• HOME
  • »
  • NEWS
  • »
  • crime
  • »
  • ബാങ്ക് ആക്രമണം: 15 പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്

ബാങ്ക് ആക്രമണം: 15 പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

    പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് പണിമുടക്ക് അനുകൂലികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

    ബാങ്ക് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള എസ്.ബി.ഐ ബ്രാഞ്ചിലേക്ക് പണിമുടക്ക് അനുകൂലികള്‍ ഇരച്ചുകയറിയത്. മനേജരുടെ കാബനില്‍ എത്തിയ സംഘം ബാങ്ക് അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും അക്രമം നടത്തുകയുമായിരുന്നു. എന്‍.ജി.ഒ യൂണിയന്‍ നേതാവായ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

    Also Read തിരുവനന്തപുരത്ത് SBI ട്രഷറി ബ്രാഞ്ച് ആക്രമിച്ചു

    സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമര പന്തലില്‍ എത്തിയ സമയത്തായിരുന്നു എസ്.ബി.ഐ ബ്രാഞ്ചില്‍ അക്രമം നടന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസ് ഉണ്ടായിരുന്നെങ്കിലും പണിമുടക്ക് അനുകൂലികളുടെ അതിക്രമം ബാങ്ക് അധികൃതര്‍ അറിയിച്ചപ്പോള്‍ മാത്രമാണ് പൊലീസ് അറിഞ്ഞത്.

    First published: