പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് 'ഐ ലവ് യു' (I Love You) എന്ന് പറഞ്ഞ യുവാവിനെ ലൈംഗിക പീഡനാരോപണ കേസിൽ നിന്ന് മുംബൈ കോടതി (Court) കുറ്റവിമുക്തനാക്കി. ഐ ലവ് യു എന്ന് പറയുന്നത് "സ്നേഹം എന്ന വികാരം പ്രകടിപ്പിക്കുന്നതിന് തുല്യമാണ്" എന്ന് നിരീക്ഷിച്ച സ്പെഷ്യൽ കോടതിയാണ് 22 കാരനായ യുവാവിനെ വെറുതെ വിട്ടത്.
ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ, പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫെൻസസ് ആക്ട് (Protection of Children from Sexual Offences Act) അഥവാ പോക്‌സോ (Pocso) നിയമ പ്രകാരം നിയമിച്ച സ്പെഷ്യൽ കോടതി, ഇരയുടെ മാന്യതയെ അപമാനിക്കുന്നതിന് തുല്യമായ ഒരു ‘പ്രകടമായ പ്രവൃത്തി’ കുറ്റാരോപിതനെതിരെ പ്രോസിക്യൂഷൻ കോടതി മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. സംഭവം നടന്ന സ്ഥലത്തെക്കുറിച്ചും മറ്റ് വിശദാംശങ്ങളെക്കുറിച്ചും ഇരയായ 17 കാരിയുടെയും അമ്മയുടെയും സാക്ഷിമൊഴികളിലെ വൈരുദ്ധ്യങ്ങളും കോടതി ചൂണ്ടിക്കാട്ടി.
”ഇരയുടെ മൊഴി അനുസരിച്ച് സംഭവ ദിവസം പ്രതി പെൺകുട്ടിയോട് 'ഐ ലവ് യു' എന്ന് പറഞ്ഞു. എന്നാൽ ഇരയെ പ്രതി ആവർത്തിച്ച് പിന്തുടരുകയും ‘ഐ ലവ് യു’ പറയുകയും ചെയ്തതായി ഇര പരാതിപ്പെട്ടിട്ടില്ല. ഐ ലവ് യൂ എന്ന് പെൺകുട്ടിയോട് ഒറ്റ തവണ മാത്രം പറഞ്ഞ ഈ സംഭവം ഇരയോടുള്ള പ്രതിയുടെ സ്നേഹം പ്രകടിപ്പിക്കുന്നതിന് തുല്യമായിരിക്കാം. അതിനാൽ ഇരയുടെ മാന്യതയെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പ്രവൃത്തി ചെയ്തതെന്ന് പറയാനാവില്ല. ഇരയുടെ മാന്യതയെ അപമാനിക്കുന്നതിന് തുല്യമായ ഒരു പ്രവൃത്തി കുറ്റാരോപിതൻ ചെയ്തതായി കോടതിയ്ക്ക് മുമ്പാകെ തെളിയ്ക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. പ്രതി ലൈംഗിക ഉദ്ദേശത്തോടെ ഇരയോട് ഏതെങ്കിലും വിധത്തിൽ പെരുമാറിയിട്ടുണ്ടെന്നതിനും തെളിവ് ലഭിച്ചിട്ടില്ല” സ്പെഷ്യൽ ജഡ്ജി കൽപ്പന പാട്ടീൽ ഉത്തരവിൽ പറഞ്ഞു.
Also Read-
Russia-Ukraine Conflict: അഞ്ച് റഷ്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും വെടിവെച്ചിട്ടെന്ന് യുക്രെയ്ൻ; പ്രതിരോധം തകർത്തതായി റഷ്യഇരയുടെ അയൽവാസിയായ പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 509 (സ്ത്രീയെ അപമാനിക്കൽ) എന്നീ വകുപ്പുകളും 2016 ലെ പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരുന്നത്.
ഇരയുടെ മൊഴിയനുസരിച്ച്, 2016 ഫെബ്രുവരി 7ന്, പെൺകുട്ടി പ്രദേശത്തെ പൊതു കുളിമുറിയിലേയ്ക്ക് പോകവേ പ്രതി പെൺകുട്ടിയെ പിന്തുടരുകയും ഐ ലവ് യൂ എന്ന് പറയുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി അമ്മയെ വിവരം അറിയിച്ചു. നേരത്തെയും പ്രതി തന്നെ ശല്യപ്പെടുത്തിയിട്ടുണ്ടെന്നും അയാൾ തന്നെ നോക്കി നിൽക്കാറുണ്ടായിരുന്നുവെന്നും എന്നാൽ താൻ അത് അവഗണിക്കുകയായിരുന്നുവെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. പ്രതി തന്റെ മകളെ കണ്ണിറുക്കി കാണിച്ചിരുന്നുവെന്നും പ്രതിയുടെ ബന്ധു ഭീഷണിപ്പെടുത്തിയതായും ഇരയുടെ അമ്മ കോടതിയെ അറിയിച്ചു. എന്നാൽ ഇര കണ്ണിറുക്കിയത് സംബന്ധിച്ച് കോടതിയിൽ പരാമർശിച്ചില്ല.
Also Read-
Russia-Ukraine Conflict | യുക്രൈൻ സംഘർഷം; റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ എന്തൊക്കെ?സംഭവം നടന്നതായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും അമ്മയും പറയുന്ന സ്ഥലങ്ങൾ വ്യത്യസ്തമാണെന്നും കോടതി നിരീക്ഷിച്ചു. വീടിന് സമീപത്തെ കുളിമുറിയിൽ വെച്ചാണ് സംഭവം നടന്നതെന്ന് അമ്മ പറയുമ്പോൾ മറ്റൊരു കുളിമുറിയിൽ പോയതായാണ് പെൺകുട്ടി പറഞ്ഞത്. കൃത്യമായ തെളിവുകൾ ലഭ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവം നടന്ന സ്ഥലം സംബന്ധിച്ച മൊഴികളിലെ വൈരുദ്ധ്യവും പ്രതിയുടെ കൃത്യമായ പ്രവൃത്തിയെക്കുറിച്ചുള്ള തെളിവുകളുടെ അഭാവവും പരിഗണിച്ചാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.