നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് വൻ ചന്ദനവേട്ട: ലോറിയിൽ കടത്താൻ ശ്രമിച്ച 1100 കിലോ ചന്ദനം പിടികൂടി

  പാലക്കാട് വൻ ചന്ദനവേട്ട: ലോറിയിൽ കടത്താൻ ശ്രമിച്ച 1100 കിലോ ചന്ദനം പിടികൂടി

  ലോറിയിൽ രഹസ്യ അറയുണ്ടാക്കി അതിൽ 57 ചാക്കുകളിലാണ് ചന്ദനം ഒളിപ്പിച്ചിരുന്നത്

  പിടികൂടിയ ചന്ദനം, കടത്താൻ ശ്രമിച്ചവർ പിടിയിലായപ്പോൾ

  പിടികൂടിയ ചന്ദനം, കടത്താൻ ശ്രമിച്ചവർ പിടിയിലായപ്പോൾ

  • Share this:
  പാലക്കാട് വൻ ചന്ദനവേട്ട. വനംവകുപ്പ് വിജിലൻസ് വിഭാഗം നടത്തിയ റെയ്ഡിൽ ലോറിയിൽ കടത്തിയ 1100 കിലോ ചന്ദനമാണ് പിടികൂടിയത്. കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരിയിൽ നിന്നും തമിഴ്നാട്ടിലേയ്ക്ക് ലോറിയിൽ കടത്താൻ ശ്രമിച്ച 1100 കിലോ ചന്ദനമാണ് വനം വകുപ്പിൻ്റെ വിജിലൻസ് വിഭാഗം പിടികൂടിയത്.

  പാലക്കാട് ഒലവക്കോട് വച്ച് പാലക്കാട് - നെന്മാറ ഫോറസ്റ്റ്  ഡിവിഷനുകളുടെ  സംയുക്ത പരിശോധനയിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനം പിടികൂടിയത്. ലോറിയിൽ രഹസ്യ അറയുണ്ടാക്കി അതിൽ 57 ചാക്കുകളിലാണ് ചന്ദനം ഒളിപ്പിച്ചിരുന്നത്.

  കേസിൽ ഒറ്റപ്പാലം സ്വദേശി അബ്ദുൾ സലാം, മഞ്ചേരി സ്വദേശി മുഹമ്മദ് അനസ് എന്നിവരെ അറസ്റ്റു ചെയ്തു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ വിവരങ്ങൾ കിട്ടേണ്ടതുണ്ടെന്നും പാലക്കാട് ഡി എഫ് ഒ കുറാ ശ്രീനിവാസ് പറഞ്ഞു. മഞ്ചേരി മൂച്ചിക്കൽ സ്വദേശി കുട്ടിമാൻ എന്നയാളുടേതാണ് ചന്ദനമെന്ന് പ്രതികൾ മൊഴി നൽകി. ഇവർ നേരത്തേയും ചന്ദനം കടത്തിയിട്ടുണ്ട്.

  കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ചന്ദനത്തിൻ്റെ ഉറവിടം അന്വേഷിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു. സമീപകാലത്ത് നടന്ന വലിയ ചന്ദനവേട്ടയാണിത്. ഇത്രയധികം ചന്ദനം എവിടെ നിന്നും ശേഖരിച്ചു എന്നതുൾപ്പടെയുള്ള വിവരങ്ങൾ കിട്ടേണ്ടതുണ്ട്. എത് മേഖലയിൽ നിന്നുമാണ് ചന്ദനമരങ്ങൾ മുറിച്ചതെന്ന് കണ്ടെത്തണം. മലപ്പുറത്തിന് പുറമെ സമീപ ജില്ലകളിൽ നിന്നും ചന്ദനം ശേഖരിച്ച് തമിഴ്നാട്ടിലേക്ക് കടത്തുന്ന സംഘമാണിതെന്നാണ് പ്രാഥമിക സൂചന.

  Also read: പെൺകുട്ടികളെ മയക്കാൻ 'ആനന്ദഗുളിക' സംസ്ഥാനത്തും; യുവാവ് അറസ്റ്റിൽ

  തൃശൂര്‍: ഡിജെ പാർട്ടിക്കിടെ പെൺകുട്ടികളെ മയക്കി ലൈംഗികചൂഷണത്തിന് ഉപയോഗിക്കുന്ന മെത്തഡിൻ എന്ന ഗുളികകൾ കേരളത്തിലും വ്യാപകമാകുന്നു. ഹാപ്പിനസ് പിൽസ് എന്നറിയപ്പെടുന്ന ഈ ഗുളികകണക്ക് മണമോ രുചിയോ ഇല്ല എന്നതാണ് പ്രത്യേകത. ഈ ഗുളികകൾ ജ്യൂസിലോ മദ്യത്തിലോ കലക്കി നൽകിയാണ് പെൺകുട്ടികളെ കെണിയിൽ വീഴ്ത്തുന്നത്. ബംഗളുരുവിൽ ഡിജെ പാർട്ടികളിലും മറ്റും ഉപയോഗിക്കുന്ന ഈ ഗുളിക ഇതാദ്യമായി സംസ്ഥാനത്ത് പിടികൂടി. വൻ വില ഈടാക്കിയാണ് ഈ ഗുളിക കേരളത്തിൽ വിറ്റതെന്നും വിവരം ലഭിച്ചിട്ടുണ്ട്.

  കഴിഞ്ഞ ദിവസം തൃശൂരില്‍ അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്തതിൽനിന്നാണ് മെത്തഡിൻ ഗുളിക കേരളത്തിൽ വിറ്റഴിക്കുന്നതായി വിവരം ലഭിച്ചത്. മാടക്കത്തറ വെള്ളാനിക്കര മൂലേക്കാട്ടില്‍ വൈഷ്ണവാണ് (25) തൃശൂര്‍ സിറ്റി പൊലീസിന്റെ പിടിയിലായത്. 50 ഗുളികയും ക്രിസ്റ്റല്‍ പാക്കറ്റും ഇയാളില്‍ നിന്ന് പിടികൂടി. കൊച്ചിയിലും തൃശൂരിലുമുള്ള ടാറ്റു ചെയ്യുന്ന സ്ഥാപനങ്ങൾ വഴിയാണ് ഈ ഗുളിക വിറ്റഴിക്കുന്നത്.

  സംസ്ഥാനത്ത് ആദ്യമായാണ് ഹാപ്പിനസ് പില്‍സ് (ആനന്ദ ഗുളിക), പീപി, പാര്‍ട്ടി ഡ്രഗ് എന്നിങ്ങനെ അറിയപ്പെടുന്ന മയക്കുഗുളിക ഇത്രയുമധികം പിടികൂടുന്നത്. ബംഗളൂരുവില്‍ ഇവ നിര്‍മിക്കുന്ന കുക്കിങ് പ്ലേസുകളുണ്ട്. നൈജീരിയയിൽനിന്നുള്ള സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് സൂചന. 650 രൂപയുള്ള ഒരു ഗുളിക കേരളത്തിലെത്തുമ്ബോള്‍ 5000 രൂപ ഈടാക്കും.
  Published by:user_57
  First published:
  )}