• HOME
  • »
  • NEWS
  • »
  • crime
  • »
  • കസ്റ്റഡി മരണം: പുറത്താക്കപ്പെട്ട ഐ പി എസ് ഓഫീസർ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം

കസ്റ്റഡി മരണം: പുറത്താക്കപ്പെട്ട ഐ പി എസ് ഓഫീസർ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം

കേസിൽ  11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന ഭട്ടിന്‍റെ അപേക്ഷ സുപ്രീം കോടതി തള്ളി ഒരാഴ്ച പിന്നിടുമ്പോഴാണ് നിർണായക വിധി

 Sanjeev Bhatt

Sanjeev Bhatt

  • Last Updated :
  • Share this:
    അഹമ്മദാബാദ്: ഗുജറാത്ത് സർക്കാർ പുറത്താക്കിയ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം. ജാംനഗർ കോടതിയുടേതാണ് വിധി. 30 വർഷം പഴക്കമുള്ള കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് കേസിലാണ് ശിക്ഷ. കേസിൽ  11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന ഭട്ടിന്‍റെ അപേക്ഷ സുപ്രീം കോടതി തള്ളി ഒരാഴ്ച പിന്നിടുമ്പോഴാണ് നിർണായക വിധി. സഞ്ജയ് ഭട്ടിന് പുറമെ ഹെഡ് കോൺസ്റ്റബിളായിരുന്ന പ്രവിൻസിൻഹ് സാലയ്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.

    കേസിൽ 11 സാക്ഷികളെ വിസ്തരിക്കണമെന്ന സഞ്ജീവ് ഭട്ടിന്‍റെ അപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീം കോടതി വിചാരണ ജൂൺ 20നകം പൂർത്തിയാക്കാൻ കീഴ് കോടതിയോട് നിർദേശിക്കുകയാണ് ചെയ്തത്.

    കേസ് വിവരങ്ങള്‍ അനുസരിച്ച് 1990 ലെ വര്‍ഗീയ ലഹള കാലത്ത് ജാംനഗറിലെ പൊലീസ് അഡീഷണല്‍ സുപ്രണ്ടന്റ് ആയിരുന്ന ഭട്ട്, 133 പേരെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിതനായ പ്രഭു എന്നയാള്‍ പിന്നീട് ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി. പിന്നാലെ പ്രഭുവിന്റെ സഹോദരന്‍ അമൃത് വൈഷ്ണവി ഭട്ടിനെതിരെ പരാതിയുമായി രംഗത്തെത്തി. സഹോദരനെ കസ്റ്റഡിയില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചു എന്നാരോപിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരാതി നല്‍കിയത്. അനുവാദമില്ലാതെ അവധിയെടുത്തു ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഭട്ടിനെ 2011 ല്‍ ഭട്ടിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് 2015 ല്‍ പിരിച്ചു വിടുകയും ചെയ്തു.

    First published: