കൊച്ചി: വൈഗ കൊലക്കേസിൽ അറസ്റ്റിലായ പിതാവ് പിതാവ് സനു മോഹനെയും കുട്ടിയുടെ മാതാവിനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു. സനു മോഹന്റെ മൊഴികളിൽ വൈരുധ്യമുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. സാമ്പത്തിക ബാധ്യതയുള്ളതിനാൽ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നാണ് സനു പൊലീസിനോടു പറഞ്ഞിരുന്നത്. എന്നാൽ മകളെ കൊലപ്പെടുത്തിയ ശേഷം നാടു വിട്ട സനു ചൂതാട്ടം നടത്തിയെന്നും ആഡംബരം ജീവിതം നയിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു. നാടുവിട്ട ശേഷം മൂന്നു തവണ ആത്മഹത്യാ ശ്രമം നടത്തിയെന്ന മൊഴിയും പൊലീസ് വിശ്വസത്തിലെടുത്തിട്ടില്ല.
സാമ്പത്തിക ബാധ്യതയെ തുടർന്നാണ് മകൾ വൈഗയെ കൊലപ്പെടുത്തിയതെന്നും മൂന്നുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നുമായിരുന്നു സനു മോഹൻ പൊലീസിന് നൽകിയ മൊഴി. ഗോവയിൽ വെച്ച് കടലിൽ ചാടാൻ ശ്രമിച്ചപ്പോൾ ലൈഫ് ഗാർഡ് എത്തി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ഗോവയിൽ നടത്തിയ തെളിവെടുപ്പിൽ ആത്മഹത്യാശ്രമത്തിന്റെ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചില്ല. സനു മോഹൻ കളവു പറയുകയാണെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഗോവയിൽ എത്തിയ സനു മോഹൻ ആഡംബര ഹോട്ടലിലാണ് താമസിച്ചിരുന്നത്.
പല വിവരങ്ങളും സനു മോഹൻ മറച്ചുവെക്കുന്നുവെന്ന സംശയവും പൊലീസിനുണ്ട്. വൈഗയെ കൊലപ്പെടുത്താൻ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇയാളെ അഞ്ചു സംസ്ഥാനങ്ങളിൽ കൊണ്ടു പോയി തെളിവെടുപ്പു നടത്തിയ ശേഷം ഇന്നലെ അന്വേഷണ സംഘം നടത്തിയ അവലോകന യോഗത്തിൽ കേസ് തുടർന്ന് എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. സനു മോഹൻ നൽകിയ മൊഴികൾക്കതീതമായി മകളെ കൊലപ്പെടുത്തിയതിനു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
കൊലപാതകം നടത്തിയതിന്റെ പ്രേരണയായി ഇയാൾ പറയുന്ന കാര്യങ്ങൾ കോടതിയിൽ നിലനിൽക്കില്ലെന്നത് പൊലീസിനെ സമ്മർദത്തിലാക്കുന്നു. അതുകൊണ്ടു തന്നെ കൊലപാതക കാരണം കൃത്യമായി തിരിച്ചറിയുന്നതിനാണ് കുട്ടിയുടെ മാതാവിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നത്.
നിലമുഴുന്നതിനിടയില്‍ ട്രാക്ടര്‍ തലകീഴായി മറിഞ്ഞു യുവ കര്ഷകന് മരിച്ചു. മണ്ണടി കാര്‍ത്തികയില്‍ ദിനേഷ്കുമാര്‍ (40) ആണ് മരണപെട്ടത്.ഏനാത്ത് മണ്ണടിയില്‍ ആണ് സംഭവം
പ്രവാസിയായിരുന്ന ദിനേഷ്കുമാര്‍ എഴുമാസം മുന്നെയാണ് നാട്ടിലെത്തിയത്. കൃഷിയോടുള്ള ആഗ്രഹം നിമിത്തം കഴിഞ്ഞ മാസം ട്രാക്ടര്‍ വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ മണ്ണടി താഴത്തു വയല്‍ ചെമ്പകശ്ശേരി ഏലയില്‍ നിലമുഴുതു കഴിഞ്ഞു വര്‍ഷങ്ങളായി കൃഷിയില്ലാത്ത നിലം ഉഴുവാനുള്ള ശ്രമത്തിനിടയില്‍ ട്രാക്ടര്‍ ചതുപ്പില്‍ പുതയുകയായിരുന്നു.
ട്രാക്ടര്‍ മുന്നോട്ടെടുക്കാനുള്ള നീക്കത്തില്‍ ട്രാക്ടര്‍ തലകീഴായി മറിയുകയുമായിരുന്നു. ട്രാക്ടറിനടിയില്‍ പെട്ടു ചെളിയില്‍ പുതഞ്ഞു ശ്വാസം മുട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം കണ്ടു ഓടികൂടിയ നാട്ടുകാര്‍ കയര്‍ കെട്ടി ട്രാക്ടര്‍ ഉയര്‍ത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.