ബാഗിൽ യുവതിയുടെ കൈകൾ; റഷ്യൻ ചരിത്രകാരൻ കൊലക്കേസിൽ അറസ്റ്റിൽ

മുൻ വിദ്യാര്‍ഥിനി അനസ്തേസ്യ യെഷെങ്കോയെ കൊലപ്പെടുത്തി ശരീര ഭാഗങ്ങൾ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

News18 Malayalam | news18-malayalam
Updated: November 10, 2019, 3:03 PM IST
ബാഗിൽ യുവതിയുടെ കൈകൾ; റഷ്യൻ ചരിത്രകാരൻ കൊലക്കേസിൽ അറസ്റ്റിൽ
murder
  • Share this:
സെന്റ് പീറ്റേഴ്സ്ബർഗ്: ബാക് പാക്കിനുള്ളിൽ യുവതിയുടെ മുറിച്ചുമാറ്റിയ കൈകൾ കണ്ടെത്തിയതിനെ തുടർന്ന് കൊലപാതക കേസിൽ റഷ്യയിലെ പ്രശസ്ത ചരിത്രകാരൻ ഒലെഗ് സൊക്കൊലോവ് അറസ്റ്റിലായി. മുൻ വിദ്യാര്‍ഥിനി അനസ്തേസ്യ യെഷെങ്കോയെ കൊലപ്പെടുത്തി ശരീര ഭാഗങ്ങൾ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

also read:യുവതി സെക്സ് ടോയ് ഉപയോഗിച്ച് പെൺകുട്ടികളെ ചൂഷണം ചെയ്തു; ഭർത്താവ് ജീവനൊടുക്കി

ശരീരഭാഗങ്ങൾ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന ഒലെഗ് മോയ്ക നദിയിൽ വീണു. ഇയാളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് ബാക്ക്പാക്കിൽ മുറിച്ചുമാറ്റിയ നിലയിൽ യുവതിയുടെ കൈകൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിൽ ഒലെഗിന്റെ വീട്ടിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ എഎഫ്പിയാണ് 63കാരനായ ഒലെഗിന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.

നെപ്പോളിയന്റെ യുദ്ധത്തെ കുറിച്ചുള്ള ഇദ്ദേഹത്തിന്റെ ഗവേഷണങ്ങൾ പ്രശസ്തമാണ്. സെന്റ് പീറ്റേഴ്സ് ബർഗിലെ പ്രൊഫസറാണ് ഇദ്ദേഹം.
First published: November 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading