• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest |കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന; റുവാണ്ടന്‍ സ്വദേശി അറസ്റ്റില്‍

Arrest |കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന; റുവാണ്ടന്‍ സ്വദേശി അറസ്റ്റില്‍

ഇതേ കോളേജില്‍ പഠിക്കാനായി 2012-ല്‍ എത്തിയതായിരുന്നു ഇയാള്‍. 2017-ല്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ് താമസിക്കുന്നതിനിടെ സ്വന്തം പാസ്‌പോര്‍ട്ട് ഡല്‍ഹി സ്വദേശിക്ക് പണയം വെച്ചു....

 • Share this:
  കോയമ്പത്തൂര്‍: കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ്(marijuana) വില്‍പ്പന നടത്തിയ സംഭവത്തില്‍ ആഫ്രിക്കന്‍ സ്വദേശിയെ (African native) പോലീസ് അറസ്റ്റ് (arrest) ചെയ്തു. റുവാന്‍ഡയിലെ ബുറേറ ജില്ലയിലെ ഇഷിംവെ സ്റ്റെബിന്‍സ് (32) ആണ് പിടിയിലായത്.

  ശരവണന്‍പട്ടിക്കടുത്തുള്ള സ്വകാര്യ കോളേജിനുമുന്നില്‍ നിന്നാണ് ഇയാളെ രണ്ടരക്കിലോഗ്രാം കഞ്ചാവുമായി ചൊവ്വാഴ്ച രാത്രി പട്രോളിങ് പോലീസ് പിടികൂടിയത്.

  ഇതേ കോളേജില്‍ പഠിക്കാനായി 2012-ല്‍ എത്തിയതായിരുന്നു ഇയാള്‍. 2017-ല്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ് താമസിക്കുന്നതിനിടെ സ്വന്തം പാസ്‌പോര്‍ട്ട് ഡല്‍ഹി സ്വദേശിക്ക് പണയം വെച്ചു. പിന്നീടത് തിരിച്ചുവാങ്ങാന്‍ സാധിച്ചില്ല. 2021 ജൂലായ് ഏഴുവരെ ആയിരുന്നു വിസ കാലാവധി. പിന്നീട് അനധികൃതമായി ഇവിടെ തങ്ങിയ ഇഷിംവെ കഞ്ചാവ് കടത്തിലേക്ക് തിരിയുകയായിരുന്നു.

  കഞ്ചാവ് കൂടാതെ രണ്ട് മൊബൈലും ബൈക്കും പിടിച്ചെടുത്തു. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് (എന്‍.ഡി.പി.എസ്.) നിയമമനുസരിച്ച് കേസെടുത്ത ഇഷിംവെ ഇപ്പോള്‍ പുഴല്‍ ജയിലിലാണ്.

  Also read: Crime |ആക്രിസാധനങ്ങള്‍ പെറുക്കാനെന്ന വ്യാജേന വീട്ടില്‍ കയറി; വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു

  Police Station Attack| പൊലീസ് വീട്ടിലെത്തിയതിന് പ്രതികാരം; പൊലീസ് സ്റ്റേഷന് നേരേ പെട്രോള്‍ ബോംബെറിഞ്ഞവര്‍ പിടിയില്‍

  തിരുവനന്തപുരം: ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരേ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയ കേസിലെ പ്രതികളായ രണ്ട് യുവാക്കളും പിടിയിൽ. വാഴിച്ചല്‍ കുന്ദളക്കോട് സ്വദേശിയായ അനന്തു (21), ചൂണ്ടുപലക സ്വദേശിയായ നിധിന്‍ (19) എന്നിവരാണ് പിടിയിലായത്.

  ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരും കൈവശമുണ്ടായിരുന്ന ബിയര്‍ കുപ്പിയില്‍ നിറച്ച പെട്രോള്‍ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് ഒറ്റശേഖരമംഗലം ഭാഗത്തേക്ക് അമിതവേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു.

  പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. പിന്നീട് ലൈറ്ററും പ്രതികളില്‍ ഒരാളുടെ ചെരിപ്പും പൊലീസ് അവിടെനിന്നു കണ്ടെടുത്തു. സമീപത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായകമായത്. തിങ്കളാഴ്ച ചെമ്പൂര് സ്‌കൂളില്‍ നടന്ന സംഘട്ടനത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിയായ അമരവിള നിവാസിയായ സനോജിനെ സ്‌കൂളിന് പുറത്തുനിന്നെത്തി കുത്തിപ്പരിക്കേല്‍പ്പിച്ച സംഘത്തിലെ മുഖ്യപ്രതിയാണ് അനന്തു.

  സഹപാഠികളായ പെണ്‍കുട്ടികളുടെ ഫോണ്‍നമ്പര്‍ നല്‍കിയില്ലെന്ന വിരോധത്താല്‍ ചെമ്പൂര് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അഞ്ചുമരങ്കാല സ്വദേശി എബിനെ സ്‌കൂളിന് പുറത്തുനിന്നുള്ള സംഘം തിങ്കളാഴ്ച ആക്രമിക്കാനെത്തി. ഇതിനെ ചോദ്യംചെയ്ത എബിന്റെ സുഹൃത്തായ സനോജിനെ അക്രമിസംഘം ആക്രമിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.

  ഈ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞ ആര്യങ്കോട് പൊലീസ് മുഖ്യപ്രതിയായ അനന്തുവിനെ പിടികൂടാനായി വീട്ടിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നുള്ള വിരോധമാണ് പൊലീസ് സ്റ്റേഷനു നേരേയുള്ള ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
  ആക്രമണക്കേസില്‍ പിടികൂടിയ പ്രതികള്‍ കഞ്ചാവ് വിൽപന സംഘങ്ങളുമായും മറ്റ് ക്രിമിനല്‍ കേസുകളിലെ പ്രതികളുമായും അടുത്ത ബന്ധമുള്ളതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. ആര്യങ്കോട് സി ഐ ശ്രീകുമാരന്‍നായരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.

  Published by:Sarath Mohanan
  First published: