HOME » NEWS » Crime » SBI COMPLAINS TO CBI AFTER RS 411 CRORE LOAN DEFAULTERS FLEE

411 കോടി രൂപ വായ്പയെടുത്ത ശേഷം മുങ്ങി; മൂന്ന് വ്യവസായികൾക്കെതിരെ സി.ബി.ഐയെ സമീപിച്ച് എസ്.ബി.ഐ

2016 മുതൽ കമ്പനിയെക്കുറിച്ച്​ യാതൊരു വിവരമില്ലാതിരുന്നിട്ടും എസ്​.ബി.ഐ നാലു വർഷത്തിന്​ ശേഷമാണ്​ പരാതി നൽകാൻ തയാറായത്.

News18 Malayalam | news18-malayalam
Updated: May 9, 2020, 12:51 PM IST
411 കോടി രൂപ വായ്പയെടുത്ത ശേഷം മുങ്ങി; മൂന്ന് വ്യവസായികൾക്കെതിരെ സി.ബി.ഐയെ സമീപിച്ച് എസ്.ബി.ഐ
News18
  • Share this:
ന്യൂഡൽഹി: സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ ഉൾപ്പെടെ ആറുബാങ്കുകളിൽനിന്ന്​ 411 കോടി രൂപ വായ്​പയെടുത്ത് മുങ്ങിയ മൂന്നു വ്യവസായികൾക്കെതിരെ സി.ബി.ഐയിൽ പരാതി. വ്യവസായി കൂടി മുങ്ങി. ബസുമതി അരി കയറ്റുമതി ചെയ്യുന്ന ഡൽഹി ആസ്​ഥാനമായുള്ള രാംദേവ്​ ഇൻറർനാഷനൽ ലിമിറ്റഡിന്റെ പ്രമോട്ടർമാർക്കെതിരെയാണ് പാരാതി.

അതേസമയം എസ്.ബി.ഐ സി.ബി.ഐയെ സമീപിക്കുന്നതിന് മുൻപ് തന്നെ രാം ദേവ് ഇന്റർനാഷണലിന്റെ മൂന്ന് പ്രൊമോട്ടർമാരും രാജ്യം വിട്ടിരുന്നു.

You may also like:ടിക്കറ്റ് നിരക്ക് ഇരട്ടി; തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത്​ പ്രത്യേക സർവീസുമായി കെ.എസ്.ആർ.ടി.സി [NEWS]വിസ്റ്റ ഇക്വിറ്റിയെക്കുറിച്ച് അറിയേണ്ടതെല്ലാം [NEWS]മദ്യശാലകളിലെ തിരക്ക്: ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും പരിഗണിക്കണമെന്ന് സുപ്രീം കോടതി [NEWS]
പശ്ചിമേഷ്യ, യൂറോപ് എന്നിവിടങ്ങളിലേക്ക്  അരി കയറ്റുമതി ചെയ്യുന്ന രാം ദേവ് ഇന്റർ നാഷണലിനും അതിന്റെ ഡയറക്ടർമാരായ നരേഷ് കുമാർ, സുരേഷ് കുമാർ, സംഗീത എന്നിവർക്കുമെതിരെയാണ് സി.ബി.ഐ കേസെടുത്തത്.

എസ്‌ബി‌ഐക്ക് പുറമെ കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഐ‌ഡി‌ബി‌ഐ, സെൻ‌ട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോർപ്പറേഷൻ ബാങ്ക് എന്നിവയാണ് കൺസോർഷ്യത്തിലെ മറ്റ് അംഗങ്ങൾ.

അതേസമയം 2016 മുതൽ കമ്പനിയെ നിഷ്​ക്രിയ ആസ്​തി​ (എൻ.പി.എ) പട്ടികയിലാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. 2016 മുതൽ കമ്പനിയെക്കുറിച്ച്​ യാതൊരു വിവരമില്ലാതിരുന്നിട്ടും എസ്​.ബി.ഐ നാലു വർഷത്തിന്​ ശേഷമാണ്​ പരാതി നൽകാൻ തയാറായതെന്ന്​ പറയുന്നു. ഏപ്രിൽ 28നാണ്​ സി.ബി.ഐ കേസെടുത്തത്.

2016 ജനുവരി 27 മുതൽ കമ്പനിയെ നിഷ്​ക്രിയ ആസ്​തി​ (എൻ.പി.എ) പട്ടികയിലേക്ക്​ മാറ്റിയിരിക്കുകയാണ്​. 2016 ലെ ബാങ്ക്​ ഓഡിറ്റ്​ റിപ്പോർട്ട്​ തെറ്റായ കണക്കുകൾ കാണിച്ചിരിക്കുന്നതായും പ്രത്യേക ലാഭമുണ്ടാക്കാനായി അനധികൃതമായി സ്​ഥലവും മറ്റു മെഷിനറികളും മാറ്റിയതായും ചൂണ്ടിക്കാണിക്കുന്നു.

പരാതി നൽകാൻ വൈകിയി​ട്ടില്ലെന്നാണ് എസ്​.ബി.ഐ വ്യക്തമാക്കുന്നത്. കമ്പനി അധികൃതർ മുങ്ങിയതായി കണ്ടെത്തിയിട്ട്​ ഒരു വർഷം മാത്രമേ ആയിട്ടുള്ളുവെന്നും പറയുന്നു. ​
First published: May 9, 2020, 12:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories