല്‍കുമാര്‍, ശിവകല എന്നിവരാണ് മരിച്ച ശാന്തകുമാരിയുടെ മക്കള്‍. വിഴിഞ്ഞം പൊലീസ് കേസെടുത്തു.
Published by:Jayashankar AV
First published: