ജിദ്ദ: ഏഴു മാസം പ്രായമുള്ള പൊന്നോമനയെ പിതാവ് ഭിത്തിയില്‍ അടിച്ചത് മൂന്നു തവണ. കുടുംബവഴക്കിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് സുലൈമാനിയയിലെ ഫ്ലാറ്റിൽ ദാരുണ സംഭവമുണ്ടായത്.
കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സ് ആലപ്പുഴ സ്വദേശി അനീഷയുടെ ഭര്‍ത്താവ് ശ്രീജിത്താണ്(30) കൊടുക്രൂരത ചെയ്തത്. പിന്നാലെ ശ്രീജിത്തും ആത്മഹത്യ ചെയ്തു.
ഭര്‍ത്താവിന്റെ അക്രമത്തെ തുടര്‍ന്ന് പൊലീസിനെ വിളിക്കാന്‍ സുഹൃത്തായ മലയാളിയോട് അനീഷ ഫോണില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭര്‍ത്താവ് കുഞ്ഞിനെ ഭത്തിയില്‍ അടിച്ചതെന്ന് അനീഷ പൊലീസിനോട് പറഞ്ഞു.
Also Read മലയാളി നഴ്സിന്റെ കുഞ്ഞ് മരിച്ചതിനു പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു
സംഭവത്തിനു പിന്നാലെ കുഞ്ഞുമായി അനീഷ കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ആശുപത്രിയിലേക്കോടി. ഡോക്ടര്‍മാര്‍ ആവുവിധം ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതനിടയിലാണ് ഭര്‍ത്താവ് ശ്രീജിത്ത് ഫ്ലാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ചത്. ഇതോടെ ബോധരഹിതയായ അനീഷ ഇപ്പോഴും ആശുപത്രിയിലാണ്.
മൂന്ന് വര്‍ഷം മുമ്പാണ് അനീഷ ജിദ്ദയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്. കുഞ്ഞിനെ നോക്കുന്നതിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നതെന്നെന്നാണ് സൂചന.
മൂന്നുമാസം മുമ്പാണ് സന്ദര്‍ശക വിസയില്‍ ശ്രീജിത്തും കുഞ്ഞും സൗദിയിലെത്തിയത്. ഞായറാഴ്ച കടുംബസമേതം നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് ദാരുണ സംവഭമുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jeddah saudi arabia, Uae