കണ്ണൂർ വിമാനത്താവളത്തിൽ കുങ്കുമപൂവും സ്വർണവും പിടികൂടി; കാസർകോട് സ്വദേശികൾ കസ്റ്റഡിയിൽ

വെള്ളിയാഴ്ച രാവിലെ ദുബായിൽ നിന്നുള്ള ഗോ എയർ വിമാനത്തിലാണ് കാസർകോട് സ്വദേശികൾ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്.

News18 Malayalam | news18-malayalam
Updated: November 15, 2019, 4:06 PM IST
കണ്ണൂർ വിമാനത്താവളത്തിൽ കുങ്കുമപൂവും സ്വർണവും പിടികൂടി; കാസർകോട് സ്വദേശികൾ കസ്റ്റഡിയിൽ
പ്രതീകാത്മക ചിത്രം
  • Share this:
കണ്ണൂർ: രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ലക്ഷങ്ങളുടെ കുങ്കുമ പൂവും സ്വർണ്ണവും സിഗററ്റും ലഹരി വസ്തുക്കളും പിടികൂടി. രണ്ടു യാത്രക്കാരിൽ നിന്നാണ് ഇവ പടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് ചെങ്കളയിലെ തൊട്ടി അബ്ദുള്ള ഇബ്രാഹിം (56), ചട്ടഞ്ചാൽ തെക്കിൽ അബ്ദുൾ ഖാദർ മുസലിയാർ റഹൂഫ് (60)  എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.

വെള്ളിയാഴ്ച രാവിലെ ദുബായിൽ നിന്നുള്ള ഗോ എയർ വിമാനത്തിലാണ് കാസർകോട് സ്വദേശികൾ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്.

അബ്ദുള്ള ഇബ്രാഹിമിൽ നിന്നും 15.2 കിലോ കുങ്കുമപ്പൂവും 116 ഗ്രാം സ്വർണവും 40 സിഗററ്റുമാണ് പിടിച്ചെടുത്തത്.  1400 പായ്ക്ക് പാൻ മസാലയും ഇയാളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. 80000 രൂപ വില വരുന്ന നാലു സ്മാർട്ട് വാച്ചുകളും കണ്ടെടുത്തു. അബ്ദുൾ ഖാദറിൽ നിന്നും 135 ഗ്രാം സ്വർണവും 94 പാക്കറ്റ് സിഗററ്റും പിടികൂടി. ഇയാളിൽ നിന്നും  10.8 കിലോ കുങ്കുമ പൂവ്, 1380 പാക്കറ്റ് പാൻ മസാല, മൂന്ന് സ്മാർട്ട് വാച്ചുകൾ എന്നിവയും പിടികൂടിയിട്ടുണ്ട്.

Also Read രണ്ട് കിലോ സ്വർണം ഒളിപ്പിച്ചത് മലദ്വാരത്തിൽ; കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്

First published: November 15, 2019, 4:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading