• HOME
 • »
 • NEWS
 • »
 • crime
 • »
 • മോട്ടിവേഷന്‍ ട്രെയിനര്‍, സിനിമാക്കാരന്‍, ഓണ്‍ലൈന്‍ ലേല ആപ്പ് ഉടമ; തട്ടിപ്പുകാരന്‍ സ്വാതിഖ് റഹീമിന് പല മുഖങ്ങള്‍

മോട്ടിവേഷന്‍ ട്രെയിനര്‍, സിനിമാക്കാരന്‍, ഓണ്‍ലൈന്‍ ലേല ആപ്പ് ഉടമ; തട്ടിപ്പുകാരന്‍ സ്വാതിഖ് റഹീമിന് പല മുഖങ്ങള്‍

വിലകുറഞ്ഞ ഇലക്രോണിക് ഉൽപ്പന്നങ്ങൾ ഓൺലൈനായി ലേലം വിളിച്ച് ആപ്പ് വഴി വിൽക്കുന്ന പരിപാടിയാണ് ഇയാൾ ആദ്യം തുടങ്ങിയത്. 

 • Share this:

  തൃശ്ശൂര്‍:  ഓൺലൈൻ ലേല സ്ഥാപനമായ ‘സേവ് ബോക്സ്’ നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയും സ്ഥാപന ഉടമയുമായ സ്വാതിഖ് റഹീമിനെ പോലീസ് പിടികൂടിയിരുന്നു.  കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷക്കണക്കിന് രൂപ തട്ടിയെന്നാണ് കേസ്. മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ കബളിപ്പിച്ചിരുന്നത്. തട്ടിപ്പിനിരയായ കൂടുതല്‍പേര്‍ വരുംദിവസങ്ങളില്‍ പരാതിയുമായി സമീപിക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

  നൂറിലധികം പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതമോ മുടക്കിയ പണമോ ഇതുവരെ ലഭിച്ചിട്ടില്ല. ഇതോടെയാണ് പ്രതി സ്വാതിഖ് റഹീമിനെതിരെ പരാതികള്‍ ഉയര്‍ന്നത്.

  Also Read-തൃശൂരിൽ 20 കോടിയുടെ നിക്ഷേപതട്ടിപ്പ്; സിനിമാതാരങ്ങളുടെ വിശ്വസ്തൻ സ്വാതി റഹീം തട്ടിപ്പ് കേസിൽ അറസ്റ്റിൽ

  കഴിഞ്ഞ മൂന്നു വർഷത്തിനിടെ സ്വാതി റഹിമിന്റെ പേരിൽ നിരവധി പരാതികളായിരുന്നു വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഉള്ളത്. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം മൂന്നു കേസുകളുണ്ട്. ഇതിൽ പല കേസുകളും മധ്യസ്ഥതയിലൂടെ ഒത്തുതീർപ്പാക്കാനും സ്വാതി റഹിം ശ്രമിച്ചിരുന്നു.

  വിലകുറഞ്ഞ ഇലക്രോണിക് ഉൽപ്പന്നങ്ങൾ ഓൺലൈനായി ലേലം വിളിച്ച് ആപ്പ് വഴി വിൽക്കുന്ന പരിപാടിയാണ് ഇയാൾ ആദ്യം തുടങ്ങിയത്. ഇതേപേരില്‍ മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ലേലത്തില്‍ പങ്കെടുക്കാനായി സേവ് ബോക്‌സ് നല്‍കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകള്‍ ഉപയോഗിച്ചായിരുന്നു ലേലം. എന്നാല്‍ , 2020 ൽ കോവിഡ് കാലത്ത് ഈ സംരഭം പരാജയപ്പെട്ടു. കേരളത്തിലെ ആദ്യത്തെ ബിഡഡ്ഡിങ് ആപ്പ് എന്ന് പ്രഖ്യാപിച്ചാണ് ഇയാൾ ആപ്പ് തുടങ്ങിയത്. 

  സിനിമാക്കാരുമായി അടുപ്പം..

  സിനിമാ മേഖലയിലെ പ്രമുഖരുമായി  സ്വാതിഖ് റഹീം അടുപ്പംപുലര്‍ത്തിയിരുന്നു. ഈ ബന്ധങ്ങളും ഇയാള്‍ തട്ടിപ്പിന് മറയായി ഉപയോഗിച്ചതായാണ് വിവരം. താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വാക്ചാതുര്യവും കണ്ടാണ് പലരും ഇയാളുടെ കെണിയില്‍ വീണത്. എല്‍.എല്‍.ബി. ബിരുദധാരിയാണെന്ന്  അവകാശപ്പെടുന്ന ഇയാള്‍, സിനിമാമേഖലയില്‍ പ്രോജക്ട് ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്നു. ജാക്ക് ആന്‍ഡ് ജില്‍, ഗൗതമന്റെ രഥം തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.

  സേവ് ബോക്‌സിന്റെ ലോഞ്ചിങ് ചടങ്ങുകള്‍ സിനിമാതാരങ്ങളെ അതിഥികളായി പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് പഴയ ഐ-ഫോണ്‍ സമ്മാനമായി നല്‍കി കബളിപ്പിച്ചെന്നും ആരോപണമുണ്ട്. പഴയ ഐ-ഫോണുകള്‍  പുതിയ പെട്ടിയിലാക്കി നല്‍കിയാണ് സ്വാതിഖ് റഹീം താരങ്ങളെ പറ്റിച്ചത്.

  വളരുന്ന ബിസിനസുകാരന്‍… മോളിവേഷന്‍ ട്രെയിനര്‍

  വളരെ ചുരുങ്ങിയകാലം കൊണ്ട്  താനൊരു വമ്പന്‍ ബിസിനസുകാരനായി മാറിയെന്ന് കാട്ടി പ്രതി മോട്ടിവേഷന്‍ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. ‘ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്’ അടക്കമുള്ള വിഷയങ്ങളില്‍  വിദ്യാര്‍ഥികള്‍ക്ക് അടക്കം ഇയാള്‍ ക്ലാസെടുത്തിരുന്നു

  Published by:Arun krishna
  First published: