• HOME
  • »
  • NEWS
  • »
  • crime
  • »
  • മുൻ എംഎൽഎയുടെ വീട്ടിൽ നിന്ന് ചന്ദനമരം മോഷ്ടിച്ചു; കള്ളനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി

മുൻ എംഎൽഎയുടെ വീട്ടിൽ നിന്ന് ചന്ദനമരം മോഷ്ടിച്ചു; കള്ളനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി

പള്ളിക്കര പാക്കം ആലക്കോട്ടെ വീട്ടുമുറ്റത്തുനിന്നാണ്‌ 30 വർഷം പ്രായമുള്ള ചന്ദനമരം നാലുപേർ മുറിച്ചുകടത്തിയത്.

  • Last Updated :
  • Share this:
    കാസർഗോഡ്: മുൻ ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്റെ വീട്ടുപറമ്പിൽ നിന്നും ചന്ദന മരം മോഷ്ടിച്ച രണ്ടു പേർ പിടിയിൽ. ചട്ടഞ്ചാൽ സ്വദേശി റഷീദ്, കൊളവയൽ സ്വദേശി അബ്ദുള്ള എന്നിവരാണ് പിടിയിലായത്. രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. മോഷണം പോയ ചന്ദനത്തടി മോഷ്ടാക്കളുടെ വാടക വീട്ടിൽ നിന്നും ബേക്കൽ പൊലീസ് കണ്ടെടുത്തു.

    പള്ളിക്കര പാക്കം ആലക്കോട്ടെ വീട്ടുമുറ്റത്തുനിന്നാണ്‌ 30 വർഷം പ്രായമുള്ള ചന്ദനമരം നാലുപേർ മുറിച്ചുകടത്തിയത്. വെള്ളിയാഴ്ച പുലർച്ചെ 3.50 നായിരുന്നു സംഭവം. ശക്തമായ മഴയായതിനാൽ മരംമുറിക്കുന്ന ശബ്ദം വീട്ടുകാർ കേട്ടില്ല. രാവിലെയാണ്‌ മോഷണവിവരം അറിഞ്ഞത്. ചന്ദനമരത്തിന്‌ ഏകദേശം ഒരുലക്ഷം രൂപ വിലവരുമെന്ന്‌ കെ കുഞ്ഞിരാമൻ പറഞ്ഞു. ബേക്കൽ എസ്‌ ഐ എം.രജനീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

    വീട്ടിലുള്ള സിസിടിവിയിൽ പതിഞ്ഞ മോഷണസംഘത്തിന്റെ ദൃശ്യം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പുലർച്ചെ നാലുപേർ വാളും അനുബന്ധ ആയുധങ്ങളുമായി വീട്ടിനുമുന്നിലൂടെ നടന്നുവരുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. നാലുവർഷം മുൻപും വീട്ടുപറമ്പിൽനിന്ന്‌ ചന്ദനമരം നഷ്ടപ്പെട്ടിരുന്നു. അന്ന് പോലീസിനും വനംവകുപ്പിനും പരാതി നൽകിയിരുന്നു.

    ഹെലിക്യാം കണ്ട് കാട്ടാന പേടിച്ചോടി; കാട്ടില്‍ കയറിയ വ്ളോഗര്‍ക്കെതിരെ കേസെടുത്തു

    കാട്ടില്‍ കയറി ഹെലിക്യാമിലൂടെ വന്യമൃഗങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വനിതാ വ്‌ളോഗര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ വ്‌ളോഗര്‍ അമലാ അനുവിനെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

    കൊല്ലം അമ്പഴത്തറ റിസര്‍വ് വനത്തിലാണ് ഇവര്‍ വീഡിയോ ചിത്രീകരിക്കാനായി കയറിയത്. ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയാണ്. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ പരിശോധിച്ച ശേഷമാണ് വനംവകുപ്പ് നടപടിയെടുത്തത്.

    Also Read- ടിടിഇ ചമഞ്ഞ് പിഴ അടപ്പിച്ച് കീശയിലാക്കിയത് 70,000 രൂപ; ആഴ്ചയിലൊരിക്കൽ തട്ടിപ്പ് നടത്തുന്ന വ്യാജനെ പൊക്കിയത് ഒറിജിനൽ ടിടിഇ

    വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവില്‍ പോയ ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

    6 മാസം മുന്‍പാണ് അമ്പഴത്തറ റിസര്‍വ് വനത്തില്‍ ഇവര്‍ വനം വകുപ്പിന്‍റെ അനുവാദമില്ലാതെ കയറിയത്. അടുത്തിടെയാണ് യൂട്യൂബില്‍ വീഡിയോ വൈറലായത്. ഇവര്‍ക്കൊപ്പം മറ്റ് 5 പേരും സംഘത്തിലുണ്ടായിരുന്നു എന്നാണ് വിവരം.
    Published by:Rajesh V
    First published: