ആലപ്പുഴ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (minor girl) തട്ടിക്കൊണ്ടു പോയ കേസില്‍ ആണ്‍വേഷം കെട്ടിയ യുവതി അറസ്റ്റിലായത് (woman arrested) കഴിഞ്ഞ ദിവസമാണ്. തിരുവനന്തപുരം വീരണംകാവ് കൃപാനിലയത്തിൽ സന്ധ്യ (27) ആണ് അറസ്റ്റിലായത്. മാവേലിക്കര സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയ കേസിലാണ് പ്രതിയെ പോക്‌സോ (pocso) വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.
പുരുഷനെന്ന് പരിചയപ്പെടുത്തിയാണ് സന്ധ്യ പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ സൗഹൃദ ഗ്രൂപ്പുകളുണ്ടാക്കി പെണ്‍കുട്ടികളുടെ സ്വകാര്യ വിഷമങ്ങള്‍ പറയാന്‍ പ്രേരിപ്പിച്ച് അടുപ്പമുണ്ടാക്കുകയായിരുന്നു ഇവരുടെ രീതിയെന്നും പൊലീസ് പറയുന്നു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
2016ല്‍ 14 വയസുള്ള രണ്ട് പെണ്‍കുട്ടികളെ ഉപദ്രവിച്ചതിന് കാട്ടാക്കട സ്റ്റേഷനില്‍ രണ്ട് പോക്‌സോ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. 2019 ല്‍ മംഗലപുരം പൊലീസ് സ്റ്റേഷനില്‍ സന്ധ്യയുടെ പേരില്‍ അടിപിടിക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലഹരിമരുന്ന് സംഘങ്ങളുമായും സന്ധ്യയ്ക്ക് ബന്ധമുണ്ടെന്നാണ് വിവരം. സമൂഹമാധ്യമത്തില്‍ 'ചന്തു' എന്ന വ്യാജ പേരിലുള്ള അക്കൗണ്ടിലാണ് വിദ്യാര്‍ഥിനിയുമായി സന്ധ്യ സൗഹൃദമുണ്ടാക്കിയത്. 9 ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ പക്കലുണ്ടായിരുന്ന പണവും സ്വര്‍ണവും സന്ധ്യ കൈക്കലാക്കിയെന്നും പോലീസ് പറഞ്ഞു. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിയെ തൃശൂരില്‍ നിന്നാണ് പിടികൂടിയത്.
അത് ബാഡ് ടച്ചാണ്, അതിനാൽ മാമൻ കുറ്റം ചെയ്തിട്ടുണ്ട്'; ഒൻപതുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവ്'അത് ബാഡ് ടച്ചാണ്, അതിനാൽ മാമൻ കുറ്റം ചെയ്തിട്ടുണ്ട്. മാമനെ ശിക്ഷിക്കണം', പീഡനത്തിന് ഇരയായ ഒൻപതുവയസുകാരൻ കോടതിയിൽ വിസ്താര വേളയിൽ പറഞ്ഞ മൊഴിയാണിത്. ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്ക് തിരിച്ചറിയാം സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ടെന്നും പീഡനമേറ്റ ഒമ്പത് വയസ്സുള്ള ആൺക്കുട്ടി കോടതിയിൽ പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു. മണക്കാട് കാലടി സ്വദേശി വിജയകുമാറി (54)നെയാണ് ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം.
2020 നവംബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി തുമ്പയിലുള്ള വീട്ടിലെ വരാന്തയിൽ നിൽക്കുകയായിരുന്നു. വീട്ടുജോലിക്ക് വന്ന പ്രതി കുട്ടിയെ ബലമായി പിടിച്ചതിന് ശേഷം സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരോ വന്നതിനാൽ പ്രതി പിടി വിട്ടു. പേടിച്ച് വീടിനകത്തേയ്ക്ക് കുട്ടി ഓടിപ്പോയി. അമ്മയോട് സംഭവം പറയുമ്പോൾ പ്രതി വീടിന്റെ പിൻഭാഗത്ത് വന്നിട്ട് കുട്ടിയെ വീണ്ടും വിളിച്ചു.
അമ്മ ഈ സംഭവം കുട്ടിയുടെ അച്ഛനോട് പറഞ്ഞ സമയം പ്രതി കടന്ന് കളഞ്ഞു. സംഭവത്തിനെ കുറിച്ച് വീട്ടുകാർ വിശദമായി ചോദിച്ചപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. പ്രതി തന്നെ ബാഡ് ടച്ച് ചെയ്തതിനാൽ പൊലീസിൽ പരാതി നൽക്കണമെന്ന് കുട്ടി തന്നെ വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് തുമ്പ പൊലീസ് കേസ് എടുത്തത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽക്കണമെന്നും പ്രതി പിഴ തുക നൽക്കുകയാണെങ്കിൽ അത് വാദിക്ക് നൽക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.