HOME » NEWS » Crime » SARITHA S NAIR ACCUSED JOB FRAUD CASE COMPLAINANT RECEIVES DEATH THREAT

സരിത എസ് നായർ പ്രതിയായ തൊഴിൽ തട്ടിപ്പ് കേസ്: പരാതിക്കാരന് വധഭീഷണി; രണ്ടാം പ്രതിക്കെതിരെ കേസേടുത്തു

പരാതിക്കാരന്റെ ഫോണിലേക്ക് വിളിച്ചാണ് കേസിലെ രണ്ടാം പ്രതിയായ ഷാജു ഭീഷണിപ്പെടുത്തിയത്. ഈ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയാണ് നെയ്യാറ്റിൻകര പൊലീസിന് പരാതിക്കാരൻ കൈമാറിയത്.

News18 Malayalam | news18-malayalam
Updated: January 27, 2021, 9:35 AM IST
സരിത എസ് നായർ പ്രതിയായ തൊഴിൽ തട്ടിപ്പ് കേസ്: പരാതിക്കാരന് വധഭീഷണി; രണ്ടാം പ്രതിക്കെതിരെ കേസേടുത്തു
Saritha s nair
  • Share this:
തിരുവനന്തപുരം: സരിത എസ് നായർക്കെതിരായ തൊഴിൽ തട്ടിപ്പ് കേസിലെ പരാതിക്കാരനെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ കേസിലെ രണ്ടാം പ്രതി ഷാജുവിനെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം നഷ്ടമായ രണ്ടുപേരാണ് നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയത്. ഇതിൽ ഒരു പരാതിക്കാരന്റെ ഫോണിലേക്ക് വിളിച്ചാണ് കേസിലെ രണ്ടാം പ്രതിയായ ഷാജു ഭീഷണിപ്പെടുത്തിയത്. ഈ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയാണ് നെയ്യാറ്റിൻകര പൊലീസിന് പരാതിക്കാരൻ കൈമാറിയത്.

Also Read- മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു; നാടൻ പാട്ട് രംഗത്ത് തരംഗം തീർത്ത കലാകാരൻ

സർക്കാരിന്റെ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങൾ തട്ടിയെന്നാണ് സരിത എസ് നായർ അടക്കമുള്ളവർക്കെതിരെയുള്ള കേസ്. നെയ്യാറ്റിൻകര സ്വദേശികളായ രതീഷ്, ഷാജു എന്നിവരാണ് ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങിയത്. ഈ രണ്ടുപേരും സോളാ‍ർ കേസ് പ്രതിയായ സരിത നായരുടെ ഇടനിലക്കാരെന്നാണ് പരാതിക്കാരുടെ മൊഴിയിൽ പറയുന്നത്.

Also Read-  '9 വയസുകാരിയുടെ POCSO കേസ് സാമ്പത്തിക നേട്ടത്തിനായി അട്ടിമറിച്ചു'; പാലക്കാട് DySP മനോജ് കുമാറിന് സസ്പെന്‍ഷൻ

സരിതക്കെതിരെ പരാതി നൽകിയ ശേഷം ഓഫീസിലെത്തിയും ചില‍ർ ഭീഷണിപ്പെടുത്തതായും പരാതിയിൽ പറയുന്നുണ്ട്. കെ ടി ഡി സി, ബെവ്കോ എന്നീ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ വാങ്ങിയ ശേഷം പ്രതികള്‍ ജോലിക്ക് ഹാജരാകാനുള്ള ഉത്തരവും നൽകി. ഇതുമായി ഓഫീസുകളിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. പക്ഷേ പരാതി നൽകിയശേഷം പരാതിക്കാർ തുടർന്ന് പൊലീസിനോട് സഹകരിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയായി.

പണം നൽകി കേസ് ഒത്തു തീർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരാതിക്കാർ മാറിനിന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടാതെ പരാതിക്കാർക്ക് ജീവന് ഭീഷണിയുണ്ടായിരുന്നുവെന്ന കാര്യവും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കേസെടുത്ത് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ ഇതേവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. പൊലീസ് അന്വേഷണം നടക്കുന്നതിടെ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി രതീഷ്  പഞ്ചായത്ത് തെര‌ഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് സത്യപ്രതിജ്ഞയും ചെയ്തു. കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുവെന്ന ആക്ഷേപവും പൊലീസിനെതിരെ ഉയരുന്നുണ്ട്.

മുൻകൂർ ജാമ്യം തേടി സരിത

ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുന്‍കൂര്‍ ജാമ്യം തേടി സരിത നായര്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കി. 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വ്യാജ നിയമന ഉത്തരവ് തയാറാക്കി നൽകിയായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ ഇരുപതോളം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.
സരിതയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ എം ഡി സർക്കാരിന് കത്ത് നൽകിയിരുന്നു. കോർപറേഷന്റെ പേരിൽ വ്യാജ നിയമന ഉത്തരവു നൽകി സാമ്പത്തിക തട്ടിപ്പു നടത്തിയവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർ മുഖേനയാണ് എക്സൈസ് വകുപ്പിന് എം ഡി കത്തു നൽകിയത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഫയൽ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്കു കൈമാറി. ബെവ്കോ എംഡി ജി.സ്പർജൻ കുമാറാണ് സർക്കാരിന് കത്ത് നൽകിയത്.

Also Read- തിരുവനന്തപുരം കല്ലമ്പലത്ത് വാഹനാപകടം; അഞ്ച് മരണം

കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഇതിനിടെ ബെവ്കോയിൽ ഉന്നത ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന ആരോപണവുമായി പരാതിക്കാരൻ രംഗത്തെത്തിയിട്ടുണ്ട്. ബെവ്കോ ഉദ്യോഗസ്ഥയായ മീനാകുമാരിക്ക് കൊടുക്കാനെന്ന പേരിൽ പണം വാങ്ങിയെന്നാണ് പരാതിക്കാരനായ അരുണിന്റെ മൊഴി. പിന്നീട് മീനാകുമാരിയെ വിളിച്ചെങ്കിലും ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു അവരുടെ പ്രതികരണമെന്നും അരുൺ പറയുന്നു. ഇക്കാര്യം അരുൺ സരിതയെ അറിയിച്ചു. ഇതിനു പിന്നാലെ മീനാകുമാരി അരുണിനെ വിളിച്ച് താൻ പറഞ്ഞകാര്യം എന്തിനാണ് മറ്റുള്ളവരോട് പറഞ്ഞതെന്നു ചോദിച്ചതായും അരുൺ മൊഴി നല്‍കിയിട്ടുണ്ട്.
Published by: Rajesh V
First published: January 27, 2021, 9:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories