നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso | എട്ടുവയസുകാരിയെ പീഡിപ്പിച്ച റിട്ട. ഗ്രേഡ് എസ്.ഐ അറസ്റ്റിൽ

  Pocso | എട്ടുവയസുകാരിയെ പീഡിപ്പിച്ച റിട്ട. ഗ്രേഡ് എസ്.ഐ അറസ്റ്റിൽ

  സർവ്വീസിലിരിക്കുന്ന കാലത്ത് പോക്‌സോ കേസ് കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായിരുന്ന പ്രതി വീട്ടിൽവെച്ചും സമീപത്തെ ഷെഡ്ഡിൽവെച്ചുമാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്..

  Unni Pocso

  Unni Pocso

  • Share this:
   കോഴിക്കോട് : എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുൻ ഗ്രേഡ് എസ്‌ ഐ അറസ്റ്റിലായി. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകരയിലാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ചൈൽഡ് ലൈന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉണ്ണിയ്ക്കെതിരെ കേസെടുത്തത്.

   പ്രതിയുടെ വീട്ടിൽവെച്ചും സമീപത്തെ ഷെഡ്ഡിൽവെച്ചുമാണ് പെൺകുട്ടിയെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പ്രതി പീഡിപ്പിച്ചിരുന്നത്. നിരന്തരമുള്ള പീഡനത്തെ തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടിയോട് വീട്ടുകാർ വിവരം അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൌൺസിലിങിനിടെ പെൺകുട്ടിയെ പീഡനവിവരം വെളിപ്പെടുത്തി. ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചതിനെ തുടർന്നാണ് മുൻ ഗ്രേഡ് എസ്.ഐയ്ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

   അതേസമയം സർവ്വീസിലിരിക്കുന്ന കാലത്ത് പോക്‌സോ കേസ് കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായിരുന്നു പ്രതിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട് കോടതികളിൽ സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലും പ്രതി വിദഗ്ധനായിരുന്നുവെന്ന് ഫറോക്ക് പോലീസ് വ്യക്തമാക്കി. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് ഉണ്ണിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

   മേലുദ്യോഗസ്ഥർക്ക് 'പണി' കൊടുക്കാൻ സിഗ്നൽ കേബിൾ മുറിച്ചുമാറ്റി; രണ്ടു ജീവനക്കാരെ റെയിൽവേ പിരിച്ചുവിട്ടു

   കോഴിക്കോട്: മേലുദ്യോഗസ്ഥരോടുള്ള വ്യക്തിവിരോധം തീർക്കാൻ സിഗ്നൽ കേബിൾ മുറിച്ചുമാറ്റിയ രണ്ട് ഉദ്യോഗസ്ഥരെ റെയിൽവെ പിരിച്ചുവിട്ടു. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ ജീവനക്കാരായിരുന്ന പ്രവീണ്‍ രാജ്, ജിനേഷ് എന്നിവരെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഗുരുതരമായ ചട്ടലംഘനം നടത്തിയതിനാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതെന്ന് റയില്‍വേ അറിയിച്ചു. ഇരുവര്‍ക്കുമെതിരെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍ പി എഫ്) രജിസ്റ്റര്‍ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്.

   Also Read- ആദ്യ ഭാര്യ സുഹൃത്തിനൊപ്പം കടന്നു; രണ്ടാമത് കെട്ടിയ അനുജത്തി മറ്റൊരു സുഹൃത്തിനൊപ്പം നാടുവിട്ടു; പരാതിയുമായി യുവാവ്

   ഇക്കഴിഞ്ഞ മാർച്ച് 24നാണ് പിരിച്ചുവിടലിന് ആസ്പദമായ സംഭവം നടന്നത്. റെയില്‍വേ സിഗ്നല്‍ സീനിയര്‍ എന്‍ജിനീയറോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനാണ് പ്രവീൺ രാജും ജിനേഷും ചേർന്ന് റെയില്‍വേ സിഗ്നല്‍ വയറുകള്‍ അറുത്ത് മാറ്റിയത്. ഫറോക്ക് സ്റ്റേഷനും വെള്ളയില്‍ സ്റ്റേഷനുമിടയിലുള്ള റെയില്‍പാളങ്ങളിലെ സിഗ്നല്‍ വയറുകളാണ് ഇരുവരും ചേർന്ന് അറുത്തു മാറ്റിയത്. ഇത്തരത്തിൽ അഞ്ചിടത്ത് സിഗ്നല്‍ വയറുകള്‍ അറുത്തു മാറ്റിയതായി കണ്ടെത്തിയിരുന്നു. ഇത് കൂടാതെ ട്രെയിനുകൾക്കുള്ള സിഗ്നലുകള്‍ തമ്മില്‍ മാറ്റി നല്‍കുകയും ചെയ്തിരുന്നു. വ്യക്തിവിരോധം തീർക്കാനാണ് പ്രവീൺരാജും ജിനേഷും ഇങ്ങനെ ചെയ്തത്.

   സംഭവം കണ്ടെത്തിയതോടെ വിശദമായ അന്വേഷണമാണ് റെയിൽവേ നടത്തിയത്. റെയില്‍വേ സിഗ്നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ സീനിയര്‍ ഡിവിഷണല്‍ ഓഫീസര്‍ നടത്തിയ അന്വേഷണത്തിൽ പ്രവീൺരാജും ജിനേഷും ചേർന്നാണ് സിഗ്നൽ കേബിൾ മുറിച്ചുമാറ്റിയതെന്ന് കണ്ടെത്തിയിരുന്നു. റെയില്‍വേയുടെ വിദഗ്ദ്ധ പരിശീലനം നേടിയ വ്യക്തികള്‍ തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് വ്യക്തമായിരുന്നു. തുടർന്ന് ഫറോക്കിനും വെള്ളയിലിനും ഇടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രവീണും ജനേഷും കുടുങ്ങിയത്. ഇരുവർക്കുമെതിരെ നടപടി എടുക്കാൻ അന്വേഷണ റിപ്പോർട്ടിൽ ശുപാർശന നൽകിയിരുന്നു.

   മാർച്ച് 24ന് സിഗ്നൽ കേബിൾ മുറിച്ചതിനാലും, സിഗ്നലുകള്‍ മാറ്റി നല്‍കിയതിനെ തുടര്‍ന്നും മൂന്ന് മണിക്കൂറിലധികമാണ് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ഇവര്‍ക്കെതിരെ കോഴിക്കോട് ആര്‍ പി എഫ് നല്‍കിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി സി ജെ എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. സംഭവം നടന്ന് പിറ്റേദിവസം തന്നെ ഇരുവരെയും അറസ്റ്റ് ചെയ്തെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ഇരുവരെയും പാലക്കാടേക്കും മംഗളൂരുവിലേക്കും സ്ഥലംമാറ്റിയിരുന്നു. ഇപ്പോൾ റെയില്‍വേ സിഗ്നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ വിശദമായ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇരുവരെയും പിരിച്ചുവിടാൻ റെയിൽവേ തീരുമാനിച്ചത്.
   Published by:Anuraj GR
   First published:
   )}