HOME /NEWS /Crime / Gold Smuggling Case| സ്വര്‍ണക്കടത്തിന്റെ ചുരുളഴിയുന്നു; സന്ദീപും റമീസും മുഖ്യ ആസൂത്രകര്‍

Gold Smuggling Case| സ്വര്‍ണക്കടത്തിന്റെ ചുരുളഴിയുന്നു; സന്ദീപും റമീസും മുഖ്യ ആസൂത്രകര്‍

സന്ദീപും റമീസും

സന്ദീപും റമീസും

മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍ വഴിയാണ് ഇവര്‍ സ്വര്‍ണം വിതരണം ചെയ്യുന്നത്. സ്വര്‍ണം ആവശ്യമുള്ളവരെ കണ്ടെത്തി പണം സ്വരൂപിച്ച് നല്‍കുന്നത് ജലാല്‍ ആണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

  • Share this:

    കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകര്‍ സന്ദീപും റമീസുമെന്ന് കസ്റ്റംസിന്റെ കണ്ടെത്തല്‍. മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍ വഴിയാണ് ഇവര്‍ സ്വര്‍ണം വിതരണം ചെയ്യുന്നത്. സ്വര്‍ണം ആവശ്യമുള്ളവരെ കണ്ടെത്തി പണം സ്വരൂപിച്ച് നല്‍കുന്നത് ജലാല്‍ ആണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

    തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ സുപ്രധാന വിവരങ്ങളാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റ് വഴി നയതന്ത്ര ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സ്വര്‍ണം കടത്താന്‍ പദ്ധതിയിട്ടതും അത് നടപ്പാക്കിയതും സന്ദീപും റമീസും ചേര്‍ന്നാണ്. ഇവര്‍ മുഖ്യ ഇടനിലക്കാരനായ മൂവാറ്റുപുഴ സ്വദേശി ജലാല്‍ മുഖേന സ്വര്‍ണ്ണക്കടത്തിന് പണം മുടക്കാന്‍ തയ്യാറുള്ളവരെ കണ്ടെത്തുകയാണ്.

    ഈ പണം ഉപയോഗിച്ചാണ് ഇരുവരും സ്വര്‍ണ്ണം വാങ്ങുന്നത്. തുടര്‍ന്ന എയര്‍പോര്‍ട്ട് വഴിയാണ് സ്വര്‍ണ്ണം കടത്തുന്നത്. ഇത് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതും സന്ദീപും റമീസും തന്നെ. കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് സുരക്ഷിതമെന്ന് കണ്ടെത്തലിനെത്തുടര്‍ന്നാണ് പ്രതികള്‍ സ്വപ്‌നയുടെയും സന്ദീപിന്റെയും സഹായം തേടിയത്.

    TRENDING:Jio Glass | ഇതാ വരുന്നു ജിയോ ഗ്ലാസ്; വീഡിയോ കോളിംഗ്, 3ഡി ക്ലാസ് റൂം എന്നിവ സാധ്യമാകും [PHOTOS]Reliance Jio| ഗൂഗിൾ-ജിയോ ഡീൽ മുതൽ ജിയോ 5G വരെ; സുപ്രധാന പ്രഖ്യാപനങ്ങൾ [PHOTOS]Reliance Jio 5G | ജിയോ 5G വരുന്നു; പൂർണമായി ഇന്ത്യൻ നിർമിതമെന്ന് മുകേഷ് അംബാനി [NEWS]

    സ്വര്‍ണ്ണക്കടത്തില്‍ സ്വപ്‌നയുടെയും സന്ദീപിന്റെയും പങ്കാളിത്തത്തെക്കുറിച്ച് താഴെ തട്ടില്‍ ആര്‍ക്കും അറിവില്ല. ജലാല്‍ സ്വര്‍ണ്ണം വിതരണം ചെയ്യുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി അംജത് അലി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇനിയും നിരവധി പേര്‍ കസ്റ്റഡിയിലാകുമെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നതും.

    First published:

    Tags: Diplomatic baggage, Diplomatic baggage gold smuggling, Diplomatic channel, Gold smuggling, Gold Smuggling Case, Gold Smuggling Case Live, Gold smuggling cases, M sivasankar