• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൊട്ടിയൂർ പീഡനക്കേസ് വിചാരണ സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി


Updated: May 4, 2018, 7:19 PM IST
കൊട്ടിയൂർ പീഡനക്കേസ് വിചാരണ സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

Updated: May 4, 2018, 7:19 PM IST
ഡൽഹി: കൊട്ടിയൂർ പീഡനക്കേസിന്‍റെ വിചാരണ സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കുറ്റപത്രം റദ്ദാക്കണമെന്നും, വിചാരണ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് കേസിലെ മൂന്നു പ്രതികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ മൂന്ന്, നാല്, അഞ്ച് പ്രതികളായ സിസ്റ്റർ ഡോ ടെസി തോമസ്, ഡോ ഹൈദരാലി, സിസ്റ്റർ ആൻസി മാത്യു എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം.
പെൺകുട്ടിയെ ചികിത്സിച്ച ക്രിസ്തു രാജ ആശുപത്രിയിലെ ഡോക്ടർമാരും അഡ്മിനിസ്‌ട്രേറ്ററുമാണ് പ്രതികൾ. ഹർജി തീർപ്പാക്കുന്നത് വരെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ഇവർ വാദിച്ചു. എന്നാൽ ഇക്കാര്യം ജസ്റ്റിസ് എ കെ സിഖ്‌രി അധ്യക്ഷനായ ബെഞ്ച് തള്ളി. ഹർജിയിൽ കോടതി സംസ്ഥാന സർക്കാറിന് നോട്ടീസ് അയച്ചു. ഗർഭിണിയായത് പ്രായപൂർത്തിയായ പെൺകുട്ടി ആണെന്ന് അറിഞ്ഞിട്ടും ഇതേപ്പറ്റി പോലീസിൽ വിവരം അറിയിച്ചില്ലെന്നാണ് ഡോക്ടർമാർക്ക് എതിരായ ആരോപണം.

ഇതേ കേസിലെ ഒൻപതാം പ്രതി ഫാദർ തോമസ് തേരകം, പത്താം പ്രതി സിസ്റ്റർ ബെറ്റി എന്നിവർ നൽകിയ ഹർജികൾക്കൊപ്പം ഇവരുടെ ഹർജികൾ പരിഗണിക്കും. വിചാരണ സ്റ്റേ ചെയ്യണമെന്ന മറ്റു പ്രതികളുടെ ആവശ്യവും നേരത്തെ കോടതി തള്ളിയിരുന്നു.
First published: May 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍