സരിത നായർക്ക് മൂന്ന് വർഷം തടവും 10000 രൂപ പിഴയും

കാറ്റാടിയന്ത്രം സ്ഥാപിക്കാനെന്ന പേരിൽ കോയമ്പത്തൂർ സ്വദേശിയായ ബിസിനസുകാരന്റെ കൈയ്യിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഉത്തരവ്...

News18 Malayalam | news18-malayalam
Updated: October 31, 2019, 5:03 PM IST
സരിത നായർക്ക് മൂന്ന് വർഷം തടവും 10000 രൂപ പിഴയും
saritha, biju
  • Share this:
കോയമ്പത്തൂർ: സോളാർ തട്ടിപ്പ് കേസിൽ സരിത നായർക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും. കാറ്റാടിയന്ത്രം സ്ഥാപിക്കാനെന്ന പേരിൽ കോയമ്പത്തൂർ സ്വദേശിയായ ബിസിനസുകാരന്റെ കൈയ്യിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഉത്തരവ്.  സരിത നായർക്ക് ഒപ്പം ബിജു രാധാകൃഷ്ണൻ, മാനേജർ രവി എന്നിവർക്കും മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. കോയമ്പത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.

ടീം സോളാർ എന്ന പേരിൽ അനധികൃതമായി കമ്പനി രൂപീകരിച്ച് പലരിൽനിന്ന് ലക്ഷകണക്കിന് രൂപ തട്ടിയെടുത്തതോടെയാണ് സോളാർ കേസ് കേരളത്തിൽ സജീവ ചർച്ചയാകുന്നത്. പണം തട്ടിപ്പ് വാർത്തകളാണ് ആദ്യം പുറത്തുവന്നതെങ്കിലും വൈകാതെ ഇതിന് പിന്നിലുള്ള അഴിമതിയും രാഷ്ട്രീയ ബന്ധങ്ങളും പുറത്താകുകയായിരുന്നു. ഇതോടെ രാഷ്ട്രീയകേരളത്തെ ഏറെ പിടിച്ചുകുലുക്കിയ സംഭവവവികാസമായി സോളാർ കേസ് മാറി.

ദൃശ്യം മോഡൽ കൊല; മൃതദേഹം കണ്ടെത്താൻ ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചതിന് ഉടമയ്ക്ക് നഷ്ടപരിഹാരം

സരിത എസ് നായർ, ബിജു രാധാകൃഷ്ണൻ എന്നിവർ ചേർന്ന് നടത്തിയ തട്ടിപ്പ് പിന്നീട് ഇരുവരും തമ്മിൽ ഇടഞ്ഞതോടെയാണ് പുറത്തായത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്തും തട്ടിപ്പ് നടത്തിയെന്ന വിവരങ്ങൾ പുറത്തുവന്നു. മുഖ്യമന്ത്രിക്ക് കോഴ നൽകിയെന്ന് സോളാർ കമ്മീഷന് മുന്നിൽ സരിത മൊഴി നൽകി.

2013 ജൂൺ മൂന്നിനാണ് സരിത നായർ അറസ്റ്റിലായത്. സോളാർ തട്ടിപ്പിനെതിരെ അന്നത്തെ പ്രതിപക്ഷം നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരവും ഏറെ ചർച്ചയായിരുന്നു.
First published: October 31, 2019, 5:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading