• HOME
  • »
  • NEWS
  • »
  • crime
  • »
  • Drugs |ആക്രിക്കടയുടെ മറവിൽ ലഹരി വിൽപന; പരിശോധനയിൽ കണ്ടെത്തിയത് എം.ഡി.എം.എ, കഞ്ചാവ്, എയർ പിസ്റ്റൾ

Drugs |ആക്രിക്കടയുടെ മറവിൽ ലഹരി വിൽപന; പരിശോധനയിൽ കണ്ടെത്തിയത് എം.ഡി.എം.എ, കഞ്ചാവ്, എയർ പിസ്റ്റൾ

പരിശോധനയിൽ കണ്ടെത്തിയത് എം.ഡി.എം.എ, കഞ്ചാവ്, എയർ പിസ്റ്റൾ എന്നിവ.

  • Share this:
കൊച്ചി: കുട്ടമശേരിയിലെ ആക്രിക്കടയിൽ പോലീസ് നടത്തിയ പരിശോധനയിൽ 14 ഗ്രാം എം.ഡി.എം.എ, 400 ഗ്രാം കഞ്ചാവ്, എയർ പിസ്റ്റൾ, മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന മൂന്ന് ഡിജിറ്റൽ ത്രാസ്,  പൊതിയാനുളള പേപ്പറുകൾ എന്നിവ കണ്ടെടുത്തു. ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി അജ്നാസിൻറെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട.

കഴിഞ്ഞ ദിവസം ഇയാളേയും, ചൊവ്വര തെറ്റാലി പത്തായപ്പുരയ്ക്കൽ വീട്ടിൽ സുഫിയാൻ, കാഞ്ഞിരക്കാട് തരകു പീടികയിൽ അജ്മൽ അലി എന്നിവരേയും 11.200 ഗ്രാം എം.ഡി.എം.എ, 8.6 കിലോഗ്രാം കഞ്ചാവ് എന്നിവയുമായി മാറമ്പിള്ളി പാലത്തിന് സമീപത്തു നിന്നും കാലടി പോലീസ് പിടികൂടിയിരുന്നു. കാറിൽ  കടത്തുമ്പോഴാണ് പിടികൂടിയത്. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച്  നടത്തിയ അന്വേഷണത്തിലാണ് ആക്രിക്കടയിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്.

കടയുടെ മറവിൽ വിൽപനയാണ് നടത്തിയിരുന്നത്. യുവാക്കൾക്കായിരുന്നു വിൽപ്പന. പെരുമ്പാവൂർ ഏ.എസ്.പി അനുജ് പലിവാൽ,  ഐ.പി.എസ്. ട്രയ്നി അരുൺ. കെ പവിത്രൻ,  കോട്ടപ്പടി എസ്.എച്ച്.ഒ എം.ശ്രീകുമാർ, കാലടി എസ്.ഐ ടി.ബി.വിപിൻ, ജയിംസ്, സി.പി.ഒ രൺജിത്ത് തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങും.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക ടീം മാറമ്പിള്ളി പാലത്തിന്‌ സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. കാറിൽ കടത്തുകയായിരുന്ന 8.6 കിലോ കഞ്ചാവും, 11.200 ഗ്രാം എം.ഡി.എം.എ ക്രിസ്റ്റലുകളുമാണ് പിടികൂടിയത്. യുവാക്കൾക്കിടയിൽ വിൽപ്പനയായിരുന്നു ലക്ഷ്യം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എസ്.പി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ റൂറല്‍ ജില്ലയില്‍ 2.500 കിലോ എം.ഡി.എം.എ യാണ് പോലീസ് പിടികൂടിയത്.

ടാങ്കർ ലോറിയിൽ കഞ്ചാവ്‌ കടത്തൽ: രണ്ട് പേർ കൂടി പിടിയിൽ

വിഷു ദിനത്തില്‍ പെരുമ്പാവൂർ ഇരവിച്ചിറയിൽ വച്ച് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് തോപ്പുംപടി ചുള്ളിക്കൽ കൊച്ചങ്ങാടി കോളനിയിൽ ഇപ്പോൾ മട്ടാഞ്ചേരി മരക്കടവ് ഭാഗത്ത്  വാടകക്ക് താമസിക്കുന്ന ആഷിക് (32), കരിമാലൂർ തട്ടാംപടി പുതുക്കാട് ഭാഗത്ത് വലിയ പറമ്പിൽ വീട്ടിൽ ഹാരിസ് (32) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒറീസയിൽ നിന്ന് കഞ്ചാവ് എത്തിക്കുന്നതിന് സൗകര്യമൊരുക്കുയും പണം സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്തവരാണിവർ .

ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയയായിരുന്ന ഇരുന്നുറ്റിയമ്പതു കിലോയോളം കഞ്ചാവാണ് പിടികൂടിയിരുന്നത്. വാഹന ഡ്രൈവർ സെൽവകുമാറിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.  പിന്നീട് കഞ്ചാവിന് പണം മുടക്കിയ നൗഷറിനെ പിടികൂടി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം കഞ്ചാവ് കടത്തിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലാകുന്നത്. കൂടുതൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.
Published by:Sarath Mohanan
First published: