ശുചിമുറിയിലെ നഗ്നദൃശ്യങ്ങൾ പകർത്തി; ശമ്പളം ചോദിക്കുമ്പോൾ ബ്ലാക്ക് മെയിൽ ചെയ്യുന്നെന്ന പരാതിയുമായി 52 അധ്യാപികമാർ

മാസങ്ങളായി സ്കൂളിലെ അധ്യാപികമാർക്ക് ശമ്പളം നൽകുന്നില്ല. ശമ്പളം ആവശ്യപ്പെടുമ്പോഴെല്ലാം നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയാണ് സ്കൂൾ അധികൃതർ ചെയ്യുന്നത്

News18 Malayalam | news18-malayalam
Updated: September 24, 2020, 5:42 PM IST
ശുചിമുറിയിലെ നഗ്നദൃശ്യങ്ങൾ പകർത്തി; ശമ്പളം ചോദിക്കുമ്പോൾ ബ്ലാക്ക് മെയിൽ ചെയ്യുന്നെന്ന പരാതിയുമായി 52 അധ്യാപികമാർ
പ്രതീകാത്മക ചിത്രം
  • Share this:
മീററ്റ്: ശമ്പളം ചോദിച്ച അധ്യാപികമാരെ അവരുടെതന്നെ ശുചിമുറി നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. ഉത്തർപ്രദേശിലെ മീററ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സ്കൂൾ അധികൃതർ അധ്യാപികമാരുടെ ശുചിമുറി ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. 52 അധ്യാപികമാരാണ് സ്കൂൾ മാനേജ്മെന്‍റിനെതിരെ പൊലീസിൽ പരാതി നൽകിയത്.

മാസങ്ങളായി സ്കൂളിലെ അധ്യാപികമാർക്ക് ശമ്പളം നൽകുന്നില്ല. ശമ്പളം ആവശ്യപ്പെടുമ്പോഴെല്ലാം നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയാണ് സ്കൂൾ അധികൃതർ ചെയ്യുന്നത്. ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്നാണ് അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നത്. ഇത്തരത്തിൽ ബ്ലാക്ക് മെയിൽ ചെയ്തു മാസങ്ങളോളം ശമ്പളം നൽകാതെ അധ്യാപികമാരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചതായും പരാതിയിൽ പറയുന്നു.

അധ്യാപികമാരുടെ പരാതിയിൽ പൊലീസ് സ്കൂൾ മാനേജ്മെന്‍റിനെതിരെ കേസെടുത്തിട്ടുണ്ട്. ലൈംഗിക പീഡനം, സ്വകാര്യത ലംഘനം, ഐടി ആക്ട് തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നതെന്ന് സാദർ ബസാർ പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ വിജയ് ഗുപ്ത വ്യക്തമാക്കി.

എന്നാൽ അധ്യാപികമാരുടെ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. അധ്യാപികമാരുടെ ശുചിമുറിയിൽ സിസിടിവി ക്യാമറ വെച്ചിട്ടില്ലെന്ന് അവർ അവകാശപ്പെട്ടു. അതേസമയം പുരുഷ അധ്യാപകരുടെ ശുചിമുറിയിൽ സിസിടിവി ക്യാമറയുണ്ടെന്ന് സ്കൂൾ അധികൃതർ സമ്മതിച്ചു. അടുത്ത കാലത്ത് സ്കൂളിനുള്ളിൽ കൊലപാതകം നടന്ന പശ്ചാത്തലത്തിലാണ് ഇത് സ്ഥാപിച്ചതെന്നും അവർ വ്യക്തമാക്കുന്നു.
You may also like:കൊലപാതക കേസിലെ പ്രതി പരോളിലിറങ്ങി പോത്തിനെ മോഷ്ടിച്ചു; പ്രതിയെ പിടികൂടി പൊലീസ് [NEWS]Accident in Saudi Arabia Kills three Keralites| സൗദിയില്‍ വാഹനാപകടം: മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു [NEWS] COVID 19| കോവിഡ് ഭീതിയിൽ എറണാകുളം; സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് [NEWS]
എന്നാൽ സ്കൂളിൽ അധ്യാപകർക്ക് ശമ്പളം നൽകുന്നതിൽ കുടിശിക വന്നിട്ടുണ്ടെന്ന് മാനേജ്മെന‍റ് സമ്മതിച്ചു. എന്നാൽ ഇത് കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലാണെന്നും വൈകാതെ കുടിശിക തീർത്തു നൽകുമെന്നും സ്കൂൾ മാനേജ്മെന്‍റ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സ്കൂൾ മാനേജ്മെന്‍റിനെതിരായ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, ഉടൻതന്നെ സെക്രട്ടറിയെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Published by: Anuraj GR
First published: September 24, 2020, 5:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading