നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Sandalwood drug scandal | ആത്മവിശ്വാസത്തോടെ ചിരിച്ചു യാത്രയായി; ജയിലിനുള്ളിലെത്തിപ്പോൾ തകര്‍ന്ന് രാഗിണി ദ്വിവേദി

  Sandalwood drug scandal | ആത്മവിശ്വാസത്തോടെ ചിരിച്ചു യാത്രയായി; ജയിലിനുള്ളിലെത്തിപ്പോൾ തകര്‍ന്ന് രാഗിണി ദ്വിവേദി

  അറസ്റ്റിന് പിന്നാലെ ലഹരി പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച നടി മൂത്ര സാമ്പിളിൽ വെള്ളം ചേർത്ത് നൽകിയതും വിവാദം ഉയര്‍ത്തിയിരുന്നു.

  
Ragini Dwivedi

  Ragini Dwivedi

  • Share this:
   ബംഗളൂരു: ലഹരി മരുന്നു കേസിൽ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി ജയിലിനുള്ളിൽ തകർന്ന മാനസികാവസ്ഥയിലാണെന്ന് റിപ്പോർട്ട്. പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുന്ന നടി കരഞ്ഞു തളർന്ന അവസ്ഥയിലാണെന്നാണ് ജയിൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കിയില്ലെന്നും ഉറങ്ങാതെ ഇരിന്നുവെന്നുമാണ് റിപ്പോർട്ട്.

   Also Read-Sandalwood drug scandal | ലഹരി പരിശോധനയ്ക്കായി നല്‍കിയ മൂത്രസാമ്പിളിൽ വെള്ളം ചേര്‍ത്ത് നടി രാഗിണി ദ്വിവേദി; തട്ടിപ്പ് കണ്ടെത്തി ഡോക്ടർ

   ജയിലിലെത്തിച്ചപ്പോൾ ഒരു സെലിബ്രിറ്റി ആയ ഇവരോട് സംസാരിക്കാൻ പല അന്തേവാസികളും ശ്രമിച്ചെങ്കിലും രാഗിണി ആരോടും സംസാരിച്ചിരുന്നില്ല. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നിലവിൽ രാഗിണിയെ ക്വറന്‍റീൻ സെല്ലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുൻകരുതൽ എന്ന നിലയ്ക്ക് പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ഈ സെല്ലിൽ പത്ത് ദിവസം പാർപ്പിച്ച ശേഷം കോവിഡ് പരിശോധന നടത്തും. രോഗം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാകും വനിതാ ജയിലിലെ സാധാരണ സെല്ലിലേക്ക് മാറ്റുക.   രാഗിണിയുടെ മാതാപിതാക്കളും അഭിഭാഷകനും ഇതിനിടെ നടിയെ കാണാനെത്തിയിരുന്നെങ്കിലും ജയിൽ അധികൃതർ kപ്രവേശന അനുമതി നൽകിയിരുന്നില്ല. കുറച്ച് ദിവസം കാത്തിരിക്കേണ്ടി വരുമെന്നാണ് അവർ അറിയിച്ചത്. തന്‍റെ മകൾ സിംഹത്തെപ്പോലെയാണെന്നും സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമായി അറിയാണെന്നുമാണ് രാഗിണിയുടെ അമ്മ മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചത്.

   അറസ്റ്റിന് പിന്നാലെ ലഹരി പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച നടി മൂത്ര സാമ്പിളിൽ വെള്ളം ചേർത്ത് നൽകിയതും വിവാദം ഉയര്‍ത്തിയിരുന്നു. ഡോക്ടർ തന്നെയാണ് നടിയുടെ ഈ കള്ളക്കളി വെളിച്ചത്തു കൊണ്ടു വന്നതും. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ ഇക്കാര്യവും അന്വേഷണ സംഘം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
   Published by:Asha Sulfiker
   First published:
   )}