എട്ട് വയസുകാരിക്ക് ലൈംഗികപീഡനം; മുൻ ബാങ്ക് ഉദ്യോഗസ്ഥൻ പിടിയിൽ

പെൺകുട്ടിയെ സുന്ദരേശൻ നായരുടെ ഭാര്യ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയും അന്ന് രാത്രി സുന്ദരേശൻ നായർ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയുമായിരുന്നു..

News18 Malayalam | news18-malayalam
Updated: January 25, 2020, 9:34 AM IST
എട്ട് വയസുകാരിക്ക് ലൈംഗികപീഡനം; മുൻ ബാങ്ക് ഉദ്യോഗസ്ഥൻ പിടിയിൽ
News18
  • Share this:
തിരുവനന്തപുരം: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥൻ പിടിയിൽ. മണ്ണന്തല കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായരാണ് പിടിയിലായത്.

2014-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ ആശുപത്രിയിലായിരുന്ന ദിവസം രാത്രിയിൽ പെൺകുട്ടിയെ സുന്ദരേശൻ നായരുടെ ഭാര്യ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നു. അന്ന് രാത്രിയാണ് പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൌൺസിലിങിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് സി.ഡബ്ല്യൂ.സി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
First published: January 25, 2020, 9:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading