പാലക്കാട്: ആര്‍എസ്എസ് (RSS) പ്രവര്ത്തകന് സഞ്ജിത് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി. തമിഴ്നാട് (Tamil Nadu) പൊള്ളാച്ചിയിലേക്ക് കടത്തിയ കാര്‍ പൊളിച്ചുമാറ്റിയിരുന്നു. ഇതിന്റെ ഭാഗങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തു. കേസില്‍ ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
കൊലപാതകം നടന്ന് മൂന്നാം ദിവസമാണ് പ്രതികൾ സഞ്ചരിച്ച മാരുതി 800 കാർ പൊള്ളാച്ചി അമ്പ്രാം പാളയത്തിലെത്തിച്ചത്. രണ്ടു പേരാണ് കാറുമായി വർക്ക് ഷോപ്പിലെത്തിച്ചത്. പൊളിച്ചുമാറ്റുന്നതിനായി എത്തിച്ച വാഹനത്തിന് ആദ്യം 17,000 രൂപയായിരുന്നു ഇവർ ആവശ്യപ്പെട്ടത്. എന്നാൽ 15,000 രൂപയ്ക്കാണ് കച്ചവടം ഉറപ്പിച്ചതെന്ന് വർക്ക്ഷോപ്പുടമ മുരുകാനന്ദം പറഞ്ഞു.
നവംബർ 22നാണ് വാഹനം പൊളിച്ചു തുടങ്ങിയത്. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും കാർ പൊളിച്ചു കഴിഞ്ഞിരുന്നു.
പൊളിച്ച കാറിൻ്റെ ഭാഗങ്ങളെല്ലാം പൊലീസ് വർക്ക് ഷോപ്പിൽ നിന്നും കണ്ടെടുത്തു. ഫോറൻസിക് സംഘം പരിശോധന നടത്തി. കാറുമായി വർക്ക്ഷോപ്പിലേക്ക് വന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.
Also Read-
RSS പ്രവർത്തകന്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ
കാറിന്റെ നമ്പര്‍ വ്യാജമാണെന്നും തെളിഞ്ഞിട്ടുണ്ട്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയത് കൊല്ലങ്കോടിനടുത്ത് വച്ചാണെന്നും അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ നിര്‍ണായക തെളിവാണ് പ്രതികള്‍ സഞ്ചരിച്ച കാര്‍. അതേ സമയം കേസിൽ ആദ്യം അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
SDPI ഉള്‍പ്പെട്ട എല്ലാ കേസുകളും NIA ഏറ്റെടുക്കണം; കെ സുരേന്ദ്രന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
പാലക്കാട്ടെ ആര്‍എസ്എസ്(RSS) നേതാവ് സഞ്ജിത്തിന്റെ കൊലപാതകം(Murder) ഉള്‍പ്പെടെ എസ്ഡിപിഐ(SDPI) ഉള്‍പ്പെട്ട എല്ലാ കൊലക്കേസുകളും എന്‍ഐഎ(NIA) അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി(BJP) സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് (K Surendran) കേന്ദ്രആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ 10 പേരെയാണ് ഇസ്ലാമിക തീവ്രവാദികള്‍ കൊല്ലപ്പെടുത്തിയത്. ഇതുവരെ 50 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് ജിഹാദികള്‍ കൊലപ്പെടുത്തിയതെന്നും അമിത്ഷായ്ക്ക് നല്കിയ കത്തില്‍ സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
പ്രസ്തുത കേസുകളിലൊന്നും പൊലീസ് ഗൂഢാലോചനകള്‍ അന്വേഷിച്ചിട്ടില്ല. തീവ്രവാദ ശക്തികളാണ് ഇതിന് പിന്നില്‍ എന്നറിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ രീതി, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍, ആസൂത്രണം എന്നിവ തീവ്രവാദ ശൈലിയിലാണ്. സിപിഎം- പോപ്പുലര്‍ ഫ്രണ്ട് വര്‍ഗീയ കൂട്ടുകെട്ടാണ് കേരളത്തിലുള്ളത്. സംസ്ഥാനത്ത് തീവ്രവാദ ശക്തികള്‍ ആയുധ പരിശീലനവും സംഭരണവും നടത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് മുന്നില്‍ പൊലീസ് മുട്ടുമടക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.