നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മോഡലുകളെ വാഹനത്തിൽ പിന്തുടർന്ന സൈജു മുൻകൂർ ജാമ്യാപേക്ഷ നൽകി

  മോഡലുകളെ വാഹനത്തിൽ പിന്തുടർന്ന സൈജു മുൻകൂർ ജാമ്യാപേക്ഷ നൽകി

  വീട്ടിലേക്ക് പോവുകയായിരുന്നു എന്ന് സൈജു

  News18 Malayalam

  News18 Malayalam

  • Share this:
  മുൻ മിസ് കേരള അടക്കം മൂന്നു പേർ വാഹനാപകടത്തിൽ (road accident) മരിച്ച കേസിൽ ഇവരെ പിന്തുടർന്ന സൈജു മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഹൈക്കോടതിയിലാണ് ജാമ്യപേക്ഷ നൽകിയത്. അപകടത്തിൽപ്പെട്ട വാഹനത്തെ പിന്തുടർന്നില്ല എന്നാണ് അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. വീട്ടിലേക്ക് പോവുകയായിരുന്നു എന്ന് സൈജു പറയുന്നു. സൈജുവിന്റെ ജാമ്യാപേക്ഷയിൽ പോലീസിനോട് ഹൈക്കോടതി വിശദീകരണം തേടി.

  സൈജുവിനെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. തുടർ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല.  സൈജു ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സൈജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണ്. സൈജുവിനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകുമെന്ന് കൊച്ചി ഡി.സി.പി. ഐശ്വര്യ ഡോഗ്റെ പറഞ്ഞു.

  കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. എറണാകുളം ക്രൈംബ്രാഞ്ച് മേധാവി ബിജി ജോർജിന്റെ നേതൃത്വത്തിലാകും അന്വേഷണം. സൈബർ, ഫോറൻസിക് ഉദ്യോഗസ്ഥരും ടീമിൽ ഉണ്ടാകും. മുൻ മിസ് കേരള ഉൾപ്പെടെ മൂന്നു പേർ വാഹനപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം വിപുലപ്പെടുത്തണമെന്ന് അൻസി കബീറിന്റെ ബന്ധുക്കളടക്കം ആവശ്യപ്പെട്ടിരുന്നു. നമ്പർ 18 ഹോട്ടലുടമ റോയിയും ജീവനക്കാരും അറസ്റ്റിലായെങ്കിലും സംഭവത്തെക്കുറിച്ചുള്ള ദുരൂഹത ഇതുവരെ മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

  നമ്പർ 18 ഹോട്ടലുടമ റോയിയെയും അഞ്ചു ജീവനക്കാരെയും ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർ ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഹോട്ടലുടമ റോയിക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടായതിനെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഹാർഡ് ഡിസ്ക് നശിപ്പിച്ചതിനാൽ നിശാ പാർട്ടിയിൽ ആരൊക്കെ പങ്കെടുത്തിട്ടുണ്ട് എന്നത് ഇതുവരെയും പോലീസിന് പൂർണമായും വിവരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ പങ്കെടുത്ത ആളുകളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഹാർഡ് ഡിസ്ക് പുഴയിൽ എറിഞ്ഞതായി ജീവനക്കാർ മൊഴി നൽകിയിരുന്നു. ഇത് കണ്ടെത്തുന്നതിന് മുങ്ങൽ വിദഗ്ധരുടെ സേവനവും തേടുന്നുണ്ട്.

  Summary: Saiju who chased the models who lost their lives in Palarivattom accident applied for anticipatory bail
  Published by:user_57
  First published:
  )}